Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്ന്​ മാസമായി...

മൂന്ന്​ മാസമായി മക്കളുടെ മൃതദേഹം മോർച്ചറിയിൽ, തിരിച്ചെടുക്കാൻ ചെന്നാൽ കൊല്ലപ്പെടും; മണിപ്പൂരിൽ നിന്ന്​ കൂടുതൽ ഹൃദയഭേദകമായ വാർത്തകൾ -വിഡിയോ

text_fields
bookmark_border
മൂന്ന്​ മാസമായി മക്കളുടെ മൃതദേഹം മോർച്ചറിയിൽ, തിരിച്ചെടുക്കാൻ ചെന്നാൽ കൊല്ലപ്പെടും; മണിപ്പൂരിൽ നിന്ന്​ കൂടുതൽ ഹൃദയഭേദകമായ വാർത്തകൾ -വിഡിയോ
cancel
camera_alt

പ്രതീകാത്മക ചിത്രം

മണിപ്പൂരിൽ നിന്ന്​ കൂടുതൽ ഹൃദയഭേദകമായ വാർത്തകൾ പുറത്തുവരുന്നു. ഇത്തവണ പ്രശസ്ത മാധ്യമപ്രവർത്തക ബർഖ ദത്തിന്‍റെ ഓൺലൈൻ പോർട്ടലായ മോജോ സ്​റ്റോറിയാണ്​ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്​. കൂട്ട ബലാത്സംഗത്തിന്​ ഇരയായി കൊല്ലപ്പെട്ട്​ മോർച്ചറിയിൽ വച്ചിരിക്കുന്ന പെൺമക്കളുടെ മൃതദേഹം പോലും തിരിച്ചെടുക്കാനാകുന്നില്ല എന്നാണ്​ മാതാപിതാക്കൾ വിലപിക്കുന്നത്​. മൃതദേഹം തിരിച്ചെടുക്കാൻ പോയാൽ തങ്ങളും കൊല്ലപ്പെടും എന്നാണ്​ കൊല്ലപ്പെട്ട പെൺകുട്ടികളുടെ പിതാവും മാതാവും പറയുന്നത്​.

മണിപ്പൂരിലെ കാങ്‌പോപി ഏരിയയിലാണ്​ ദാരുണ സംഭവം അരങ്ങേറിയത്​. മൂന്ന് മാസമായി പെൺകുട്ടികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ കാത്തിരിക്കുകയാണ് മാതാവും പിതാവും. മെയ് 4 ന്, ഇന്ത്യയെ ഞെട്ടിച്ച വൈറൽ വീഡിയോ ആക്രമണത്തിന്റെ അതേ ദിവസം, സംസ്ഥാനത്ത് മറ്റൊരിടത്ത് കാർ വാഷ് ജീവനക്കാരായ രണ്ട് യുവതികൾ ബലാത്സംഗം ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയുമായിരുന്നു.

സംഭവത്തിൽ പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മണിപ്പൂർ ഭരണകൂടത്തിൽ നിന്ന് ആരും ഇരകളുടെ ബന്ധുക്ക​ളെ ഫോൺ വിളിക്കുകയോ സന്ദേശം അയയ്ക്കുകയോ അവരുടെ പെൺമക്കളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ സഹായിക്കുകയോ ചെയ്തിട്ടില്ല. ഒരു യുവതിയുടെ പിതാവിനെയും മറ്റൊരു യുവതിയുടെ മാതാവിനേയുമാണ്​ ബർഖ ദത്ത്​ ഇന്‍റർവ്യൂ ചെയ്യുന്നത്​. ഇംഫാലിൽനിന്ന്​ മണിക്കൂറുകൾ മാത്രമേ ആശുപത്രിയിലേക്ക്​ ഉള്ളൂവെങ്കിലും തങ്ങൾക്ക് അങ്ങോട്ടേക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്ന് ഇരുവരും പറയുന്നു. ‘നമ്മൾ അങ്ങനെ ചെയ്താൽ, അവർ നമ്മളെ കൊല്ലുംൻ എന്നാണിവർ പറയുന്നത്​.

മണിപ്പൂർ സംഘർഷത്തിനിടെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമ സംഭവങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയെ വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് സുപ്രീം കോടതിയിലേക്ക് വിളിപ്പിച്ചിരുന്നു. എന്നിട്ടും സംസ്ഥാനത്ത്​ സ്ഥിതിഗതികളിൽ മാറ്റം വന്നിട്ടില്ല എന്നാണ്​ പുതിയ വാർത്തകൾ തെളിയിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManipurManipur riots
Next Story