Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഫാൽ വിധി; രാഹുൽ...

റഫാൽ വിധി; രാഹുൽ ഗാന്ധി ജനങ്ങളോട്​ മാപ്പുപറയണം -രവിശങ്കർ പ്രസാദ്​

text_fields
bookmark_border
റഫാൽ വിധി; രാഹുൽ ഗാന്ധി ജനങ്ങളോട്​ മാപ്പുപറയണം -രവിശങ്കർ പ്രസാദ്​
cancel

ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉയർത്തിയ രാഹുൽ ഗാ ന്ധി രാജ്യത്തെ ജനങ്ങളോട്​ മാപ്പുപറയണമെന്ന്​ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്​. റഫാൽ കേസിൽ രാഹുൽ നടത്തിയ പ്രച രണം സംശയാസ്​പദമാണെന്നും അദ്ദേഹത്തിന്​​ പിന്നിലുണ്ടായിരുന്ന ശക്തിയേതെന്ന്​ വെളിപ്പെടുത്തണമെന്നും രവിശങ്ക ർ പ്രസാദ്​ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റഫാൽ ഇടപാടിലെ അഴിമതി അന്വേഷിക്കേണ്ട എന്ന വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹരജികൾ സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ്​ രാഹുൽ മാപ്പുപറയണമെന്ന മന്ത്രിയുടെ പ്രസ്​താവന.

റഫാൽ കേസിൽ രാഹുൽ പ്രധാനമന്ത്രിയെ കള്ളനെന്ന്​ വിളിച്ച്​ അധിക്ഷേപിക്കുക മാ​ത്രമല്ല ചെയ്​തത്​. സുപ്രീംകോടതിയെ തെറ്റായി ഉദ്ധരിക്കുകയും മുൻ ഫ്രഞ്ച്​ പ്രധാനമന്ത്രിയുടെ പ്രസ്​താവ​നയെ കുറിച്ച്​ കള്ളം പറയുകയും ചെയ്​തുവെന്നും രവിശങ്കർ പ്രസാദ്​ പറഞ്ഞു.

രാഹുൽ ഗാന്ധിക്ക്​ പിന്നിൽ പ്രവർത്തിച്ച ശക്തിയാരെന്ന്​ രാജ്യത്തിന്​ അറിയണം. റഫാലിൽ അദ്ദേഹത്തി​​െൻറ എല്ലാ നീക്കങ്ങളും പ്രചരണങ്ങളും സംശയാസ്​പദമായിരുന്നു. രാഹുൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാതിരുന്ന കോടതിയോടും രാജ്യത്തെ ജനങ്ങളോടും മാപ്പുപറയണമെന്നും രവിശങ്കർ പ്രസാദ്​ പറഞ്ഞു.

ചൗ​ക്കീ​ദാ​ർ ചോ​ർ​ ഹെ (​കാ​വ​ൽ​ക്കാ​ര​ൻ ക​ള്ള​നാ​ണ്) എ​ന്ന്​ നരേന്ദ്ര മോദിയെ ബ​ന്ധി​പ്പി​ച്ച്​ സു​പ്രീം​കോ​ട​തി പ​റ​ഞ്ഞു​വെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യുടെ പരാമർശത്തിനെതിരായ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജിയും കോടതി തള്ളിയിരുന്നു. ഭാവിയിൽ ഇത്തരം പരാമർശങ്ങൾ നടത്തുമ്പോൾ രാഹുൽ ഗാന്ധി സൂക്ഷ്മത പുലർത്തണമെന്ന നിർദേശത്തോടെയാണ്​ സുപ്രീംകോടതി രാഹുലിനെതിരായ ഹരജി തള്ളിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsRafale VerdictBJPRahul Gandhi
News Summary - Who Were The Forces Behind Rahul Gandhi" -BJP After Rafale Verdict - India news
Next Story