Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
WHO says Omicron variant surfaces in 63 countries
cancel
Homechevron_rightNewschevron_rightIndiachevron_rightഒമിക്രോൺ ഇതുവരെ...

ഒമിക്രോൺ ഇതുവരെ റിപ്പോർട്ട്​ ചെയ്​തത്​ 63 രാജ്യങ്ങളിൽ -ലോകാരോഗ്യ സംഘടന

text_fields
bookmark_border

ജനീവ: കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ 63 രാജ്യങ്ങളിൽ റിപ്പോർട്ട്​ ചെയ്​തതായി ലോകാരോഗ്യ സംഘടന. ഡെൽറ്റയേക്കാൾ വേഗത്തിലാണ്​ ഒമിക്രോൺ പടർന്നുപിടിക്കുന്നതെന്നും ലോക​ാരോഗ്യ സംഘടന അറിയിച്ചു.

ഡിസംബർ ഒമ്പതുവരെയുള്ള കണക്കനുസരിച്ച്​ 63 രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം സ്​ഥിരീകരിച്ചതായി കണ്ടെത്തി. നിലവിൽ ലഭ്യമായ കണക്കുകൾ പരിശോധിക്കു​േമ്പാൾ സാമൂഹിക വ്യാപന തോത്​ ഒമിക്രോണിന്​ ഡെൽറ്റ വകഭേദ​​ത്തെക്കാൾ കൂടുതലാണെന്ന്​ അനുമാനിക്കാം -ലോകാരോഗ്യ സംഘടന അറിയിച്ചു.

ഒമി​ക്രോൺ വക​േഭദം വാക്​സിനുകളുടെ ഫലപ്രാപ്​തി കുറച്ചേക്കാമെന്ന്​ ശാസ്​ത്രജ്ഞർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഡെൽറ്റ​േയക്കാൾ അപകടകാരിയല്ലെന്നും വ്യക്തമാക്കിയിരുന്നു.

നവംബർ 24നാണ്​ ബി.1.1.529 വകഭേദം ദക്ഷിണാഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട്​ ചെയ്യുന്നത്​. പിന്നീട്​ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പടർന്നുപിടിച്ചു. ഇന്ത്യയിൽ ഇതുവരെ 41 പേർക്കാണ്​ ഒമിക്രോൺ വകഭേദം സ്​ഥിരീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WHO​Covid 19Omicron
News Summary - WHO says Omicron variant surfaces in 63 countries
Next Story