Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ​ന്ത്യ​യി​ൽ സാമൂഹിക...

ഇ​ന്ത്യ​യി​ൽ സാമൂഹിക വ്യാപനമില്ലെന്ന്​ കേന്ദ്രവും ലോകാരോഗ്യ സംഘടനയും

text_fields
bookmark_border
ഇ​ന്ത്യ​യി​ൽ സാമൂഹിക വ്യാപനമില്ലെന്ന്​ കേന്ദ്രവും ലോകാരോഗ്യ സംഘടനയും
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡി​​െൻറ സാ​മൂ​ഹി​ക വ്യാ​പ​നം ന​ട​ക്കു​ക​യാ​ണോ? ഇ​ക്കാ​ര്യ​ത്തി​ൽ പു​റ​ത ്തു​വ​രു​ന്ന​ത്​ ​പൊ​രു​ത്ത​ക്കേ​ട്​ നി​റ​ഞ്ഞ വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​വി​ഡ്​ പോ​സി​റ്റീ​വ്​ ഉ​ണ്ടെ​ങ്കി​ലും സാ​മൂ​ഹി​ക വ്യാ​പ​ന​മി​ല്ലെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന തി​രു​ത്തി​പ്പ​റ​ഞ്ഞു.​ സാ​മൂ​ഹി​ക വ്യാ​പ​നം ന​ട​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ്​ നേ​ര​ത്തെ ഇ​ന്ത്യ​യെ സം​ഘ​ട​ന ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

കോ​വി​ഡ്​ പ​ട​രു​ന്ന​തി​​െൻറ മൂ​ന്നാം​ഘ​ട്ട​മാ​ണ്​ സാ​മൂ​ഹി​ക വ്യാ​പ​നം. റൂ​ട്ട്​ മാ​പ്​​​ ത​യാ​റാ​ക്കാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ൽ വൈ​റ​സ്​ ബാ​ധ ഈ ​ഘ​ട്ട​ത്തി​ൽ ക്ര​മാ​തീ​ത​മാ​യി ഉ​യ​രും. സാ​മൂ​ഹി​ക വ്യാ​പ​നം സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ച്ചു വ്യ​ക്​​ത​മാ​ക്കി. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ജ​ന​ങ്ങ​ൾ​ക്ക്​ ജാ​ഗ്ര​ത ന​ൽ​കേ​ണ്ട​തു കൊ​ണ്ട്​ തീ​ർ​ച്ച​യാ​യും അ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ ജോ.​സെ​ക്ര​ട്ട​റി ല​വ്​ അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.

എ​ന്നാ​ൽ പ​ഞ്ചാ​ബ്​ സാ​മൂ​ഹി​ക വ്യാ​പ​ന ഘ​ട്ട​ത്തി​ലേ​ക്ക്​ നീ​ങ്ങു​ക​യാ​ണെ​ന്ന സൂ​ച​ന​യാ​ണ്​ ല​ഭി​ക്കു​ന്ന​​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ​സി​ങ്​ പ​റ​ഞ്ഞു. സം​സ്​​ഥാ​ന​ത്ത്​ 27 പു​തി​യ ​​കോ​വി​ഡ്​ പോ​സി​റ്റീ​വ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ട്. വി​ദേ​ശ യാ​ത്ര​യു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​വ​ർ​ക്കാ​ണി​ത്. ത​മി​ഴ്​​നാ​ട്ടി​ൽ സാ​മൂ​ഹി​ക വ്യാ​പ​ന​മു​ണ്ടോ എ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. യു.​പി ഇ​തേ ആ​ശ​ങ്ക​യോ​ടെ കൂ​ടു​ത​ൽ സ്​​ഥ​ല​ങ്ങ​ൾ സീ​ൽ ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whomalayalam newsindia newscovid 19community spread
News Summary - who and central govt said no community sprweding in covid 19 -india news
Next Story