ആപ്പ് നേതാക്കളുടെ റഷ്യൻ യാത്രയുടെ സ്പോൺസർമാർ ആര്?-കപിൽ മിശ്ര
text_fieldsന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിനെതിരെ പ്രചാരണം തുടർന്ന് ആം ആദ്മി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട കപിൽ മിശ്ര. ആം ആദ്മി നേതാക്കളായ സഞ്ജയ് സിങ്ങിെൻറയും അശുതോഷിെൻറയും റഷ്യൻ ട്രിപ്പിന് പണം കണ്ടെത്തിയത് എങ്ങനെ എന്ന് അരവിന്ദ് കെജ്രിവാൾ വിശദീകരിക്കണമെന്നാണ്കപിൽ മിശ്രയുടെ പുതിയ ആവശ്യം. ട്വിറ്ററിലാണ് നേതാക്കളുടെ വിദേശ യാത്രയെ കുറിച്ച് ചോദ്യം ഉന്നയിച്ചത്. ആരാണ് സഞ്ജയ് സിങ്ങിെൻറയും അശുതോഷിെൻറയും റഷ്യൻ യാത്രയുടെ സ്പോൺസർണമാർ എന്നാണ് ട്വിറ്ററിലൂടെ കപിൽ മിശ്ര ഉന്നയിച്ച ചോദ്യം.
ഹവാല ഇടപാടുകളിലൂടെയാണ് ആം ആദ്മി പാർട്ടിക്ക് ഫണ്ട് ലഭിച്ചെതന്ന് നേരത്ത കപിൽ മിശ്ര ആരോപിച്ചിരുന്നു. എന്നാൽ അരവിന്ദ് കെജ്രിവാളോ മറ്റ് പാർട്ടി അംഗങ്ങളോ മിശ്രയുടെ ആരോപണങ്ങൾക്കൊന്നും പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
