ഗുണ്ടാസംഘത്തലവൻ രവി കാനയുടെ ബിസിനസ് പങ്കാളിയായ കാജൽ ഝാ ആരാണ്?
text_fieldsലഖ്നോ: സ്‌ക്രാപ്പ് മാഫിയ തലവൻ രവി കാനയുടെ ബിസിനസ് പങ്കാളിയും ഗുണ്ടാ നേതാവുമായ കാജൽ ഝായുടെ സ്വത്തുക്കൾ യു.പി സർക്കാർ കണ്ടുകെട്ടിയിരുന്നു. ഡൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിൽ സ്ഥിതി ചെയ്യുന്ന ഏകദേശം 80 കോടിയോളം വിലവരുന്ന വീടും വസ്തുവകകളുമാണ് പിടിച്ചെടുത്തത്. രവി കാനയുടെ സ്‌ക്രാപ്പ് കമ്പനിയുടെ ഡയറക്ടറാണ് കാജൽ ഝാ. കൂട്ടബലാത്സംഗ കേസിൽ സ്‌ക്രാപ്പ് മാഫിയ തലവൻ രവി കാന എന്ന രവീന്ദ്ര നഗർ ഒളിവിലാണ്. ഡിസംബർ 30 നാണ് രവി കാന ഉൾപ്പെടെ 5 പേർക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തത്. മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രവി കാനയ്‌ക്കും സഹായിക്കുമായുള്ള തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.
രവി കാനയുടെ കാമുകിയാണ് കാജൽ ഝാ. ഒരിക്കൽ ജോലി തേടി ഇവർ രവി ഗാനയുടെ ഗുണ്ടാസംഘത്തെ സമീപിച്ചിരുന്നു. അധികം വൈകാതെ താമസിയാതെ രവി കാനയുടെ സംഘത്തിലെ പ്രധാനിയായി കാജൽ മാറി. കാനയുടെ ബിനാമി സ്വത്തുക്കളുടെയും പുസ്തകങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെയും ചുമതല കാജലിനായിരുന്നു.
സൗത്ത് ഡൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിൽ ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന മൂന്ന് നിലകളുള്ള ബംഗ്ലാവ് കാന കാജലിന് സമ്മാനിച്ചു. പൊലീസ് റെയ്ഡി നടക്കുമെന്ന് വിവരം കിട്ടിയതോടെ കാജലും സംഘവും ഒളിവിൽ പോയി. പിന്നീട് പൊലീസ് ബംഗ്ലാവ് സീൽ ചെയ്തു. സ്ക്രാപ്പ് മെറ്റീരിയലുകൾ അനധികൃതമായി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പരിപാടിയാണ് കാനക്ക്. സ്‌ക്രാപ്പ് ഡീലറായിരുന്ന കാന ഡൽഹി-എൻ.സി.ആർ മേഖലയിലെ ബിസിനസുകൾ തട്ടിയെടുത്ത ശേഷം സ്‌ക്രാപ്പ് മെറ്റീരിയലുകൾ അനധികൃതമായി സ്വന്തമാക്കാനും വിൽക്കാനും ഒരു സംഘം രൂപീകരിച്ചതിന് ശേഷം കോടീശ്വരനായി.2014ൽ കൊല്ലപ്പെട്ട ഗ്രേറ്റർ നോയിഡയിലെ ഗുണ്ടാനേതാവ് ഹരേന്ദ്ര പ്രധാനിന്റെ സഹോദരനാണ് രവി കാന. ഹരേന്ദ്ര പ്രധാനിന്റെ മരണശേഷം കാന ഗുണ്ടാത്തലവനായി മാറി. വധഭീഷണിയെ തുടർന്ന് ഇയാൾക്ക് പോലീസ് സംരക്ഷണവും നൽകിയിരുന്നു. കാനക്കും സംഘത്തിനുമെതിരെ തട്ടിക്കൊണ്ടുപോകൽ, മോഷണം തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെ 11 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഘത്തിലെ ആറുപേരെ അറസ്റ്റ് ചെയ്തു
ഗ്രേറ്റർ നോയിഡയിലും നോയിഡയിലുമായി സംഘം ഉപയോഗിച്ചിരുന്ന നിരവധി സ്ക്രാപ്പ് ഗോഡൗണുകൾ റെയ്ഡ് ചെയ്ത് സീൽ ചെയ്തിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

