Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒടുവിൽ തരൂർ കുറ്റവിമുക്​തൻ; ആരായിരുന്നു സു​നന്ദ പുഷ്​കർ ?
cancel
Homechevron_rightNewschevron_rightIndiachevron_rightഒടുവിൽ തരൂർ...

ഒടുവിൽ തരൂർ കുറ്റവിമുക്​തൻ; ആരായിരുന്നു സു​നന്ദ പുഷ്​കർ ?

text_fields
bookmark_border

നീണ്ട ഏഴര വർഷങ്ങൾക്ക്​ ശേഷമാണ് ഭാര്യ​ സുനന്ദ പുഷ്ക൪ മരണപ്പെട്ടകേസിൽ ഉയർന്ന ആരോപണങ്ങളിൽ കോൺഗ്രസ്​ നേതാവ്​ ശശി തരൂർ എം.പിയെ പ്രത്യേക കോടതി കുറ്റമുക്​തനാകുന്നത്​. 2014 ജനുവരി 17നാണ്​ 51 കാരി സുനന്ദ പുഷ്​കറെ ഡൽഹിയിലെ ലീലാ പാലസ്​ ഹോട്ടലി​െൻറ 345ാം നമ്പർ മുറിയിൽ രാത്രി എട്ടരയോടെ മരിച്ച നിലയിൽ കണ്ടെത്തുന്നത്​.

മൻമോഹൻ മന്ത്രിസഭയിൽ അംഗമായ ശശി തരൂരിൻെറ ഭാര്യ സുനന്ദ പുഷ്ക൪ എന്നും വിവാദങ്ങൾക്കൊപ്പമായിരുന്നു സഞ്ചരിച്ചിരുന്നത്​. സാമ്പത്തിക, ബിസിനസ് രംഗങ്ങളിൽ ശക്തയും നി൪ണായക തീരുമാനങ്ങളിൽ ശശി തരൂരിനെ വരെ നയിക്കാൻ പ്രാപ്തയുമാണെന്നാണ് പരക്കെ അന്ന്​ അവർ അറിയപ്പെട്ടിരുന്നത്. ദുബൈ ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനി ടീകോമിൻെറ സെയിൽസ് ഡയറക്ടറായിരുന്നു സുനന്ദ.

കശ്മീ൪ താഴ്വരയിലെ സൊപോറിൽ നിന്ന് എട്ടു കിലോമീറ്റ൪ അകലെ ബോമായിൽ സൈനിക ഓഫിസറുടെ മകളായി ഭൂപ്രഭു കുടുംബത്തിലായിരുന്നു ജനനം. അച്ഛൻ സൈന്യത്തിലെ ലഫ്റ്റനൻറ് കേണൽ പി.എൻ. ഡാസ്. രണ്ടു സഹോദരങ്ങൾ. ശ്രീനഗറിലെ ഗവ. വനിത കോളജിൽനിന്ന് ബിരുദം നേടി. 2010 ആഗസ്റ്റ് 22ന് പാലക്കാട് വെച്ചായിരുന്നു ശശി തരൂ൪-സുനന്ദ പുഷ്ക൪ വിവാഹം നടന്നത്. അത് സുനന്ദയുടെ മൂന്നാം വിവാഹമായിരുന്നു. ആദ്യ ഭ൪ത്താവ് കശ്മീ൪ സ്വദേശിയായ സഞ്ജയ് റെയ്നയുമായി അധികം വൈകാതെ വേ൪പിരിഞ്ഞു. രണ്ടാമത് വിവാഹം ചെയ്തത് മലയാളി ബിസിനസുകാരനായ സുജിത് മേനോനെ. 1997ൽ സുജിത് മേനോൻ മരിച്ചതോടെ ഒറ്റപ്പെട്ടു. ഈ ബന്ധത്തിൽ മകനുണ്ട്.

ശശി തരൂരിനെ വിവാഹം കഴിക്കുമ്പോൾ ഐ.പി.എൽ വിവാദം വാ൪ത്തകളിൽ നിറയുകയായിരുന്നു. കൊച്ചി ഐ.പി.എൽ ടീമിന് വേണ്ടി 70 കോടിയുടെ ഓഹരി സുനന്ദ പുഷ്കറിൻെറ പേരിലായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂ൪ കൊച്ചി ഐ.പി.എൽ ടീമിനായി അനധികൃതമായി ഇടപെട്ടുവെന്ന് പരാതിയുണ്ടായതോടെ സ്ഥാനം ഒഴിയേണ്ടിവന്നു. ആ സമയത്ത് സുനന്ദ വിവാദത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സുനന്ദ 70 കോടിയുടെ സൗജന്യ ഓഹരികൾ ഉപേക്ഷിച്ചു. തന്‍റെ തീരുമാനങ്ങൾ എല്ലാം സ്വമേധയാ ആണെന്നുംതരൂരിന് അതിൽ ബന്ധമില്ലെന്നുമായിരുന്നു സുനന്ദ അന്ന് പറഞ്ഞത്.

2012 ഒക്ടോബ൪ 20ന് തിരുവനന്തപുരം വിമാനത്താവളത്തിൽ മോശമായി പെരുമാറിയ ആളെ സുനന്ദ പുഷ്ക൪ കൈകാര്യം ചെയ്തത് വിവാദമായിരുന്നു. ശശി തരൂരിനെ സ്വീകരിക്കാനത്തെിയ കോൺഗ്രസ് പ്രവ൪ത്തകരിലൊരാളായിരുന്നു സുനന്ദയുടെ കൈച്ചൂട് അറിഞ്ഞത്. ആ ദിവസങ്ങളിൽ മാധ്യമങ്ങളിൽ സുനന്ദ നിറഞ്ഞുനിന്നു. സോഷ്യൽമീഡിയയിൽ ഈ ദൃശ്യം വലിയ രീതിയിൽ പ്രചരിച്ചു. ദുബൈയിൽ വാ൪ത്താസമ്മേളനത്തിൽ ശശി തരൂരിനോടുള്ള ചോദ്യങ്ങളിൽ പ്രകോപിതയായി സുനന്ദ മാധ്യമപ്രവ൪ത്തകനു നേരെ പൊട്ടിത്തെറിച്ചു. വാ൪ത്താസമ്മേളനത്തിൽ താൻ മുംബൈയിലെ പ്രമുഖ മാധ്യമപ്രവ൪ത്തകൻ അ൪ണാബ് ഗോസ്വാമിയുടെ മുഖത്ത് മദ്യം ഒഴിച്ചിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടിരുന്നു.

സുനന്ദയും ശശി തരൂരും വേ൪പിരിയുകയാണെന്ന വാ൪ത്തയും അക്കാലത്ത്​ പരന്നിരുന്നു. ഈ പ്രചാരണത്തിന് ഏരിവും പുളിയും നൽകി സുനന്ദ വീണ്ടും വ്യാഴാഴ്ച വാ൪ത്തകളിൽ നിറഞ്ഞു. തൻെറ ഭ൪ത്താവ് ശശി തരൂ൪ പാക് മാധ്യമപ്രവ൪ത്തകയുമായി പ്രണയ ബന്ധത്തിലാണെന്നും അവ൪ ഐ.എസ്.ഐ ഏജൻറാണെന്നും സുനന്ദ ട്വിറ്ററിൽ കുറിച്ചു. തന്‍റെറ വിവാഹ ബന്ധം തക൪ക്കാൻ പാക് മാധ്യമപ്രവ൪ത്തക ശ്രമിക്കുന്നതായി, സുനന്ദ നടത്തിയ സ്വകാര്യ സംഭാഷണവും മാധ്യമങ്ങളിൽ വന്നു. ഇതിന്​ പിന്ന​ാലെ തരൂരും സുനന്ദയും മാധ്യമങ്ങൾക്കു മുന്നിലത്തെി വിവാദങ്ങൾ നിഷേധിച്ചു. തങ്ങൾ സന്തുഷ്ട വിവാഹജീവിതം നയിക്കുകയാണെന്നും അതിന് തുട൪ന്നും അനുവദിക്കണമെന്നുമാണ് വാ൪ത്താസമ്മേളനത്തിൽ ഇരുവരും പറഞ്ഞു.

വിവാഹം കഴിഞ്ഞ്​ നാല് വർഷം പൂർത്തിയാകുന്നതിന്​ മുമ്പ്​ 2014 ജനുവരി 17-നാണ് സുനന്ദയെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷം വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ്​ തരൂരിനെ ബി.ജെ.പിയടക്കമുള്ള രാഷ്​ട്രീയ പാർട്ടികളും മാധ്യമങ്ങളും പൊലീസും പിന്തുടർന്ന്​ വേട്ടയാടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sunanda pushkar
News Summary - Who was Sunanda Pushkar?
Next Story