Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗവർണർ കസേര പിടിച്ചെടുത്ത മോശം സംഘിയാര്? സാകേത് ഗോഖലെ

text_fields
bookmark_border
ഗവർണർ കസേര പിടിച്ചെടുത്ത മോശം സംഘിയാര്? സാകേത് ഗോഖലെ
cancel

ന്യൂഡല്‍ഹി: ബി.ജെ.പിക്കാരനായ ഏറ്റവും മോശം ഗവര്‍ണര്‍ ആരെന്ന് കണ്ടെത്താന്‍ സോഷ്യൽ മീഡിയയിലൂടെ പോള്‍ ആരംഭിച്ച് ആര്‍.ടി.ഐ ആക്ടിവിസ്റ്റ് സാകേത് ഗോഖലെ. മഹാരാഷ്ട്ര ഗവര്‍ണര്‍ കോഷ്യാരി, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍, ധങ്കര്‍, ത്രിപുര ഗവര്‍ണര്‍ തഥാഗതാ റോയ് എന്നിവരാണ് ആദ്യത്തെ മൂന്ന് ഓപ്ഷനുകളായി ഗോഖലെ നൽകിയിരിക്കുന്നത്. നാലാമതായി ഈ സ്ഥാനത്തിനായി കടുത്ത മത്സരം എന്ന ഓപ്ഷനാണ് സാകേത് ഗോഖലെ പറയുന്നത്.

ഇന്ത്യയില്‍ ഗവര്‍ണറുടെ കസേര പിടിച്ചെടുത്ത ഏറ്റവും മോശപ്പെട്ട സംഘി / ബി.ജെ.പിക്കാരന്‍ ആര് എന്നാണ് പോളിലെ ചോദ്യം.

മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് സാകേത് ഗോഖലെയുടെ പോൾ പ്രചരണം. കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു.

ബാറുകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിച്ച ഉദ്ദവ് ദേവീ-ദേവന്‍മാരെ പൂട്ടിയിട്ടിരിക്കുകയാണെന്നതാണ് ഗവർണറുടെ ആരോപണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story