Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പശ്ചിമബംഗാളിൽ ആര് ചരിത്രം കുറിക്കും‍?

text_fields
bookmark_border
ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ തൃണമൂലും ബിജെപിയും
പശ്ചിമബംഗാളിൽ ആര് ചരിത്രം കുറിക്കും‍?
cancel

കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്‍റെ മമതാ ബാനർജിയും ബിജെപിയും ഏറ്റുമുട്ടിയ 293 സീറ്റുകളിലേക്ക് നടന്ന നിർണായക തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 99 സീറ്റുകളിൽ ബിജെപി മുന്നേറുന്നു. 79ലധികം മണ്ഡലങ്ങളിൽ വോട്ട് നേട്ടവുമായി തൃണമൂൽ കോൺഗ്രസും പിന്നാലെയുണ്ട്.

നാലാം തവണയും തങ്ങൾ ചരിത്ര വിജയം നേടുമെന്നാണ് തൃണമൂൽ കോൺഗ്രസ് ആത്മവിശ്വാസം പ്രകടപ്പിക്കുന്നത്. അതേസമയം, ഇത്തവണ വമ്പിച്ച വിജയം നേടി സംസ്ഥാനത്തിന്‍റെ ചരിത്രം തിരുത്തുമെന്ന് ബിജെപിയും ആത്മ വിശ്വാസം പ്രകടിപ്പിക്കുന്നു. മുഖ്യ എതിരാളികളായ തൃണമൂൽ കോൺഗ്രസിനെയും ബിജെപിയെയും കൂടാതെ സിപിഐഎം, കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളും മത്സര രംഗത്തുണ്ട്.

ഭബാനിപൂരിൽ നിന്നാണ് മമതാ ബാനർജി ബിജെപിയുടെ സുവേന്ദു അധികാരിയെ നേരിട്ടത്. 2021ലെ തെരഞ്ഞെടുപ്പിൽ 58000ഓ‍ളം വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് മമത വിജയിച്ചത്. ഇത്തവണ എസ്ഐആർ മൂലം ഏകദേശം 51,000 വോട്ടർമാരെ മണ്ഡലത്തിൽ നിന്ന് വെട്ടി നീക്കിയെന്ന് മമത ആരോപിക്കുന്നു. എസ്ഐആറിന്‍റെ പശ്ചാത്തലത്തിൽ നടന്ന തെരഞ്ഞെടുപ്പ് എന്ന നിലയിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം നിർണായകമാകും. രണ്ട് ഘട്ടങ്ങളിലായാണ് പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് നടന്നത്. രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 92.47 ശതമാനമാണ് സംസ്ഥാനത്തെ പോളിങ്. സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണ് ഇത്

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - who will win in west bengal asembly elecion 2026
Next Story