'മുസ്ലിംകൾ ഭൂരിപക്ഷമുള്ളിടത്തെല്ലാം ആക്രമണം, കമ്യൂണിസ്റ്റുകാർ രാജ്യേദ്രാഹികൾ'; വിദ്വേഷ പ്രസംഗവുമായി ബി.ജെ.പി എം.പി
text_fieldsന്യൂഡൽഹി: മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി ബി.ജെ.പി എം.പി രമേശ് ബിധൂരി. ജെ.എൻ.യുവിൽ ആർ.എസ്.എസ് 'മലബാർ ഹിന്ദു വംശഹത്യ' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ചടങ്ങിലാണ് വിദ്വേഷ പ്രസംഗം.
''മുസ്ലിംകൾ ഭൂരിപക്ഷമുള്ളിടത്തെല്ലാം ആക്രമണങ്ങളുണ്ട്. രക്തച്ചൊരിച്ചിലുണ്ട്. എന്നാൽ മുസ്ലിംകൾ ന്യൂനപക്ഷമുള്ളിടത്ത് അവർ മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കും. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ന്യൂനപക്ഷങ്ങളെക്കുറിച്ച് വാചാലനാകുന്നുണ്ട്. എന്നാൽ പാകിസ്താനിലെ ഹിന്ദുക്കൾ എവിടെപ്പോയി?. കേരളത്തിലും ജെ.എൻ.യുവിലും ഭാരതത്തെ വെട്ടിമുറിക്കാനുള്ള മുദ്രാവാക്യങ്ങൾ ഉയരുന്നുണ്ട്. അവരുടെ ഞരമ്പുകളിൽ ഇന്ത്യൻ രക്തമില്ല. ഔറം ഗസേബിന്റെയും ബാബറിന്റെയും രക്തമാണുള്ളത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി രാജ്യദ്രാഹികളാണ്'' - രമേശ് ബിധൂരി പറഞ്ഞു.
മുതിർന്ന ആർ.എസ്.എസ് നേതാവ് ജെ.നന്ദകുമാർ, ബി.ജെ.പി നേതാവ് കപിൽ മിശ്ര, ഐ.സി.സി.ആർ അധ്യക്ഷൻ ഡോ. വിനയ് സഹസ്രബുദ്ദെ അടക്കമുള്ളവർ പങ്കെടുത്ത ചടങ്ങിലാണ് ബിധൂരിയുടെ വിദ്വേഷ പ്രസംഗം.

