Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വാക്​സിൻ അനുമതി: സ്വാഗതം ചെയ്​ത്​ ലോകാരോഗ്യ സംഘടന
cancel
Homechevron_rightNewschevron_rightIndiachevron_rightവാക്​സിൻ അനുമതി:...

വാക്​സിൻ അനുമതി: സ്വാഗതം ചെയ്​ത്​ ലോകാരോഗ്യ സംഘടന

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ 19 പ്രതിരോധ വാക്​സിന്​ ഡ്രഗ്​സ്​ കംട്രോളർ ജനറൽ ഓഫ്​ ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി നൽകിയതിനെ സ്വാഗതം ചെയ്​ത്​ ലോകാരോഗ്യ സംഘടന. തെക്കുകിഴക്കൻ ഏഷ്യ മേഖലയിൽ കോവിഡ്​ 19 വാക്​സിന്​ ആദ്യമായി അടിയന്തര അനുമതി നൽകിയതിനെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്യുന്നതായി തെക്കുകിഴക്കൻ ഏഷ്യ മേഖല റീജ്യനൽ ഡയറക്​ടർ ഡോ. പൂനം ഖേത്രപാൽ സിങ്​ പറഞ്ഞു.

ഇന്ത്യയുടെ തീ​രുമാനം കോവിഡ്​ 19 മഹാമാരിക്കെതിരായ പോരാട്ടം ശക്തമാക്കാൻ സഹായിക്കുമെന്നും പൊതുജനാരോഗ്യ ക്ഷേമ പ്രവർത്തനങ്ങളുടെ ഫലമായി മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക്​ വാക്​സിൻ ആദ്യം ലഭ്യമാക്കുന്നത്​ കോവിഡ്​ 19ന്‍റെ ആഘാതം കുറക്കാൻ സാധിക്കുമെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത്​ കോവിഡ്​ വാക്​സിനുകളായ കോവിഷീൽഡിനും കോവാക്​സിനുമാണ്​ ഡി.സി.ജി.ഐ അനുമതി നൽകിയത്​. ഓക്​സ്ഫഡ്​ സർവകലാശാലയും ആസ്​ട്രസെനകയും ചേർന്ന്​ വികസിപ്പിച്ച വാക്​സിനാണ്​ സെറം ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഇന്ത്യ നിർമിക്കുന്ന കോവിഷീൽഡ്​. ഹൈദരാബാദിലെ ഭാരത്​ ബയോടെക്​ ഐ.സി.എം.ആറുമായി ചേർന്ന്​ തദ്ദേശീയമായി വികസിപ്പിച്ച വാക്​സിനാണ്​ കോവാക്​സിൻ. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനാണ്​ രണ്ടുവാക്​സിനുകൾക്കും അനുമതി.

ആദ്യഘട്ടത്തിൽ ആരോഗ്യമേഖലയിലെ മൂന്നു​കോടി മുൻനിര പോരാളികൾക്കും പിന്നീട്​ മുതിർന്ന പൗരൻമാർക്കും മറ്റ്​ ആരോഗ്യ പ്രശ്​നങ്ങളുള്ളവർക്കും മുൻഗണന ക്രമത്തിൽ വാക്​സിൻ ലഭ്യമാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WHO​Covid 19Covid vaccine india
News Summary - WHO welcomes first emergency use authorization to COVID 19 vaccine in India
Next Story