Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യോമസേനയിൽ വൈമാനികർ...

വ്യോമസേനയിൽ വൈമാനികർ സേവനം നീട്ടാൻ തയാറാവുന്നില്ലെന്ന്​ സർവേ ഫലം

text_fields
bookmark_border
IAF.jpg
cancel

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിൽ വൈമാനികർ പ്രാഥമിക സേവനകാലാവധിയായ 20 വർഷത്തിന്​ ശേഷം സേവനം നീട്ടാൻ തയാറാവുന്നില്ലെന്ന്​ സർവെ ഫലം. സേനക്കകത്ത്​ നടത്തിയ സർവെയിലാണ്​ ഇക്കാര്യം വ്യക്തമാക്കുന്നത്​. അനുയോജ്യമായ ജോലി സാഹചര്യത്തി​​​െൻറ ക​ുറവും മികച്ച വ്യക്തിജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകളുമൊക്കെയാണ്​ സേന വിടാൻ പ്രേരിപ്പിക്കുന്നതെന്ന്​ സർവെ റിപ്പോർട്ടിൽ പറയുന്നു.

13മുതൽ20 വർഷം വരെ സേവന കാലാവധിയുള്ള സർജൻറുമാരിൽ രണ്ട്​ വർഷത്തേക്കാണ്​ സർവെ നടത്തിയതെന്ന്​ ഏപ്രിൽ 30ന്​ വെസ്​റ്റർ എയർ കമാൻറ്​ മുഴുവൻ എയർ ഓഫീസേഴ്​സ്​ കമാൻ​ഡിങ്ങിനും സ്​റ്റേഷൻ കമാൻഡേഴ്​സിനും കമാൻഡിങ്​ ഓഫീസേഴ്​സിനുമായി അയച്ച കത്തിൽ പറയുന്നു. 

അനുയോജ്യമായ അന്തരീക്ഷത്തി​​​െൻറ കുറവുകൊണ്ടാണ് 20 വർഷത്തെ സേവനത്തിനു ശേഷം​ വ്യോമസേന വിട​ുന്നതെന്നാണ്​ 32ശതമാനം പേർ പ്രതികരിച്ചത്​. മികച്ച വ്യക്തിജീവിതം ലക്ഷ്യം വെച്ചാണ്​ സേനയിൽ നിന്ന്​ വിടുതൽ നേടുന്നതെന്ന് ​25 ശതമാനം പേർ പ്രതികരിച്ചു. തുടർച്ചയായ യാത്രകളാണ്​ സേവനം നീട്ടുന്നതിന്​ തടസമായി 19 ശതമാനം പേർ പറയുന്നത്​. ജോലിയിൽ പുരോഗതിയില്ലാത്തത്​ 17 ശതമാനം പേരെയും തുച്ഛമായ വേതനം ഏഴ്​ ശതമാനം വൈമാനികരെയും സേനയിൽ തുടരുന്നതിൽ നിന്ന്​ വിലക്കുന്നുവെന്ന്​ സർവെ ഫലത്തിൽ ചൂണ്ടിക്കാട്ടുന്നു.

45 ശതമാനം വൈമാനികരും 20 വർഷത്തെ പ്രാഥമിക സേവന കാലാവധി പൂർത്തിയാക്കിയ ശേഷം സേവനം തുടരാതെ സേനയിൽ നിന്ന്​ വിരമിക്കുകയാണെന്ന്​ അഞ്ചു വർഷത്തെ വിവരങ്ങൾ വിശകലനം ചെയ്​ത്​​ എയർഫോഴ്​സ്​ റെക്കോർഡ്​ ഓഫീസ്​ (എ.എഫ്​.ആർ.ഒ) വ്യക്തമാക്കുന്നു.

ഇന്ത്യൻ വ്യോമസേന സാ​ങ്കേതിക വിദ്യയിലൂന്നിയ സേനയായതിനാലും സേനയുടെ വിവിധ പ്ലാറ്റ്​ഫോമുകളിൽ സദാ ജാഗ്രതയും ഉയർന്ന സന്നദ്ധതയും കാത്തുസൂക്ഷിക്കേണ്ടതിനാലും പരിചയ സമ്പന്നവും പരിശീലനം സിദ്ധിച്ചതുമായ മനുഷ്യവിഭവശേഷി അനിവാര്യമാണെന്ന്​ വെസ്​റ്റർ എയർ കമാൻഡ്​​ അയച്ച കത്തിൽ ചൂണ്ടിക്കാണിക്കുന്നു. 

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Air ForceIAFmalayalam newsindia newsairmen
News Summary - Why airmen are leaving Indian Air Force -india news
Next Story