Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
k chandrasekhar rao
cancel
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയെ ചോദ്യം...

ബി.ജെ.പിയെ ചോദ്യം ചെയ്യുന്നവരെ ദേശവിരുദ്ധനാക്കി മുദ്രകുത്തും -തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു

text_fields
bookmark_border

ഹൈദരാബാദ്​: ബി.ജെ.പിയെ ചോദ്യം ചെയ്യുന്നവരെ ദേശവിരുദ്ധനാക്കി മുദ്രകുത്തുമെന്ന്​ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. ബി.ജെ.പിയെ ചോദ്യംചെയ്യുന്നവരെ രാജ്യദ്രോഹിയാക്കി മുദ്രകുത്തുകയോ അല്ലെങ്കിൽ എൻഫോഴ്​സ​്​മെന്‍റ്​ ഡയറക്​ടറേറ്റ്​, ആദായ നികുതി വകുപ്പ്​ എന്നീ കേന്ദ്ര ഏജൻസികളുടെ പരിശോധനക്ക്​ വിധേയമാകേണ്ടി വരികയോ വേണ്ടിവരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ഏഴുവർഷമായി കേന്ദ്രം ഇതുതന്നെയാണ്​ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രശേഖർ റാവുവിനെ ദേശവിരുദ്ധനെന്ന്​ വിളിച്ച ബി.ജെ.പി പ്രസിഡന്‍റ്​ ബണ്ഡി സജ്ഞയ്​യുടെ പ്രസ്​താവനയോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'അയൽരാജ്യങ്ങൾ നമ്മുടെ രാജ്യാതിർത്തി കൈയേറുന്നത്​ തടയണമെന്ന്​ ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസർക്കാറിനോട്​ ആവശ്യപ്പെട്ട എന്നെ ദേശവിരുദ്ധനെന്ന്​ വിളിക്കാനാകുമോ?

രാഷ്​ട്രപതി തെരഞ്ഞെടുപ്പിനും ലോക്​സഭയിൽ വിവിധ ബില്ലുകൾ പാസാക്കുന്നതിനും പിന്തുണ നൽകിയപ്പോൾ ഞാൻ ദേശവിരുദ്ധനായിരുന്നില്ലേ? -റാവു ചോദിച്ചു.

നേരത്തേ, ചൈനയെ പിന്തുണച്ചും ഇന്ത്യ -ചൈന അതിർത്തിയിലെ സൈനികരെ അധിക്ഷേപിച്ചും റാവു രംഗത്തെത്തിയെന്ന്​ ബി.ജെ.പി നേതാവ്​ സജ്ഞയ്​ ആരോപിച്ചിരുന്നു. റാവു ദേശവിരുദ്ധനാണെന്നും മുഖ്യമന്ത്രി സ്​ഥാനം രാജിവെച്ച്​ രാജ്യത്തോട്​ മാപ്പ്​ പറയണമെന്നും സജ്ഞയ്​ ആവശ്യ​െപ്പട്ടിരുന്നു. സജ്ഞയ്​യുടെ ആരോപണത്തെ പരിഹസിച്ച്​ രംഗത്തെത്തിയ കെ.സി.ആർ ബി.ജെ.പി നേതാക്കളുടെ ഭീഷണിയിൽ പേടിക്കുന്നയാളല്ല താനെന്നും കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Chandrashekar RaoBJP
News Summary - Whoever Questions Centre is Branded Anti National Telangana CM
Next Story