Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദേ​വി​ന്ദ​റിന്‍റെ...

ദേ​വി​ന്ദ​റിന്‍റെ അറസ്റ്റ്: അഫ്സൽ ഗുരുവിന്‍റെ കത്ത് വീണ്ടും ചർച്ചയാകുന്നു

text_fields
bookmark_border
ദേ​വി​ന്ദ​റിന്‍റെ അറസ്റ്റ്: അഫ്സൽ ഗുരുവിന്‍റെ കത്ത് വീണ്ടും ചർച്ചയാകുന്നു
cancel

ന്യൂഡൽഹി: പാ​ർ​ല​മെന്‍റ്​ ആ​ക്ര​മ​ണ കേ​സി​ൽ തൂ​ക്കി​ലേ​റ്റ​പ്പെ​ട്ട അ​ഫ്​​സ​ൽ ഗു​രു, പ്ര​തി​ക​ൾ​ക്ക്​​ സ​ ഹാ​യ​മൊ​രു​ക്കാ​ൻ തന്നോട് ആവശ്യപ്പെട്ടയാളെന്ന് ചൂണ്ടിക്കാട്ടിയ ഡിവൈ.എസ്.പി ദേ​വി​ന്ദ​ർ സി​ങ്ങാ​ണ്​ കഴിഞ്ഞ ദിവസം കശ്മീരിൽ തീവ്രവാദികൾക്കൊപ്പം അറസ്റ്റിലായത്. ക​ഴി​ഞ്ഞ വ​ർ​ഷം ധീ​ര​ത​ക്കു​ള്ള രാ​ഷ്​​ട്ര​പ​തി​യു​ടെ മ െ​ഡ​ൽ വരെ നേടിയ ദേ​വി​ന്ദ​ർ സി​ങ്ങിനെതിരെ 2013ൽ അഫ്സൽ ഗുരു നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് അന്ന് അ​ന്വേ​ഷ​ ണം നടത്താൻ ഏജൻസികൾ തയാറായില്ല. എന്നാൽ, ഇന്ന് അഫ്സൽ ഗുരുവിന്‍റെ വെളിപ്പെടുത്തൽ ചർച്ചയാകുകയാണ്. പാ​ർ​ല​മെന്‍റ് ​ ആ​​ക്ര​മ​ണ കേ​സു​മാ​യി ദേ​വി​ന്ദ​ർ സി​ങ്ങിന് ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ കു​റി​ച്ച്​ അ​ന്വേ​ഷി​ക്ക ു​മെ​ന്ന്​ ക​ശ്​​മീ​ർ ഐ.ജി അടക്കം വ്യക്തമാക്കിക്കഴിഞ്ഞു.

തന്നെ കുടുക്കിയത് ദേവിന്ദർ സിങ്ങാണെന്ന് വ്യക്തമാക്കി 2013ൽ തിഹാർ ജയിലിൽനിന്ന് അഫ്സൽ ഗുരു അഭിഭാഷകന് കത്തയക്കുകയായിരുന്നു. അഫ്സൽ ഗുരുവിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായിരുന്ന അഡ്വ. സുശീൽ കുമാറാണ് കത്ത് പുറത്തുവിട്ടത്. ഹുംഹാമ പൊലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയി അന്ന് കശ്മീർ സ്പെഷൽ ഫോഴ്സിലായിരുന്ന ദേവിന്ദർ സിങ്ങും സംഘവും ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കിയെന്ന് അഫ്സൽ കത്തിൽ പറഞ്ഞിരുന്നു. നഗ്നനാക്കി മൂന്ന് മണിക്കൂറോളം ഷോക്കേൽപ്പിച്ചു. ദേവീന്ദര്‍ സിങ് ഒരാൾക്ക് ഡല്‍ഹിയില്‍ താമസം അടക്കം സൗകര്യം ഏർപ്പെടുത്താൻ നിര്‍ബന്ധിച്ചു. (ഇയാളെ 2001 ഡിസംബർ 13ന് പാർലമെന്‍റ് ആക്രമണത്തിനിടെ സുരക്ഷാ സേന വെടിവെച്ച് കൊന്നു) ഇയാളെ ഡൽഹിയിൽ എത്തിച്ച് പരിചയപ്പെടുത്തിയത് അൽത്താഫ് ആയിരുന്നുവെന്നും അഫ്സൽ ഗുരു കത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ദേവിന്ദർ സിങ് പിടിയിലാകുമ്പോൾ ഹിസ്ബുൽ മുജാഹിദീൻ ഭീകരനായ അൽത്താഫും കൂടെയുണ്ടായിരുന്നു.

പാർലമെന്‍റ് ഭീകരാക്രണ കേസിൽ ദേവിന്ദർ സിങ്ങിന്‍റെ പങ്കിനെക്കുറിച്ച് പൊലീസിന് വിവരമൊന്നുമില്ലെന്നാണ് കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ ഐ.ജി പറഞ്ഞത്. 2013 ൽ അഫ്സൽ ഗുരു തൂക്കിലേറ്റപ്പെട്ടപ്പോൾ ദേവിന്ദർ സിങ്ങിന്‍റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നിരുന്നു. ശനിയാഴ്ച തെ​ക്ക​ൻ ക​ശ്​​മീ​രി​ൽ ജ​മ്മു-​ശ്രീ​ന​ഗ​ർ ​േദ​ശീ​യ​പാ​ത​യി​ൽ കാറിൽ ഡൽഹിയിലേക്ക് വരുമ്പോഴാണ് ദേവിന്ദർ സിങ് പിടിയിലാകുന്നത്. കൂടെ ര​ണ്ടു​ ഹിസ്ബുൽ മുജാഹിദീൻ ഭീകരർ അടക്കമുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നത്. എ.കെ 47 തോക്കുകൾ അടക്കം ഇവരിൽനിന്ന് പിടികൂടി. ദേവിന്ദർ സിങ് തീവ്രവാദികളുടെ വാഹകനായി പ്രവർത്തിക്കുകയായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തിൽനിന്ന് മനസ്സിലാകുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ കാറിലുണ്ടെങ്കിൽ വാഹനം ചെക്ക് പോസ്റ്റുകളിൽ പരിശോധിക്കപ്പെടില്ലെന്ന പദ്ധതിയിലായിരുന്നു സംഘം.

എന്ത് ഉദ്ദേശ്യത്തിലാണ് സംഘം ഡൽഹിയിലേക്ക് സഞ്ചരിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. റിപബ്ലിക്ക് ദിനത്തിൽ ഡൽഹിയടക്കം പ്രധാന നഗരങ്ങളിൽ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ഇന്‍റലിജൻസ് മുന്നറിയിപ്പുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ദേവിന്ദറിന്‍റെ അറസ്റ്റിനെക്കുറിച്ച് പൊലീസ്, ഐ.ബി., ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപാർടുമെന്‍റ് (സി.ഐ.ഡി.), റോ എന്നീ ഏജൻസികളെല്ലാം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്രീ​ന​ഗ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ വി​രു​ദ്ധ വി​ഭാ​ഗം ചു​മ​ത​ല​യാണ് ദേ​വി​ന്ദ​ർ സി​ങ്ങിന് ഇപ്പോൾ ഉണ്ടായിരുന്നത്. ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ കശ്മീർ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​നെ​ന്ന നി​ല​യി​ൽ ദേ​വി​ന്ദ​ർ സി​ങ്ങും അ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ദേവീന്ദർ സിങ്ങി​​​െൻറ വീട്ടിൽ പരിശോധന

ശ്രീ​ന​ഗ​ർ: ക​ശ്​​മീ​രി​ൽ ഭീ​ക​ര​ർ​ക്കൊ​പ്പം അ​റ​സ്​​റ്റി​ലാ​യ ഡി​വൈ.​എ​സ്.​പി ദേ​വീ​ന്ദ​ർ സി​ങ്ങി​​​െൻറ ശ്രീ​ന​ഗ​ർ ഇ​ന്ദി​ര ന​ഗ​റി​ലെ വീ​ട്ടി​ൽ പൊ​ലീ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി. ചോ​ദ്യം​ചെ​യ്യ​ലി​ൽ ഇ​ദ്ദേ​ഹം ചി​ല വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. എ​ന്നാ​ൽ, പ​രി​ശോ​ധ​ന​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പൊ​ലീ​സ്​ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ക​ന​ത്ത സു​ര​ക്ഷാ​വ​ല​യ​മു​ള്ള ശ്രീ​ന​ഗ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന ദേ​വീ​ന്ദ​ർ സി​ങ്​ ശ​നി​യാ​ഴ്​​ച​യാ​ണ്​ ഹി​സ്​​ബു​ൽ മു​ജാ​ഹി​ദീ​ൻ ഭീ​ക​ര​രാ​യ ന​വീ​ദ്​ ബാ​ബു, അ​ൽ​ത്താ​ഫ്​ എ​ന്നി​വ​രോ​ടാ​പ്പം അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റി​ൽ​നി​ന്ന്​ ര​ണ്ട്​ ​എ.​കെ.47 തോ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഭീ​ക​ര​രെ പോ​ലെ പ​രി​ഗ​ണി​ച്ച്​ ദേ​വീ​ന്ദ​ർ സി​ങ്ങി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം ക​ശ്​​മീ​ർ ഐ.​ജി. വി​ജ​യ്​ കു​മാ​ർ പ​റ​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Davinder Singh
News Summary - Who is Davinder Singh arrested with Hizbul militants-india news
Next Story