ആരാണ് ഗുജറാത്തിലെ ഭൂപേന്ദ്ര പട്ടേൽ മന്ത്രിസഭയിലെ ഏകവനിത ഭാനുബെൻ ബാബരിയ?
text_fieldsഅഹ്മദാബാദ്: ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ 16 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു.മന്ത്രിസഭയിലെ ഏക വനിതയാണ് ഭാനുബെൻ മനോഹർബായ് ബാബരിയ. എ.എ.പിയുടെ വശ്റാംബായ് സഗാതിയയെ ആണ് 48,494 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഭാനുബെൻ പരാജയപ്പെടുത്തിയത്. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത 17 മന്ത്രിമാരിൽ ഏക വനിതയും ഇവരാണ്.
രാജ്കോട്ട് റൂറലിൽ നിന്നാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. ഇതേ മണ്ഡലത്തിൽ നിന്ന് മൂന്നാംതവണയാണ് ഇവർ എം.എൽ.എയാകുന്നത്. നിലവിൽ രാജ്കോട് മുനിസിപ്പൽ കോർപറേഷൻ കൗൺസിലറാണ്. 2007, 2012 വർഷങ്ങളിലാണ് ഇവർ എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടത്.
ഗുജറാത്തിൽ 156 സീറ്റിന്റെ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി അധികാരത്തിലേറിയത്. തുടർച്ചയായ ഏഴാം തവണയാണ് ബി.ജെ.പി ഗുജറാത്തിൽ അധികാരത്തിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

