Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസെമി​ൈഫനലിന് വിസിൽ

സെമി​ൈഫനലിന് വിസിൽ

text_fields
bookmark_border
Voting
cancel

മണിപ്പൂരിൽ മടങ്ങിവരുമോ കോൺഗ്രസ്

ന്യൂഡൽഹി: 2017ൽ 28 ​സീ​റ്റു​ക​ൾ നേ​ടി കോ​ൺ​ഗ്ര​സ് ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യെ​ങ്കി​ലും പ്ര​ദേ​ശി​ക ക​ക്ഷി​ക​ളെ കൂ​ട്ടു​പി​ടി​ച്ച് ബി.​ജെ.​പി അ​ധി​കാ​രം പി​ടി​ച്ച സം​സ്ഥാ​ന​മാ​ണ് മ​ണി​പ്പൂ​ർ. എ​ൻ.​ഡി.​എ സ​ഖ്യ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന നാ​ഗാ പീ​പ്ൾ​സ് ഫ്ര​ണ്ട് (എ​ൻ.​പി.​എ​ഫ്) ഇ​ക്കു​റി ഒ​രു ഡ​സ​നോ​ളം സ്ഥാ​നാ​ർ​ഥി​ക​ളെ ക​ള​ത്തി​ലി​റ​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ബി.​ജെ.​പി​യു​മാ​യി സ​ഖ്യം തു​ട​രു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല. നാ​ഷ​ന​ൽ പീ​പ്ൾ​സ് പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പി​നെ ഒ​റ്റ​യ്ക്കു നേ​രി​ടു​മെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ കോ​ൺ​റാ​ഡ് സാ​ങ്മ വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞു.

പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളെ ചാ​ക്കി​ട്ടു​പി​ടി​ച്ചാ​ണ് ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തെ​ന്നും ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​ർ ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​കു​മെ​ന്നും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ലോ​കേ​ൻ സി​ങ് പ​റ​യു​ന്നു. അ​തേ​സ​മ​യം, കോ​ണ്‍ഗ്ര​സ് വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ കോ​റു​ങ്താ​ങ് എം.​എ​ൽ.​എ, ഗോ​വി​ന്ദാ​സ് കൊ​ന്തൗ​ജം അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ അ​ടു​ത്തി​ടെ രാ​ജി​വെ​ച്ച​ത് കോ​​​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി​യാ​കു​മോ എ​ന്ന​റി​യാ​ൻ മാ​ർ​ച്ച് 10 വ​രെ കാ​ത്തി​രി​ക്ക​ണം. മ​ണി​പ്പൂ​രി​ൽ അ​ടു​ത്തി​ടെ ക​മാ​ൻ​ഡി​ങ് ഓ​ഫി​സ​ർ ത​ന്നെ കൊ​ല്ല​പ്പെ​ട്ട ഭീ​ക​രാ​ക്ര​മ​ണ​വും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന നാ​ഗാ​ലാ​ൻ​ഡി​ലെ മോ​ൺ ജി​ല്ല​യി​ൽ 14 ഗ്രാ​മീ​ണ​ർ കൊ​ല്ല​പ്പെ​ട്ട​തും മു​ൻ നി​ർ​ത്തി പ്ര​ത്യേ​ക സൈ​നി​കാ​ധി​കാ​ര നി​യ​മം (അ​ഫ്സ്പ) പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ത്തി​യാ​വും കോ​ൺ​ഗ്ര​സ് പ്ര​ചാ​ര​ണം. ത​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ആ​ദ്യം തീ​രു​മാ​നി​ക്കു​ന്ന കാ​ര്യം അ​ഫ്സ്പ പി​ൻ​വ​ലി​ക്ക​ൽ ആ​യി​രി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു​വെ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, വി​ക​സ​ന​വും സ​മാ​ധാ​ന​വും ജ​ന​മ​റി​ഞ്ഞ വ​ർ​ഷ​ങ്ങ​ളാ​ണ് ബി.​ജെ.​പി സ​ർ​ക്കാ​റി​ന് കാ​ഴ്ച വെ​ക്കാ​നാ​യ​ത് എ​ന്ന് മു​ഖ്യ​മ​ന്ത്രി എ​ൻ. ബി​രേ​ൻ സി​ങ് പ​റ​ഞ്ഞു. അ​ടു​ത്തി​ടെ മ​ണി​പ്പൂ​രി​ൽ 1,850 കോ​ടി​യു​ടെ 13 പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് വി​ക​സ​ന​മ​ന്ത്ര​മാ​ണ്. ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​നെ മു​ഴു​വ​നാ​യി മ​ണി​പ്പൂ​രി​​ന്‍റെ പ​ടി​വാ​തി​ലി​ൽ എ​ത്തി​ച്ചു​വെ​ന്നാ​ണ് മോ​ദി അ​വ​കാ​ശ​പ്പെ​ട്ട​ത്.

ഉത്തർപ്രദേശിൽ ബഹുകോണ മൽസരം

ന്യൂഡൽഹി: തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പ​ന​ത്തി​ന്​ മു​മ്പേ പ്ര​ചാ​ര​ണ​ത്തി​ൽ ഏ​റെ മു​ന്നോ​ട്ടു​പോ​യ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഇ​ത്ത​വ​ണ തെ​ളി​യു​ന്ന​ത് ബ​ഹു​കോ​ണ മ​ത്സ​ര​ത്തി​നു​ള്ള ചി​ത്രം. ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം നേ​രി​ടു​ന്ന യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​റി​ന്​ ശ​ക്ത​മാ​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​ത് മു​ൻ മു​ഖ്യ​മ​ന്ത്രി​ അ​ഖി​​ലേ​ഷ്​ യാ​ദ​വ്​ ന​യി​ക്കു​ന്ന സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​യാ​ണ്.

അ​ഖി​ലേ​ഷി​ന്‍റെ റാ​ലി​ക​ൾ വ​ൻ ജ​നാ​വ​ലി കൊ​ണ്ട്​ ശ്ര​ദ്ധേ​യ​മാ​യി വ​രു​ന്ന​തി​നി​ട​യി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി പ്ര​ഖ്യാ​പ​ന​ത്തോ​ടൊ​പ്പം പൊ​തു​പ​രി​പാ​ടി​ക​ൾ​ക്ക്​ നി​രോ​ധ​ന​വും വ​ന്ന​ത്. ​കോ​വി​ഡ്​ ര​ണ്ടാം ത​രം​ഗം നേ​രി​ട്ട​തി​ലെ പ​രാ​ജ​യ​ത്തെ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന- ഉ​ദ്ഘാ​ട​ന​ങ്ങ​ളി​ലൂ​ടെ മ​റി​ക​ട​ന്ന് ന​ഷ്ട​​പ്പെ​ട്ട​ പ്ര​തിഛാ​യ വീ​ണ്ടെ​ടു​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ്​ ബി.​ജെ.​പി.

മു​ഖ്യ പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ളെ മാ​റ്റി നി​ർ​ത്തി ചെ​റു പാ​ർ​ട്ടി​ക​ളെ​യും ഗ്രൂ​പ്പു​ക​ളെ​യും കൂ​ടെ നി​ർ​ത്തി​യാ​ണ്​ അ​ഖി​ലേ​ഷ്​ പോ​രി​നി​റ​ങ്ങു​ന്ന​ത്. ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ്​ ന​ട​ക്കു​ന്ന പ​ടി​ഞ്ഞാ​റ​ൻ യു.​പി​യി​ലെ ജാ​ട്ട്​ ഹൃ​ദ​യ​ഭൂ​മി​യി​ൽ സ്വാ​ധീ​ന​മു​ള്ള ജ​യ​ന്ത്​ ചൗ​ധ​രി​യു​ടെ ആ​ർ.​എ​ൽ.​ഡി​യു​മാ​യു​ള്ള സ​ഖ്യ​മാ​ണ്​ അ​തി​ലേ​റ്റ​വും പ്ര​ധാ​നം. ഓം​പ്ര​കാ​ശ്​ രാ​ജ്​​ഭ​റി​ന്‍റെ എ​സ്.​ബി.​എ​സ്.​പി, അ​പ്നാ​ദ​ളി​ന്‍റെ ഒ​രു വി​ഭാ​ഗ​വും മ​ഹാ​ൻ ദ​ളും ജ​ൻ​വാ​ദി സോ​ഷ്യ​ലി​സ്റ്റ്​ പാ​ർ​ട്ടി​യും ഏ​താ​നും മേ​ഖ​ല​ക​ളി​ൽ സ്വാ​ധീ​ന​മു​ള്ള ചെ​റു​പാ​ർ​ട്ടി​ക​ളാ​ണ്.

സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​ക്ക്​ പു​റ​മെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ടി​ത്ത​റ​യു​ള്ള മു​ൻ മു​ഖ്യ​മ​​ന്ത്രി മാ​യാ​വ​തി​യു​ടെ ബി.​എ​സ്.​പി കാ​ര്യ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ്​ ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക്​ ഇ​റ​ങ്ങാ​തെ മാ​റി നി​ൽ​ക്കു​ന്ന​ത്​ ബി.​ജെ.​പി​ക്ക്​ അ​നു​ഗു​ണ​മാ​കു​മോ എ​ന്ന ആ​ശ​ങ്ക പ്ര​തി​പ​ക്ഷ​ത്തു​ണ്ട്. അ​തേ​മ​സ​യം സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​ക്ക്​ കി​ട്ടാ​വു​ന്ന മു​സ്​​ലിം വോ​ട്ടു​ക​ൾ പ​ര​മ്പ​രാ​ഗ​ത​മാ​യി ഭി​ന്നി​പ്പി​ക്കാ​റു​ള്ള കോ​ൺ​ഗ്ര​സ്​ ഇ​ത്ത​വ​ണ പ്രി​യ​ങ്ക​യെ ഇ​റ​ക്കി ന​ട​ത്തി​യ മ​ഹി​ള കാ​മ്പ​യി​നി​ലൂ​ടെ ത​ങ്ങ​ൾ​ക്ക്​ കി​ട്ടു​ന്ന വ​നി​ത വോ​ട്ടു​ക​ളി​ലും ഭി​ന്നി​പ്പു​ണ്ടാ​ക്കു​മെ​ന്ന ആ​ശ​ങ്ക ബി.​​ജെ.​പി​ക്കു​മു​ണ്ട്. പ്രി​യ​ങ്ക​യു​ടെ മ​ഹി​ള മാ​ര​ത്തോ​ണു​ക​ളി​ലെ സ്ത്രീ ​പ​ങ്കാ​ളി​ത്തം മൂ​ലം​ പ​ല​യി​ട​ത്തും ഇ​തി​ന് അ​നു​മ​തി ന​ൽ​കാ​തി​രി​ക്കാ​ൻ യോ​ഗി സ​ർ​ക്കാ​റി​നെ പ്രേ​രി​പ്പി​ച്ചി​രു​ന്നു. ​അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യു​ടെ എ.​ഐ.​എം.​ഐ.​എം 100 സീ​റ്റി​ൽ മ​ത്സ​രി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച​തി​ൽ​ എ​സ്.​പി​ക്കാ​ണ്​ ആ​ധി.

പഞ്ചാബിൽ ചതുഷ്​കോണം

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച അ​ഞ്ച്​ സം​സ്ഥാ​ന​ങ്ങ​ളി​ൽ ബി.​ജെ.​പി​യി​ത​ര ക​ക്ഷി ഭ​രി​ക്കു​ന്ന ഏ​ക സം​സ്ഥാ​ന​മാ​യ പ​ഞ്ചാ​ബ്​ ശ​ക്ത​മാ​യ ച​തു​ഷ്​​കോ​ണ മ​ത്സ​ര​ത്തി​ലേ​ക്ക്. ഇ​വി​ടെ ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ കോ​ൺ​ഗ്ര​സ്​​ പാ​ടു​പെ​ടു​ക​യാ​ണ്. കോ​ൺ​ഗ്ര​സ് വോ​ട്ടു​ക​ൾ ചോ​ർ​ത്തി ച​ണ്ഡി​ഗ​ഢ്​ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ ആം ​ആ​ദ്​​മി പാ​ർ​ട്ടി​യും വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഒ​റ്റ​ക്ക്​ മ​ത്സ​രി​ക്കു​ന്ന ശി​രോ​മ​ണി അ​കാ​ലി​ദ​ളും മു​ൻ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സി​ങ്ങും ബി.​ജെ.​പി​യും ചേ​ർ​ന്നു​ള്ള സ​ഖ്യ​വു​മാ​ണ്​ പ​ഞ്ചാ​ബ്​ തെ​ര​ഞ്ഞെ​ടു​പ്പി​നെ ച​തു​ഷ്​​കോ​ണ​മാ​ക്കി മാ​റ്റി​യ​ത്.

ക​ർ​ഷ​ക സ​മ​ര​ത്തി​ന്​ ന​ൽ​കി​യ പി​ന്തു​ണ​യു​ടെ ബ​ല​ത്തി​ൽ സു​ഗ​മ​മാ​യ തി​രി​ച്ചു​വ​ര​വ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന കോ​ൺ​ഗ്ര​സി​ന്​ ഭ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന വ​ർ​ഷം മു​ഖ്യ​മ​ന്ത്രി​യെ മാ​റ്റി തെ​ര​​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടേ​ണ്ടി​വ​ന്ന​താ​ണ്​ ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി. ക​ർ​ഷ​ക​സ​മ​രം ഏ​റെ ശ​ക്ത​മാ​യ സം​സ്ഥാ​ന​ത്ത് ക​ർ​ഷ​ക​രു​ടെ നി​ല​പാ​ടും നി​ർ​ണാ​യ​ക​മാ​ണ്. രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പ​വ​ത്ക​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന ക​ർ​ഷ​ക​രു​ടെ നി​ല​പാ​ട് വോ​ട്ടെ​ടു​പ്പി​ൽ എ​ങ്ങ​നെ പ്ര​തി​ഫ​ലി​ക്കു​മെ​ന്ന് ക​ണ്ട​റി​യ​ണം. 22 ജി​ല്ല​ക​ളി​ലെ 117 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ക​ർ​ഷ​ക സ​മ​ര​വും കേ​ന്ദ്ര സ​ർ​ക്കാ​റും വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​യെ വ​ഴി​ത​ട​ഞ്ഞ സം​ഭ​വ​ത്തി​ലേ​ക്ക്​ മാ​റി​യ ഘ​ട്ട​ത്തി​ലാ​ണ്​ തെ​ര​​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പ​നം.

ഉത്തരാഖണ്ഡിൽ ഉത്തരം നൽകാൻ

ന്യൂഡൽഹി: ജാ​തി​സ​മ​വാ​ക്യ​ങ്ങ​ൾ അ​ധി​കാ​ര​സ്ഥാ​നം നി​ർ​ണ​യി​ക്കു​ന്ന ഹി​മാ​ല​യ​ൻ സം​സ്ഥാ​ന​മാ​യ ഉ​ത്ത​രാ​ഖ​ണ്ഡി​ൽ വീ​ണ്ടും ഭ​ര​ണം പി​ടി​ക്കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ബി.​ജെ.​പി. ക​ർ​ഷ​ക നി​യ​മ​ങ്ങ​ൾ, തൊ​ഴി​ലി​ല്ലാ​യ്മ, കു​ടി​യേ​റ്റ പ്ര​ശ്നം എ​ന്നി​വ വ​ഴി ഭ​ര​ണ​വി​രു​ദ്ധ വോ​ട്ടു​ക​ള്‍ ല​ഭി​ക്കു​മെ​ന്നാ​ണ് കോ​ണ്‍ഗ്ര​സി​​ന്‍റെ പ്ര​തീ​ക്ഷ. 2017ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 57 സീ​റ്റി​​ന്‍റെ വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്ക​ത്തോ​ടെ​യാ​ണ് ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. നി​ല​വി​ൽ പു​ഷ്ക​ർ സി​ങ് ധാ​മി​യാ​ണ് മു​ഖ്യ​മ​ന്ത്രി. ഗ്രൂ​പ് വ​ഴ​ക്കും ആ​ഭ്യ​ന്ത​ര പോ​രും കാ​ര​ണം മൂ​ന്നു ത​വ​ണ​യാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മു​ഖ്യ​മ​ന്ത്രി​യെ മാ​റ്റി​യ​ത്. ആ​ദ്യം ത്രി​വേ​ന്ദ്ര സി​ങ് റാ​വ​ത്തും പി​ന്നീ​ട് തി​രാ​ത്ത് സി​ങ്ങും മു​ഖ്യ​മ​ന്ത്രി​മാ​രാ​യി.

അ​വ​സാ​ന​ത്തെ​യാ​ളാ​ണ് ധാ​മി. അ​ടി​ക്ക​ടി മു​ഖ്യ​മ​ന്ത്രി​മാ​രെ മാ​റ്റു​ന്ന ബി.​ജെ.​പി​ക്ക് ഇ​ത്ത​വ​ണ തോ​ൽ​വി രു​ചി​ക്കേ​ണ്ടി​വ​രു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​യു​ന്നു. മു​ൻ മു​ഖ്യ​മ​ന്ത്രി ഹ​രീ​ഷ് റാ​വ​ത്തി​നെ ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല ഏ​ൽ​പി​ച്ചാ​ണ് കോ​ൺ​ഗ്ര​സ് പൊ​രു​താ​നി​റ​ങ്ങു​ന്ന​ത്.

അ​തേ​സ​മ​യം, ഇ​ത്ത​വ​ണ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​യി ഡ​ല്‍ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​​ന്‍റെ ആം ​ആ​ദ്മി പാ​ര്‍ട്ടി​യും മ​ത്സ​ര രം​ഗ​ത്തു​ണ്ട്. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ സ്ത്രീ​ക​ൾ​ക്ക് പ്ര​തി​മാ​സം 1000 രൂ​പ അ​ട​ക്ക​മു​ള്ള വാ​ഗ്ദാ​ന​ങ്ങ​ളു​യ​ർ​ത്തി​യാ​ണ് ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ പോ​രാ​ട്ടം. ഇ​ന്ത്യ ന്യൂ​സ്-​ജ​ൻ കി ​ബാ​ത് സ​ർ​വേ പ്ര​കാ​രം വോ​ട്ടു​ശ​ത​മാ​ന​ത്തി​ൽ ബി.​ജെ.​പി​യും കോ​ൺ​ഗ്ര​സും ത​മ്മി​ൽ നേ​രി​യ വ്യ​ത്യാ​സം മാ​ത്ര​മാ​ണു​ള്ള​ത്.

ബി.​ജെ.​പി​ക്ക് 39 ശ​ത​മാ​നം വോ​ട്ടു​വി​ഹി​തം ല​ഭി​ക്കു​മ്പോ​ൾ കോ​ൺ​ഗ്ര​സി​ന് 38.2 ശ​ത​മാ​നം വോ​ട്ട് ഷെ​യ​ർ ല​ഭി​ക്കു​മെ​ന്ന് സ​ർ​വേ പ​റ​യു​ന്നു. ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ വോ​ട്ട് ഷെ​യ​ർ 11.7 ആ​ണ്. സ​ർ​വേ പ്ര​കാ​രം ബ്രാ​ഹ്മി​ൺ, ര​ജ്പു​ത് വി​ഭാ​ഗ​ങ്ങ​ളി​ലെ 45 ശ​ത​മാ​നം വീ​തം ആ​ളു​ക​ൾ ബി.​ജെ.​പി​ക്കാ​യി വോ​ട്ട് ചെ​യ്യും. ഈ ​ജാ​തി​യി​ൽ​പെ​ട്ട 35 ശ​ത​മാ​നം പേ​ർ കോ​ൺ​ഗ്ര​സി​നാ​ണ് വോ​ട്ടു ന​ൽ​കു​ക. മു​സ്‍ലിം സ​മു​ദാ​യ​ത്തി​ലെ 85 ശ​ത​മാ​നം, സി​ഖ് സ​മു​ദാ​യ​ത്തി​ലെ 60 ശ​ത​മാ​നം, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ 75 ശ​ത​മാ​നം ആ​ളു​ക​ൾ കോ​ൺ​ഗ്ര​സി​നെ​യും അ​നു​കൂ​ലി​ക്കു​ന്നു.

ഗോവ: പരീകറില്ലാതെ പടയൊരുക്കം

മും​ബൈ: മ​നോ​ഹ​ർ പ​രീ​ക​റെ​ന്ന സ​ർ​വ​സ​മ്മ​ത​നാ​യ നേ​താ​വി​ല്ലാ​തെ​യാ​ണ്​ ബി.​ജെ.​പി ഇ​ത്ത​വ​ണ ഗോ​വ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ നേ​രി​ടു​ക. പ​രീ​ക​റു​ടെ നി​ര്യാ​ണ​ശേ​ഷം മു​ഖ്യ​മ​ന്ത്രി​യാ​യ പ്ര​മോ​ദ്​ സാ​വ​ന്ത്​ പാ​ർ​ട്ടി​യി​ൽ സ​ർ​വ​സ​മ്മ​ത​ന​ല്ല. ബി.​ജെ.​പി ടി​ക്ക​റ്റ്​ ന​ൽ​കി​യാ​ലു​മി​ല്ലെ​ങ്കി​ലും പ​രീ​ക​റു​ടെ മ​ണ്ഡ​ല​മാ​യ പാ​ഞ്ചി​മി​ൽ മ​ക​ൻ ഉ​ത്​​പ​ൽ പ​രീ​ക​ർ മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ന്ന​തും ബി.​ജെ.​പി​യെ വെ​ട്ടി​ലാ​ക്കി. പ​രീ​ക​ർ പ​ക്ഷ​ക്കാ​രാ​യ ര​ണ്ടു​ ക്രി​സ്ത്യ​ൻ എം.​എ​ൽ.​എ​മാ​ർ സാ​വ​ന്തു​മാ​യി ഉ​ട​ക്കി രാ​ജി​വെ​ച്ച​തും മ​റ്റ്​ ര​ണ്ടു​പേ​രു​ടെ രാ​ജി​സാ​ധ്യ​ത​യും ബി.​ജെ​പി​ക്ക്​ പ്ര​തി​കൂ​ല​മാ​ണ്. ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം മു​ന്നി​ൽ​ക്ക​ണ്ട്​ വ​ർ​ഗീ​യ കാ​ർ​ഡി​റ​ക്കു​ക​യാ​ണ്​ സാ​വ​ന്ത്. പോ​ർ​ചു​ഗീ​സു​കാ​ർ ത​ക​ർ​ത്ത ക്ഷേ​ത്ര​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ക്കു​മെ​ന ആ​ഹ്വാ​ന​ത്തി​ലൂ​ടെ സാ​വ​ന്ത്​ വ​ർ​ഗീ​യ കാ​ർ​ഡാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്നു.

മ​മ​ത​യു​ടെ തൃ​ണ​മൂ​ലി​ന്‍റെ നീ​ക്ക​ങ്ങ​ളാ​ണ്​ ശ്ര​ദ്ധേ​യം. ടെ​ന്നി​സ് താ​രം ലി​യാ​ൻ​ഡ​ർ പേ​സി​നെ മു​ൻ​നി​ർ​ത്തി​യാ​ണ്​ തൃ​ണ​മൂ​ലി​ന്‍റെ നീ​ക്ക​ങ്ങ​ൾ. പ്ര​ശാ​ന്ത്​ കി​ഷോ​റി​ന്‍റെ സം​ഘ​മാ​ണ്​ ഇ​തി​നു പി​ന്നി​ൽ. മു​ൻ കോ​ൺ​ഗ്ര​സ്​ മു​ഖ്യ​മ​ന്ത്രി ലൂ​യി​സി​ന്യോ ഫ​ലേ​രി​യോ​വും തൃ​ണ​മൂ​ലി​നൊ​പ്പ​മാ​ണ്. ആ​ദ്യ​കാ​ല​ത്ത്​ ഗോ​വ ഭ​രി​ക്കു​ക​യും പി​ന്നീ​ട്​ ബി.​ജെ.​പി​യു​മാ​യി സ​ഖ്യ​മാ​യ​തോ​ടെ ക്ഷ​യി​ക്കു​ക​യും ചെ​യ്ത മ​ഹാ​രാ​ഷ്ട്ര​വാ​ദി ഗോ​മ​ന്ത​ക്​ പാ​ർ​ട്ടി​യു​മാ​യി സ​ഖ്യ​ത്തി​ലാ​ണ്​ തൃ​ണ​മൂ​ൽ. ഗോ​വ ഫോ​ർ​വേ​ഡ്​ പാ​ർ​ട്ടി​യു​മാ​യി സ​ഖ്യ​ത്തി​നാ​ണ്​ കോ​ൺ​ഗ്ര​സ്​ നീ​ക്കം. ബി.​ജെ.​പി​യെ ത​ട​യാ​ൻ മ​റ്റു​ള്ള പാ​ർ​ട്ടി​ക​ൾ ഒ​ന്നി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്​ തൃ​ണ​മൂ​ലും ഗോ​വ ഫോ​ർ​വേ​ഡ്​ പാ​ർ​ട്ടി​യും. 2017ൽ 40 ​അം​ഗ സ​ഭ​യി​ൽ 17 അം​ഗ​ങ്ങ​ളു​മാ​യി കോ​ൺ​ഗ്ര​സി​ന്​ ഭ​ര​ണ​സാ​ധ്യ​ത​യു​ണ്ടാ​യി​ട്ടും പ​രീ​ക​റു​ടെ മി​ടു​ക്കി​ൽ ബി.​ജെ.​പി ഭ​ര​ണം പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഭൂ​രി​പ​ക്ഷ​മാ​യ 21 തി​ക​ക്കാ​ൻ ഗോ​വ ഫോ​ർ​വേ​ഡ്​ പാ​ർ​ട്ടി​യും സ്വ​ത​ന്ത്ര​നും പി​ന്തു​ണ​ക്കാ​ൻ ത​യാ​റാ​യി​ട്ടും കോ​ൺ​ഗ്ര​സ്​​ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ 15 എം.​എ​ൽ.​എ​മാ​രും പാ​ർ​ട്ടി വി​ട്ട​തോ​ടെ നി​ല​വി​ൽ ര​ണ്ടു​പേ​ർ മാ​ത്ര​​മേ കോ​ൺ​ഗ്ര​സി​ൽ ബാ​ക്കി​യു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assembly election 2022
News Summary - Whistle for the semi-finals
Next Story