Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎവിടെയാണ്​ യു.എൻ...

എവിടെയാണ്​ യു.എൻ എന്ന്​ മോദി; ഡബ്ല്യു.എച്ച്​.ഒ ഇവി​െടയുണ്ടെന്ന്​ അറിയില്ലെ എന്ന്​ നെറ്റിസൺസ്​

text_fields
bookmark_border
എവിടെയാണ്​ യു.എൻ എന്ന്​ മോദി; ഡബ്ല്യു.എച്ച്​.ഒ ഇവി​െടയുണ്ടെന്ന്​ അറിയില്ലെ എന്ന്​ നെറ്റിസൺസ്​
cancel

യു.എന്നും ഡബ്ല്യു.എച്ച്​.ഒയും തമ്മിലുള്ള ബന്ധം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ അറിയുമൊ എന്ന ചർച്ചയാണിപ്പോൾ സോഷ്യൽമീഡിയയിൽ നടക്കുന്നത്​. ചർച്ചക്ക്​ കാരണം യു.എൻ ജനറൽ കൗൺസലിൽ മോദി നടത്തിയ പ്രസംഗത്തിൽ ഉയർത്തിയ ചില ചോദ്യങ്ങളാണ്​. കൊറോണ വൈറസ് പോരാട്ടത്തിൽ ഐക്യരാഷ്ട്രസഭ എവിടെയാണെന്നായിരുന്നു മോദിയുടെ പ്രധാന ചോദ്യം.

രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായ എന്ത്​ ഇടപെടലാണ്​ യു.എൻ നടത്തിയ​തെന്നും അദ്ദേഹം ത​െൻറ പ്രസംഗത്തിൽ ചോദിച്ചു. ഇതോടെയാണ്​ കോവിഡിനെതിരെ നിരന്തര പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ഡബ്ല്യു.എച്ച്​.ഒ ഒരു യു.എൻ ബോഡിയാണെന്ന്​ മോദിക്ക്​ അറിയില്ലെ എന്ന സംശയവുമായി നെറ്റിസൺസ്​ രംഗത്ത്​ വന്നത്​. ഇന്ത്യൻ പ്രധാനമന്ത്രിക്ക്​ ഇക്കാര്യം അറിയില്ലെന്ന്​ ഞങ്ങൾ കരുതുന്നില്ലെന്നാണ്​ ചിലർ കുറിച്ചത്​.

ഡബ്ല്യു.എച്ച്​.ഒയുടെ നേതൃത്വത്തിൽ ലോകം കൊറോണക്കെതിരെ പോരാടു​േമ്പാൾ മണിയടിച്ചും പാത്രം കൊട്ടിയും സമയം കളയുകയായിരുന്നു മോദിയെന്നും ചിലർ കുറിക്കുന്നു. നിലവിൽ ഡബ്ലു.എച്ച്​.ഒയുടെ നേതൃത്വത്തിലാണ്​ ​ലോകം കൊറോണക്കെതിരെ പോരാടുന്നത്​. അവരുടെ മാർഗനിർദേശങ്ങൾ​ അനുസരിച്ചാണ്​ രാജ്യങ്ങൾ പ്രവർത്തിക്കുന്നത്​. ദിവസവും ഇതുസംബന്ധിച്ച്​ വാർത്തസമ്മേളനങ്ങൾ നടത്തുകയും കണക്കുകൾ പുറത്തുവിടുകയും ചെയ്യുന്നത്.​

ഡബ്ല്യു.എച്ച്​.ഒയാണ്​. ഐക്യരാഷ്​ട്ര സഭയിലെ രക്ഷാസമിതിയിൽ നിന്ന്​ ഇന്ത്യയെ എത്രകാലം മാറ്റിനിർത്താനാകുമെന്നും ഐക്യരാഷ്​ട്ര സഭയിൽ കാലോചിതമായി മാറ്റമുണ്ടാകുമെന്ന്​ ഇന്ത്യ പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി ത​െൻറ പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യ ദുര്‍ബലരായിരുന്നപ്പോഴും ശക്തരായപ്പോഴും ലോകത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല. ഇന്ത്യ വികസനത്തിനായി സഖ്യങ്ങള്‍ ഉണ്ടാക്കുന്നത് മറ്റാരെയും തോല്‍പിക്കാനല്ലെന്നും മോദി പറഞ്ഞു. കോവിഡ്​ ബാധയുടെ പശ്ചാത്തലത്തിൽ വിഡിയോ കോൺഫറൻസിങ്​ വഴിയായിരുന്നു പ്രസംഗം​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiWHO#UNCovid 19
Next Story