Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകരുണാധിനിയുടെ...

കരുണാധിനിയുടെ സംസ്​കാരം: തീരുമാനം അൽപ്പ സമയത്തിനകം

text_fields
bookmark_border
കരുണാധിനിയുടെ സംസ്​കാരം: തീരുമാനം അൽപ്പ സമയത്തിനകം
cancel

ചെന്നൈ: എം. കരുണാനിധിയുടെ മൃതദേഹം ചെന്നൈ കാമരാജർ റോഡിലെ മറിന കടൽക്കരയിലെ അണ്ണാ സമാധിക്ക്​ സമീപം സംസ്​കരിക്കാൻ സ്​ഥലം അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയിൽ നൽകിയ ഹരജിയിൽ വാദം തുടങ്ങി. ഡി.എം.കെയുടെ ഹരജിക്കെതിരായ സത്യവാങ്​മൂലം തമിഴ്​നാട്​ സർക്കാർ കോടതിയിൽ സമർപ്പിച്ചു. 

സർക്കാറിനു വേണ്ടി അഡീഷണൽ അഡ്വക്കേറ്റ്​ ജനറൽ മാരായ അരവിന്ദ്​ പാണ്ഡ്യ, എസ്​. ആർ രാജഗോപാൽ എന്നിവരും മുതിർന്ന അഭിഭാഷകനായ സി.എസ്​ ​ൈവദ്യനാഥനും ഡി.എം.കെക്കുവേണ്ടി ഷണ്മുഖ സുന്ദരം, പി. വിൽസൻ തുടങ്ങിയവരും കോടതിയിൽ ഹാജരായിട്ടുണ്ട്​. ജസ്​റ്റിസ്​ എച്ച്​. ജി. രമേശാണ്​ വാദം കേൾക്കുന്നത്​​. 

കേസിൽ സർക്കാർ രാഷ്​ട്രീയം കളിക്കുകയാണെന്ന്​ ഡി.എം.കെ ആരോപിച്ചു. ഇരട്ടത്താപ്പാണ്​ സർക്കാറിന്​. ജയലളിതക്ക്​ സമാധി ഒരുക്കാൻ തീരുമാനമെടുത്തപ്പോഴുള്ള നിയമ സാഹചര്യങ്ങൾ തന്നെയാണ്​ ഇപ്പോഴുള്ളതെന്നും ഡി.എം.കെ പറയുന്നു. 

മറീനയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ട് അഞ്ച് ഹര്‍ജികള്‍ ഹൈകോടതിയിലുള്ളത്​ ചൂണ്ടിക്കാട്ടിയാണ് മറീനയിലെ സംസ്‌കാരത്തിനുള്ള അനുമതി തമിഴ്‌നാട് സര്‍ക്കാര്‍ നിഷേധിച്ചത്. എന്നാൽ ഇൗ ഹരജികളിൽ നാലെണ്ണവും കഴിഞ്ഞ ദിവസം പിൻവലിച്ചിട്ടുണ്ടെന്നും ട്രാഫിക്​ രാമസ്വാമി എന്ന പൊതുപ്രവർത്തകൻ നൽകിയ ഹരജിമാത്രമാണ്​ നിലവിലുള്ളതെന്നും ഡി.എം.കെ കോടതിയെ അറിയിച്ചിരുന്നു. 

ഒമ്പ​േതാടെ കോടതിവിധി അറിയാമെന്നാണ്​ കരുതുന്നത്​.  കോടതി വിധി പ്രതികൂലമായാൽ സുപ്രീം കോടതിയെ സമീപിക്കാനാണ്​ ഡി.എം.കെയുടെ തീരുമാനം. എം.ജി.ആർ സമാധിക്ക്​ സമീപം ജയലളിതക്ക്​ സമാധി ഒരുക്കിയതു പോലെ അണ്ണാസമാധിക്ക്​ സമീപം കലൈഞ്ജർക്കും സമാധി ഒരുക്കണമെന്നത്​ ഡി.എം.കെയുടെ അഭിമാന പ്രശ്​നം കൂടിയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:funeralKarunanidhimalayalam news
News Summary - Where to Bury Kalaingar's Body - India News
Next Story