Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനാധിപത്യത്തിൽ അവസാന...

ജനാധിപത്യത്തിൽ അവസാന വാക്ക്​ ആരുടെതാണ്​?  കെജ്​രിവാൾ

text_fields
bookmark_border
ജനാധിപത്യത്തിൽ അവസാന വാക്ക്​ ആരുടെതാണ്​?  കെജ്​രിവാൾ
cancel

ന്യൂഡൽഹി: ജനാധിപത്യത്തിൽ അവസാന വാക്ക്​ ആരു​െടതാണെന്ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. ട്വിറ്ററിലൂടെയാണ്​ കെജ്​രിവാൾ ഇൗ ചോദ്യമുന്നയിച്ചത്​. സാമൂഹിക സേവനങ്ങൾ വീട്ടു വാതിൽക്കൽ എത്തിക്കുന്നതിനുള്ള സർക്കാർ പദ്ധതിക്ക്​ അംഗീകാരം നൽകാതെ തിരിച്ചയച്ച ലഫ്​റ്റനൻറ്​ ഗവർണറുടെ നടപടിയെ വിമർശിച്ചു കൊണ്ടാണ്​ കെജ്​രിവാളി​​​​െൻറ ട്വീറ്റ്​. 

നേരത്തെ, കെജ്​രിവാൾ സർക്കാറി​​​​െൻറ പദ്ധതി നിർദേശം ഗവർണർ തള്ളിയിരുന്നു. ജനന സർട്ടിഫിക്കറ്റ്​ ഉൾപ്പെടെയുള്ള സർക്കാർ സേവനങ്ങൾ വീട്ടുവാതിൽക്കൽ എത്തിക്കുന്നതിനുള്ള നിർദേശമാണ്​ ഗവർണർ തള്ളിയത്​. ജനങ്ങളുടെ സുരക്ഷ, ഗതാഗതം, മലിനീകരണം തുടങ്ങിയവക്കാണ്​ സർക്കാർ പദ്ധതികൾ വേണ്ടതെന്നും സർക്കാർ സേവനങ്ങൾ ഇപ്പോൾ തന്നെ ഒാൺലൈനിൽ ലഭ്യമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നിർദേശം ഗവർണർ തള്ളിയത്​. ഇതോടെയാണ്​ ഗവർണറെ വിമർശിച്ചു കൊണ്ട്​ കെജ്​രിവാൾ രംഗത്തെത്തിയത്​. 

ഡിജിറ്റൈസേഷൻ​ മതിയെന്ന്​ ലഫ്​റ്റനൻറ്​ ഗവർണർ പറയുന്നു . സേവനങ്ങൾ വാതിൽക്കൽ ലഭിക്കുന്ന വിധം ഡിജിറ്റൈസേഷൻ വിപുലീകരിക്കണമെന്ന്​ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ പറയുന്നു. ലഫ്​റ്റനൻറ്​ ഗവർണർ അംഗീകരിക്കുന്നില്ല.  ചോദ്യമിതാണ്​, ജനാധിപത്യത്തിൽ, ഇത്തരമൊരു അവസ്​ഥയിൽ ആരുടെതാണ്​ അവസാന വാക്ക്​? - ലഫ്​റ്റനൻറ്​ ഗവർണറുടെതോ തെരഞ്ഞെടുക്കപ്പെട്ട സർക്കാറി​​​​െൻറതോ?? എന്നാണ്​ അവരിന്ദ്​ കെജ്​രിവാൾ ട്വീറ്റ ചെയ്​തത്​. 

അഴിമതിരഹിതവും സംശുദ്ധവുമായ ഭരണം കാഴ്​ചവെക്കുന്നതിനുള്ള സർക്കാറി​​​​െൻറ പരിശ്രമങ്ങളെ തടസപ്പെടുത്തുന്നതാണ്​ ലഫ്​റ്റനൻറ്​ ഗവർണറുടെ വീറ്റോ അധികാരമെന്ന്​ കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയ വിമർശിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwaldemocracyDelhi Lieutenant GovernorDelhi CMmalayalam newsInda News
News Summary - Who Has Final Say, Arvind Kejriwal Asks- India News
Next Story