Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ ടി ജോലി ഉപേക്ഷിച്ച് സമരമുഖത്തേക്ക്; ആരാണ് അജിങ്ക്യ ഷിൻഡെ?

text_fields
bookmark_border
ഐ ടി ജോലി ഉപേക്ഷിച്ച് സമരമുഖത്തേക്ക്; ആരാണ് അജിങ്ക്യ ഷിൻഡെ?
cancel

ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ സി ജെ പി സ്ഥപകൻ അഭിജിത് ദീപ്‌കെയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണ് ഓർഗനൈസേഷൻ ഇൻ-ചാർജ് അജിങ്ക്യ ഷിൻഡെ. അഭിജീത് ദിപ്കെയും പാർട്ടിയിലെ രണ്ട് മുതിർന്ന നേതാക്കളായ സൗരവ് ദാസും ആശുതോഷ് റങ്കയും ഡൽഹി പൊലീസ് കസ്റ്റഡിയിലായതോടെയാണ് ദേശീയ സംഘടനാ ചുമതലയുള്ള ഷിൻഡെയ്ക്ക് പ്രക്ഷോഭത്തിന്റെ നേതൃത്വം കൈമാറിയത്.

കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ അജിൻക്യ ഷിൻഡെ മഹാരാഷ്ട്രയിലെ അലിബാഗ് സ്വദേശിയാണ്. പുണെയിലെ ഒരു അന്താരാഷ്ട്ര ഐ.ടി കമ്പനിയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം പിന്നീട് ജോലി ഉപേക്ഷിച്ച് ആം ആദ്മി പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകനാവുകയായിരുന്നു. പിംപ്രി-ചിഞ്ച്‌വാഡ് മേഖലയിൽ എ എ പിയുടെ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. 2016ൽ ഗോവയിൽവെച്ചാണ് ഷിൻഡെ അഭിജീത് ദിപ്കെയെ പരിചയപ്പെടുന്നത്. പാർട്ടിക്ക് അവിടെ സീറ്റൊന്നും നേടാനായില്ലെങ്കിലും ഷിൻഡെ സംഘടനയിൽ തുടർന്നു. പിന്നീട് എ എ പിയുടെ മഹാരാഷ്ട്ര ഘടകത്തിൽ സാമൂഹികമാധ്യമ കോ ഓർഡിനേറ്ററായും യുവജനവിഭാഗത്തിന്റെ കൺവീനറായും പ്രവർത്തിച്ചു. എന്നാൽ, പാർട്ടിയുടെ ദേശീയ നേതൃത്വത്തിലേക്കുള്ള ഷിൻഡെയുടെ പ്രവേശനം ചെറിയ രീതിയിലുള്ള വിവാദത്തിലേക്ക് വഴി വെച്ചിരുന്നു.

കസ്റ്റഡിയിലായ നേതാക്കൾ മോചിതരാകുന്നതുവരെ ഷിൻഡെ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് സി ജെ പി അറിയിച്ചു. പിന്തുണക്കാരോട് ജന്തർ മന്തറിലേക്ക് നീങ്ങാനും പൊലീസ് തടയുന്നിടത്ത് പ്രതിഷേധം തുടരാനും ഷിൻഡെ വിഡിയോയിലൂടെ ആഹ്വാനം ചെയ്തു. സർക്കാറിന് പ്രസ്ഥാനത്തിന്റെ ഐക്യത്തെ ഭയമാണെന്ന് ആരോപിച്ച അദ്ദേഹം, പൊലീസ് തടയുന്ന സ്ഥലത്തെ ജന്തർ മന്തറാക്കി മാറ്റണമെന്നും ആവശ്യപ്പെട്ടു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിരവധി പ്രവർത്തകരെയും പിന്തുണക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Who Is Ajinkya Shinde?
Next Story