Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശശി തരൂരിന് ആര്​...

ശശി തരൂരിന് ആര്​ നഷ്​ടപരിഹാരം നൽകും? -കപിൽ സിബൽ

text_fields
bookmark_border
Kapil SIbal+Shashi Tharoor
cancel
camera_alt

കപിൽ സിബൽ, ശശി തരൂർ

ന്യൂഡൽഹി: സു​ന​ന്ദ പു​ഷ്​​ക​റു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ൽ​നി​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ശ​ശി ത​രൂ​ർ എം.​പി​യെ പ്ര​ത്യേ​ക കോ​ട​തി കു​റ്റ​മു​ക്​​ത​നാ​ക്കിയതിനുപിന്നാലെ അദ്ദേഹത്തിന്​ പിന്തുണയുമായി മുതിർന്ന പാർട്ടി നേതാവ്​ കപിൽ സിബൽ.

'തരൂരിനെ കോടതി കുറ്റമുക്​തനാക്കിയതോടെ ഡൽഹി പൊലീസാണ്​ തെറ്റു ചെയ്​തതെന്ന്​ വന്നിരിക്കുന്നു. ഇത്രനാളും അദ്ദേഹം നേരിടേണ്ടിവന്ന മാനസിക പീഡനം, പക്ഷപാതപരമായ അന്വേഷണം, അദ്ദേഹത്തിന്‍റെ യശസ്സിനേറ്റ തകർച്ച...ആരാണ്​ ഇതിനെല്ലാം നഷ്​ടപരിഹാരം നൽകുക? '-ട്വീറ്റിൽ കപിൽ സിബൽ ചോദിക്കുന്നു.

ഭാ​ര്യ സു​ന​ന്ദ​യോ​ട്​ ക്രൂ​ര​ത കാ​ട്ടി​യെ​ന്ന​തി​നോ ആ​ത്മ​ഹ​ത്യ​ക്ക്​ പ്രേ​രി​പ്പി​ച്ചു​വെ​ന്ന​തി​നോ മ​തി​യാ​യ തെ​ളി​വു​ക​ളി​​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാണ്​, തരൂരിനെതിരെ കു​റ്റം ചു​മ​ത്ത​ണ​മെ​ന്ന ഡ​ൽ​ഹി പൊ​ലീ​സി​െൻറ ആ​വ​ശ്യം ജ​ഡ്​​ജി ഗീ​താ​ഞ്​​ജ​ലി ഗോ​യ​ൽ ത​ള്ളിയത്​. മ​ൻ​മോ​ഹ​ൻ സി​ങ്​ മ​ന്ത്രി​സ​ഭ​യി​ൽ ത​രൂ​ർ അം​ഗ​മാ​യി​രി​ക്കേ, 2014 ജ​നു​വ​രി 17നാ​ണ്​ ഭാ​ര്യ സു​ന​ന്ദ പു​ഷ്​​ക​റെ (51) ഡ​ൽ​ഹി​യി​ലെ ലീ​ലാ പാ​ല​സ്​ ഹോ​ട്ട​ലി​െൻറ 345ാം ന​മ്പ​ർ മു​റി​യി​ൽ രാ​ത്രി എ​ട്ട​ര​യോ​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഔ​ദ്യോ​ഗി​ക ബം​ഗ്ലാ​വി​ൽ അ​റ്റ​കു​റ്റപ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ, തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന്​ ഡ​ൽ​ഹി​യി​ലെ​ത്തി​യ ത​രൂ​രും ഭാ​ര്യ​യും ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​യി​ൽ ഇ​രു​വ​രും ത​മ്മി​ലെ പി​ടി​വ​ലി, സു​ന​ന്ദ​യു​ടെ മ​നോ​നി​ല, അ​മി​ത​മാ​യ മ​രു​ന്നു​പ​യോ​ഗം തു​ട​ങ്ങി പല ആ​രോ​പ​ണ​ങ്ങ​ളും സം​ശ​യ​ങ്ങ​ളും പ്രചരിച്ചിരുന്നു. എ​ന്നാ​ൽ, ഉ​റ്റ ബ​ന്ധു​ക്ക​ളോ സു​ഹൃ​ത്തു​ക്ക​ളോ ത​രൂ​രി​നെ​തി​രെ പ​രാ​തി പ​റ​ഞ്ഞി​രു​ന്നി​ല്ല. ഡ​ൽ​ഹി പൊ​ലീ​സി​െൻറ അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ൾ അ​റ​സ്​​റ്റി​െൻറ വ​ക്കോ​ളം നീ​ണ്ടു. തു​ട​ർ​ന്ന്​ 2018 ജൂ​ലൈ അ​ഞ്ചി​ന്​ കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു. ഓ​​ട്ടോ​പ്​​സി റി​പ്പോ​ർ​ട്ട്​ അ​ട​ക്ക​മു​ള്ള​വ​യി​ൽ മെ​ഡി​ക്ക​ൽ ബോ​ർ​ഡ്​ ത​രൂ​രി​നെ​തി​രെ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന്​ അ​ദ്ദേ​ഹ​ത്തി​െൻറ അ​ഭി​ഭാ​ഷ​ക​ൻ വി​കാ​സ്​ പ​ഹ്​​വ കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നും തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​നായില്ല.

നി​യ​മ നൂ​ലാ​മാ​ല​ക​ളു​ടെ​യും ആ​രോ​പ​ണ ശ​ര​ങ്ങ​ളു​ടെ​യും ഏ​ഴ​ര വ​ർ​ഷം നീ​ണ്ട പീ​ഡ​നം അ​വ​സാ​നി​ക്കു​േ​മ്പാ​ൾ കോ​ട​തി​യോ​ട്​ ന​ന്ദി​യു​ണ്ടെ​ന്ന്​ ശ​ശി ത​രൂ​ർ പ്ര​തി​ക​രി​ച്ചു. ത​രൂ​രി​നെ നി​ര​ന്ത​രം വേ​ട്ട​യാ​ടി​​യ ടി.​വി ചാ​ന​ലു​ക​ളി​ലെ കു​റ്റ​വി​ചാ​ര​ണ​ക്കാ​രും പ​ക്വ​ത​യി​ല്ലാ​തെ ആ​ക്ഷേ​പി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്ക​മു​ള്ള​വ​രും സ​ത്യം ജ​യി​ച്ച ​ഘ​ട്ട​ത്തി​ൽ മാ​പ്പു പ​റ​യ​ണ​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ഇന്നലെ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kapil SibalShashi TharoorSunanda Pushkar Death Case
News Summary - Who will pay compensation to Shashi Tharoor? -Kapil Sibal
Next Story