Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുലിനോ പ്രിയങ്കയോ​ടോ? ആരോടാണ് സോണിയക്ക് ഇഷ്ടക്കൂടുതൽ; ഉത്തരമിതാ...

text_fields
bookmark_border
രാഹുലിനോ പ്രിയങ്കയോ​ടോ? ആരോടാണ് സോണിയക്ക് ഇഷ്ടക്കൂടുതൽ; ഉത്തരമിതാ...
cancel

ന്യൂഡൽഹി: മക്കളായ രാഹുൽ ഗാന്ധിയെ ആണോ പ്രിയങ്ക ഗാന്ധിയെ ആണ് സോണിയ ഗാന്ധിക്ക് കൂടുതൽ ഇഷ്ടം? ഈ ചോദ്യം ചോദിക്കുന്നവർക്ക് കൃത്യമായ ഉത്തരവുമായി എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ മറുപടി. സോണിയയുടെ ചിത്രമടക്കമാണ് രാഹുലിന്റെ ഇൻസ്റ്റ പോസ്റ്റ്. അമ്മയുടെ ഫേവറിറ്റ് എന്ന കാപ്ഷനോടെ പ്രിയപ്പെട്ട പട്ടിക്കുട്ടിയായ നൂരിക്കൊപ്പമുള്ള സോണിയയുടെ രണ്ട് ചിത്രങ്ങളാണ് രാഹുൽ ഇൻസ്റ്റയിൽ പങ്കുവെച്ചത്.

ഒരു ബാക്പാക്കിൽ നൂരിയെയും എടുത്ത് സോണിയ നിൽക്കുന്ന ചിത്രങ്ങളാണത്. ആദ്യ ചിത്രത്തിൽ അലക്ഷ്യമായാണ് നോട്ടമെങ്കിലും രണ്ടാമത്തെ ചിത്രത്തിൽ നൂരി കാമറ സാകൂതം നോക്കുന്നുണ്ട്. കഴിഞ്ഞ വർഷം രാഹുൽ ഗാന്ധിയാണ് അമ്മക്ക് നൂരിയെ സമ്മാനിച്ചത്. ചിത്രങ്ങൾക്ക് വലിയ സ്വീകരണമാണ് സാമൂഹിക മാധ്യമത്തിൽ ലഭിച്ചത്. നിരവധിയാളുകൾ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം ഗോവയിൽ നിന്നാണ് രാഹുൽ ഗാന്ധിക്ക് നൂരിയെ കിട്ടിയത്. ഡൽഹിയിലേക്ക് പട്ടിക്കുട്ടിയുമായാണ് രാഹുൽ പറന്നത്. അന്ന് കുടുംബത്തിലെ പുതിയ അംഗം എന്ന് നൂരിയെ പരിചയപ്പെടുത്തി രാഹുൽ സാമൂഹിക മാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Who is Sonia Gandhi’s favourite; Rahul Gandhi reveals
Next Story