Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരാണ് ഇപ്പോൾ ഏറ്റവും വലിയ ദുഃശ്ശകുനം; രാഹുലിനെതിരെ പരിഹാസവുമായി ബി.ജെ.പി നേതാവ്

text_fields
bookmark_border
BJP leader CT Ravi
cancel
നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോൾ മൂന്നിലും വിജയം ഉറപ്പിച്ചിരിക്കുകയാണ് ബി.ജെ.പി. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലാണ് ബി.ജെ.പിയുടെ തേരോട്ടം. അതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി വന്നിരിക്കുകയാണ് ബി.ജെ.പി നേതാവ് സി.ടി. രവി. ആരാണ് ഇപ്പോൾ ഏറ്റവും വലിയ ദുഃശ്ശകുനമെന്നാണ് സി.ടി. രവി എക്സ് പ്ലാറ്റ്ഫോമിലൂടെ ചോദിച്ചിരിക്കുന്നത്. പോസ്റ്റിൽ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും ടാഗ് ചെയ്തിട്ടുമുണ്ട്.

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ​ആസ്ട്രേലിയയോട് ഇന്ത്യൻ ടീം പരാജയപ്പെട്ട അവസരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽഗാന്ധി നടത്തിയ പരാമർശം സൂചിപ്പിച്ചായിരുന്നു സി.ടി. രവിയുടെ പരിഹാസം. ദുഃശ്ശകുനം കളി കാണാ​െനത്തിയതു കൊണ്ടാണ് ഇന്ത്യ തോറ്റത് എന്നായിരുന്നു മോദിയെ സൂചിപ്പിച്ച് രാഹുൽ പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. നേരത്തേ മോദിയെ പോക്കറ്റടിക്കാരൻ എന്നും രാഹുൽ പരിഹസിച്ചിരുന്നു.

മുതിർന്ന നേതാവ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത് അപലപനീയമാണെന്ന് കാണിച്ച് ബി.ജെ.പി പരാതി നൽകിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Who is biggest Panauti?': BJP leader jabs Rahul Gandhi over election results
Next Story