Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Sanjay Raut
cancel
Homechevron_rightNewschevron_rightIndiachevron_rightപെഗസസിന്​ ആര്​ പണം...

പെഗസസിന്​ ആര്​ പണം നൽകി? ഫോൺ ചോർത്തലിനെ ഹിരോഷിമ ബോംബാക്രമണത്തോട്​ ഉപമിച്ച്​ ശിവസേന എം.പി

text_fields
bookmark_border

മുംബൈ: രാഷ്​ട്രീയ നേതാക്കളുടെയും ആക്​ടിവിസ്റ്റുകളുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ ചോർത്താൻ ഇസ്രായേൽ ചാര സോഫ്​​റ്റ്​വെയറായ പെഗസസിന്​ പണം നൽകിയത്​ ആരാണെന്ന ചോദ്യവുമായി ശിവസേന എം.പി സഞ്​ജയ്​ റാവത്ത്​​. പെഗസസ്​ ഫോൺ ചോർത്തലിനെ ഹിരോഷിമ ബോംബ്​ ആക്രമണത്തോട്​ ഉപമിച്ചായിരുന്നു പ്രതികരണം.

ജപ്പാൻ നഗരമായ ഹിരോഷിമയിലെ ബോംബാക്രമണം നിരവധിപേരുടെ മരണത്തിന്​ ഇടയാക്കി. ഇസ്രായേൽ ചാര സോഫ്​റ്റ്​വെയറായ പെഗസസിലൂടെ സ്വാതന്ത്ര്യത്ത​ിന്‍റെ മരണം കാണാനിടയായെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക സാ​ങ്കേതിക വിദ്യ നമ്മെ അടിമത്തത്തിലേക്ക്​ കൊണ്ടുപോയെന്നും അദ്ദേഹം ശിവസേന മുഖ​പത്രമായ സാമ്​നയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

രാഷ്​ട്രീയക്കാർ, വ്യവസായികൾ, സോഷ്യൽ ആക്​ടിവിസ്റ്റുകൾ തുടങ്ങിയവർ ചാരപ്പണിയെ ഭയപ്പെട്ടിരുന്നു. ഇപ്പോൾ ജുഡീഷ്യറിയും മാധ്യമങ്ങളും ഈ സമ്മർദ്ദം അനുഭവിക്കുന്നുണ്ട്​. രാജ്യ തലസ്​ഥാനത്ത്​ വർഷങ്ങൾക്ക്​ മുമ്പ്​ സ്വാതന്ത്രത്തിന്‍റെ അന്തരീക്ഷം അവസാനിച്ചിരു​ന്നുവെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രായേലി ചാരകമ്പനിക്ക്​ ആരാണ്​ പണം വാഗ്​ദാനം ചെയ്​തതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ഇസ്രായേൽ കമ്പനിയായ എൻ.എസ്​.ഒ പെഗസസ്​ ലൈസന്‍സിനായി പ്രതിവർഷം 60 കോടി രൂപ ഈടാക്കുന്നുണ്ടെന്നും മാധ്യമ വാർത്തകളെ ഉദ്ധരിച്ച്​ സഞ്​ജയ്​ റാവത്ത്​ പറഞ്ഞു.

ഒരു ​ൈലസൻസിലൂടെ 50 ഫോണുകൾ ഹാക്ക്​ ചെയ്യാം. ഇത്തരത്തിൽ 300ഓളം ഫോണുകൾ ചോർത്തണമെങ്കിൽ ആറുമുതൽ ഏഴു ലൈസൻസ്​ എങ്കിലും വേണ്ടിവരും. ഇത്രയും പണം ഇതിനായി മുടക്കിയോ? അതിനായി ആര്​ പണം നൽകി? സർക്കാറിന്​ മാത്രമേ സേവനം നൽകുവെന്നാണ്​ എൻ.എസ്​.ഒയുടെ പ്രതികരണം. അങ്ങനെയാണെങ്കിൽ കേന്ദ്ര സർക്കാർ സോഫ്​​റ്റ്​വെയർ വാങ്ങിയോ? -സഞ്​ജയ്​ റൗട്ട്​ ചോദിച്ചു.

ലോകത്തിലെ 45 രാജ്യങ്ങൾ പെഗസസ്​ ഉപയോഗിച്ചുവെന്നായിരുന്നു ബി.ജെ.പി നേതാവും കേന്ദ്ര ഐ.ടി മന്ത്രിയുമായ രവിശങ്കർ പ്രസാദിന്‍റെ ന്യായീകരണം. മോദി സർക്കാറിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരെയും അവർ ലക്ഷ്യം വെക്കുകയാണെന്നും സഞ്​ജയ്​ റൗട്ട്​ പറഞ്ഞു.

ചാരസോഫ്​റ്റ്​വെയറായ പെഗാസസ്​ ഉപയോഗിച്ച്​ ഇ​ന്ത്യ​യി​ലെ മ​ന്ത്രി​മാ​ർ, പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, അ​ഭി​ഭാ​ഷ​ക​ർ, ശാ​സ്​​ത്ര​ജ്ഞ​ർ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​ർ, മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി 300ഓ​ളം പേ​രു​ടെ ഫോ​ൺ ഇ​സ്രാ​യേ​ൽ ക​മ്പ​നി​ ചോ​ർ​ത്തി​യെ​ന്ന്​ വെ​ളി​പ്പെ​ടു​ത്ത​ൽ. 40 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, മൂ​ന്ന​ു​ പ്ര​മു​ഖ പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ൾ, ജു​ഡീ​ഷ്യ​റി​യി​ലെ ഒ​രു പ്ര​മു​ഖ​ൻ, മോ​ദി സ​ർ​ക്കാ​റി​ലെ ര​ണ്ടു​ മ​ന്ത്രി​മാ​ർ, ഇ​ന്ത്യ​ൻ സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ളു​ടെ നി​ല​വി​ലു​ള്ള​വ​രും വി​ര​മി​ച്ച​വ​രു​മാ​യ മേ​ധാ​വി​ക​ൾ, ഉ​ദ്യോ​ഗ​സ്​​ഥ​ർ, വ്യ​വ​സാ​യ​പ്ര​മു​ഖ​ർ എ​ന്നി​വ​ർ ചാ​ര​വൃ​ത്തി​ക്ക്​ ഇ​ര​യായതായാണ്​ വെളിപ്പെടുത്തൽ.

ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ളും വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ളും ചേ​ർ​ന്ന്​ ന​ട​ത്തി​യ സം​യു​ക്ത അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഈ ​വി​വ​രം പു​റ​ത്തു​വ​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​െൻറ ഭാ​ഗ​മാ​യി മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ന​ട​ത്തി​യ ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന​യി​ൽ ചാ​ര​വൃ​ത്തി​ക്ക്​ ​ ഇ​സ്രാ​യേ​ൽ ക​മ്പ​നി ഉ​പ​യോ​ഗി​ക്കു​ന്ന പെ​ഗാ​സ​സ്​ സ്​​പൈ​വെ​യ​ർ ഉ​പ​യോ​ഗി​ച്ചു​വെ​ന്നും ക​ണ്ടെ​ത്തി.

എന്നാൽ, ആരോപണങ്ങളിൽ യാതൊരു വിധ കഴമ്പുമില്ലെന്നായിരുന്നു​ കേന്ദ്രസർക്കാറിന്‍റെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanjay Rautpegasus phone tappingHiroshima bombing
News Summary - Who funded Pegasus snooping asks Sanjay Raut compares it with Hiroshima bombing
Next Story