Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആ കശ്മീർ എവിടെ?; 370ാം...

ആ കശ്മീർ എവിടെ?; 370ാം വകുപ്പ് റദ്ദാക്കിയിട്ട് ഇന്ന് ഒരു വർഷം

text_fields
bookmark_border
kashmir policeman standing
cancel
camera_alt

കർഫ്യൂ ​പ്രഖ്യാപിച്ച ശ്രീനഗറിൽ കാവൽ നിൽക്കുന്ന സി.ആർ.പി.എഫ്​ ജവാൻ

2019 ആഗസ്​റ്റ്​ അഞ്ച് ജമ്മു-കശ്മീർ ജനതക്ക് കരിദിനമായിരുന്നു. അന്നാണ് ഭരണഘടന പ്രകാരം സംസ്ഥാനത്തിനുണ്ടായിരുന്ന പ്രത്യേക പദവി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലെ ബി.ജെ.പി സർക്കാർ റദ്ദാക്കിയത്. വൻ വികസനവും ശാശ്വതസമാധാനവും വാഗ്ദാനം ചെയ്തു ആഭ്യന്തരമന്ത്രി അമിത് ഷായാണ് സംസ്ഥാനത്തിന് അർധ സ്വതന്ത്ര പദവി നൽകിയിരുന്ന 370ാം വകുപ്പ് റദ്ദാക്കുന്ന പ്രഖ്യാപനം പാർല​െമൻറിൽ നടത്തിയത്.

ഇന്ന് ഒരു വർഷം പിന്നിടുന്ന ദിനത്തിൽ, ലഫ്റ്റനൻറ് ഗവർണർ ഭരിക്കുന്ന ജമ്മു-കശ്മീരിലെ ശ്രീനഗറിൽ പ്രക്ഷോഭങ്ങളെ ഭയന്ന് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹുർറിയത് കോൺഫറൻസും പീപ്പ്ൾസ് ഡെമോക്രാറ്റിക് പാർട്ടിയും ആഗസ്​റ്റ്​ അഞ്ച് കരിദിനമായി ആചരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.

വാർത്താവിനിമയ സംവിധാനങ്ങൾ ഇല്ലാതാക്കിയും നൂറുകണക്കിനാളുകളെ തടവിലിട്ടും പൗരാവകാശങ്ങൾ അടിച്ചമർത്തിയ സാഹചര്യത്തിൽ കോവിഡി​െൻറ നിയന്ത്രണങ്ങൾ മൂലം അന്തർജില്ല യാത്രകളും തടയപ്പെട്ട സ്ഥിതിയിലാണ് ഇേപ്പാൾ ജമ്മു-കശ്മീർ. കനപ്പെട്ട ഒരു പ്രക്ഷോഭത്തിനും നിലവിൽ സാധ്യതയില്ലെന്നിരിക്കെ ഭരണഘടനാപദവി എടുത്തുകളഞ്ഞതി​െൻറ ഒന്നാം വാർഷികത്തിൽ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വന്നത് സംസ്ഥാനം ഇന്നെവിടെ നിൽക്കുന്നു എന്നതി​െൻറ കൃത്യമായ സൂചന കൂടിയാണ്.

അമിത് ഷായുടെ വാഗ്ദാനം കാറ്റിൽപറന്നുവെന്ന് മാത്രമല്ല, സമാധാനത്തിേൻറയോ വികസനത്തിേൻറയോ ഒരു തുരുത്തും ഇതുവരെ പ്രത്യക്ഷമായില്ല. രാഷ്​ട്രീയ-സാംസ്​കാരികമേഖലകളടക്കം ജീവിതത്തി​െൻറ സമസ്ത ഇടങ്ങളും കലുഷമാവുകയും ചെയ്തു. അക്രമസംഭവങ്ങൾ പതിന്മടങ്ങ് വർധിച്ചു. സാമ്പത്തിക രംഗം കൂപ്പുകുത്തി. സാധാരണ ജനജീവിതം പറഞ്ഞുകേട്ട കഥ മാത്രമായി.

നാല് തീവ്രവാദസംഘടനകളുടെ തലവന്മാരടക്കം 140 തീവ്രവാദികളെ വധിച്ചുവെന്നാണ് സുരക്ഷാസേനയുടെ അവകാശവാദം. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ്, കുൽഗാം, പുൽവാമ, ഷോപിയാൻ ജില്ലകളിൽ തീവ്രവാദം നിയന്ത്രിക്കാൻ കഴിഞ്ഞതായി സി.ആർ.പി.എഫ് സ്പെഷൽ ഡയറക്ടർ ജനറൽ സുൽഫിക്കർ ഹസനും അവകാശപ്പെടുന്നു. ഒരു മാസം 14000-15000 തീവ്രവാദവിരുദ്ധ ദൗത്യങ്ങളാണ് സേന നടത്തുന്നതെന്ന് മേജർ ജനറൽ എ. സെൻഗുപ്തയും പറയുന്നു.

എന്നാൽ, ഒൗദ്യോഗികവിശദീകരണത്തിനപ്പുറത്ത് കാര്യങ്ങൾ മറിച്ചാണ്. തീവ്രവാദി ആക്രമണങ്ങൾക്ക് ഒരു കുറവുമുണ്ടായില്ല. 70 യുവാക്കളാണ് പുതിയതായി തീവ്രവാദ സംഘടനകളിൽ ചേർന്നത്. വടക്കൻ കശ്മീരിലെ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ കേണൽ, മേജർ, പൊലീസ് ഉദ്യോഗസ്ഥൻ, അഞ്ച് ഉന്നത സൈനിക കമാൻഡർമാർ എന്നിവർ വീരമൃത്യു വരിച്ചു. ബന്ദിപ്പോറയിൽ മറ്റൊരു ആക്രമണത്തിൽ ബി.ജെ.പി നേതാവും അയാളുടെ പിതാവും സഹോദരനും കൊല്ലപ്പെട്ടു.

അസ്വസ്ഥത പുകയുന്ന സംസ്ഥാനത്ത് ഇത്രനാളായിട്ടും രാഷ്​​ട്രീയമായ ഒരു നടപടിക്രമങ്ങളും കൈക്കൊള്ളാൻ ഭരണാധികാരികൾക്കായിട്ടില്ല. പ്രധാന വിഘടനവാദി നേതാക്കളെയെല്ലാം തടവിലാക്കി. 370ാം വകുപ്പ് എടുത്ത് കളയുന്നതിന് മുേമ്പ അത് തുടങ്ങിവെച്ചിരുന്നു. പലരേയും തടവിലാക്കിയിരിക്കുന്നത് ജമ്മു-കശ്മീരിന് പുറത്താണ്. കോവിഡ് സാഹചര്യത്തിൽ അവരെയെല്ലാം മോചിപ്പിക്കണമെന്ന ആവശ്യമുയർന്നിട്ടും ഭരണാധികാരികൾ അറിഞ്ഞ മട്ട് നടിച്ചിട്ടില്ല.

എന്നാൽ, മുൻ മുഖ്യമന്ത്രിമാരായ ഡോ. ഫാറൂഖ് അബ്​ദുല്ല, മകൻ ഉമർ അബ്​ദുല്ല, പീപ്പ്ൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോൺ എന്നിവരെ മോചിപ്പിക്കുകയും ചെയ്തു. പി.ഡി.പി നേതാവും മുൻമുഖ്യമന്ത്രിയുമായ മഹ്​ബൂബ മുഫ്തിയുടെ കരുതൽ തടങ്കൽ മൂന്ന് മാസം കൂടി ഇതിനിടെ നീട്ടി. പുറത്തുവന്നാൽ രാഷ്​ട്രീയം പറയരുതെന്ന് എഴുതി ഒപ്പിട്ടുകൊടുക്കാൻ വിസമ്മതിച്ചതാണ് തടങ്കൽ നീട്ടാൻ കാരണമായത്.

മാധ്യമങ്ങൾക്കും കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്. റിപ്പോർട്ടർമാരെ അടിക്കടി വിളിച്ചുവരുത്തി പൊലീസ് ചോദ്യംചെയ്യുന്നു. നടക്കുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുേമ്പാഴും സുപ്രധാനവിഷയങ്ങളിൽ എഡിറ്റോറിയലുകൾ കാണാനേയില്ല. മാധ്യമങ്ങളെ നിയന്ത്രിക്കുന്ന പ്രത്യേകനിയമവും അധികാരികൾ രൂപപ്പെടുത്തിയിട്ടുണ്ട്. കശ്മീരിൽ വാർത്താശേഖരണം കഠിനജോലിയായി മാറിക്കഴിഞ്ഞിട്ടും സംഘടിത പ്രതിഷേധങ്ങളൊന്നും അതിനെതിരെ ഉയരുന്നില്ല.

370ാം വകുപ്പ് ഇല്ലാതാകുന്നതോടെ ഭരണനടപടികൾ സുഗമമാകുമെന്നായിരുന്നു അമിത്ഷായുടെ മറ്റൊരു പ്രഖ്യാപനം. എന്നാൽ, കാര്യങ്ങൾ കൂടുതൽ വഷളായി. മുൻസർക്കാറുകൾ കെട്ടിപ്പടുത്ത പലതും ഇന്നില്ല. സംസ്ഥാന മനുഷ്യാവകാശ കമീഷൻ, വനിത കമീഷൻ എന്നിവയെല്ലാം അപ്രത്യക്ഷമായി. കുട്ടികളുടെ അവസ്ഥ തീർത്തും പരിതാപകരമാണ്.

കഴിഞ്ഞ വർഷം വെറും 10 ദിവസമാണ് അവർ സ്കൂളിൽ പോയത്. അവരുടെ മാനസിക വളർച്ചയിൽ ഇതുണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കുമെന്ന് പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൗമാരക്കാരുടെ ആത്മഹത്യ വാർത്തകളും കേട്ടുതുടങ്ങി. കുറഞ്ഞ ഇൻറർനെറ്റ് വേഗത ഒാൺ​ൈലൻ പഠനത്തെ വൃഥാവ്യായാമമാക്കുകയും ചെയ്യുന്നു.

ജമ്മു-കശ്മീരി​െൻറ സാമ്പത്തികവ്യവസ്ഥയും ഗുരുതരപ്രതിസന്ധിയിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ സർക്കാർ അടിേച്ചൽപിച്ച നിയന്ത്രണങ്ങളിൽ കുരുങ്ങി 40,000 കോടി രൂപയാണ് സംസ്ഥാനത്തിന് നഷ്​ടമായതെന്ന് ജമ്മു-കശ്മീർ ചേംബർ ഒാഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രീസ് ചെയർമാൻ ശൈഖ് ആശിഖ് പറയുന്നു. കനത്ത സാമ്പത്തിക നഷ്​ടം തൊഴിലില്ലായ്മ വർധിപ്പിച്ചതിനൊപ്പം തൊഴിൽ വേതനം വെട്ടിക്കുറക്കുന്നതിലേക്ക് നയിച്ചതായും അദ്ദേഹം പറയുന്നു.

സ്ഥിതി ഇങ്ങനെയൊക്കെയായിട്ടും ജമ്മു-കശ്മീരി​െൻറ അടിസ്ഥാനഘടന മാറ്റുന്നതിൽ കേന്ദ്രത്തി​െൻറ പിടിവാശി തുടരുകയാണ്. സംസ്ഥാനത്തിനു പുറത്തുള്ളവർക്ക് സ്ഥിരതാമസവും പൗരത്വ അവകാശവും അനുവദിക്കുന്ന നിയമം നടപ്പാക്കിക്കഴിഞ്ഞു. നേരത്തേ വിലക്കുണ്ടായിരുന്ന കാര്യമാണിത്. കഴിഞ്ഞ 35 വർഷമായി ജമ്മു-കശ്മീരിൽ ജോലി ചെയ്യുന്ന െഎ.എ.എസ് ഉദ്യോഗസ്ഥൻ നവീൻ ചൗധരി ത​​െൻറ സ്ഥിരതാമസാവകാശം അടുത്തിടെ പരസ്യപ്പെടുത്തി.

സംസ്ഥാനത്തെ ഭൂരിപക്ഷ മുസ്​ലിം വിഭാഗത്തെ ലക്ഷ്യംവെച്ചുകൊണ്ടുള്ളതായിരുന്നു കേന്ദ്രത്തി​െൻറ ഇൗ നീക്കം. ജനസംഖ്യാനുപാതം അട്ടിമറിച്ച് മുസ്​ലിംകളെ രാഷ്​ട്രീയമായും അധികാരപരമായും നിരാലംബരാക്കാനുള്ള കുടില നീക്കമായിരുന്നു ഇതിനു പിന്നിൽ. സ്ഥാവര-ജംഗമ വസ്തുക്കൾ സ്വന്തമാക്കുന്നതിലും തൊഴിൽ അടക്കമുള്ള മേഖലകളിലും തദ്ദേശവാസികളെ പുറത്താക്കുന്ന നിയമങ്ങൾ പിന്നാലെ വന്നതും പ്രത്യേക രാഷ്​ട്രീയം ലക്ഷ്യംവെച്ചുകൊണ്ടായിരുന്നു.

കേന്ദ്രനയങ്ങൾ കശ്മീരിൽ മാത്രമല്ല കടുത്ത എതിർപ്പുകൾ ക്ഷണിച്ചുവരുത്തിയത്. അന്താരാഷ്​ട്ര തലത്തിലും ഗുരുതര പ്രത്യാഘാതങ്ങൾ കേന്ദ്രത്തിന് നേരിടേണ്ടി വന്നു. കഴിഞ്ഞ മേയിൽ കിഴക്കൻ ലഡാക്കിൽ ചൈനീസ് സൈന്യം കടന്നുകയറിയത് തെറ്റായ കശ്മീർനയത്തി​െൻറ പ്രത്യക്ഷ പ്രത്യാഘാതമായിരുന്നു.

ജമ്മു-കശ്മീരി​െൻറ തൽസ്ഥിതിയിൽ കേന്ദ്രം വരുത്തിയ മാറ്റങ്ങളാണ് ചൈനയെ പ്രകോപിപ്പിച്ചതെന്ന് പ്രതിരോധരംഗത്തെ വിദഗ്ധർ അന്നേ ചൂണ്ടിക്കാണിച്ചിട്ടുണ്ട്​. രാജ്യത്തി​െൻറ പാകിസ്താൻ ബന്ധവും നിലവിൽ ഏറ്റവും മോശം നിലയിലാണ്. അതേസമയം, അവകാശങ്ങളെല്ലാം കവർന്നെടുത്തപ്പോഴും സാധാരണ കശ്മീരികൾ അതിരുകടന്ന പ്രതിഷേധങ്ങൾക്കൊന്നും തയാറായിട്ടില്ല. ചതിക്കപ്പെട്ടതി​െൻറ മനോവേദന അവർ ഉള്ളിലൊതുക്കി.

ഇപ്പോഴത്തെ നിശ്ശബ്​ദത അവരുടെ പ്രതിഷേധ സ്വരമാണ്. കഴിഞ്ഞ 70 വർഷംകൊണ്ട് ഇന്ത്യ കെട്ടിപ്പടുത്ത മുഖ്യധാര രാഷ്​ട്രീയത്തിൽ നിന്നാണ് ഇപ്പോൾ കശ്മീർ പുറത്തായിരിക്കുന്നത്. അവർക്കായി ഇനിയൊരു വാഗ്ദാനവും ബാക്കിയില്ല. മുസ്​ലിം വിരുദ്ധ നയനിലപാടുകളുമായി മുന്നോട്ടുപോകുന്നതിനാൽ കശ്മീരിലെ സ്ഥിതിഗതി ബി.ജെ.പിക്കും അവരുടെ ഹിന്ദുത്വ അജണ്ടക്കും ഗുണം ചെയ്തേക്കാം. എന്നാൽ, ഇന്ത്യയെന്ന വിശാല ആശയത്തിന് അത് ആഴത്തിലുള്ള മുറിവാകും. നിലവിൽ ആ ആശയ സംരക്ഷണത്തിന് ഒരു വഴിയും കാണുന്നുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu and kashmirarticle 370BJPterrorism
Next Story