Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅടിയന്തരാവസ്​ഥ!?...

അടിയന്തരാവസ്​ഥ!? അർണബിനുവേണ്ടി രംഗത്തിറങ്ങിയവർക്ക്​ ഇവരെ അറിയുമോ? ബി.ജെ.പിയെ പരിഹസിച്ച്​ നെറ്റിസൺസ്​

text_fields
bookmark_border
അടിയന്തരാവസ്​ഥ!? അർണബിനുവേണ്ടി രംഗത്തിറങ്ങിയവർക്ക്​ ഇവരെ അറിയുമോ? ബി.ജെ.പിയെ പരിഹസിച്ച്​ നെറ്റിസൺസ്​
cancel

ആത്മഹത്യാ പ്രേരണാ കുറ്റത്തിന്​ അർണബ്​ ഗോസ്വാമി അറസ്​റ്റിലായതിനുപിന്നാലെ വിമർശനവുമായി രംഗത്തിറങ്ങിയ ബി.ജെ.പിക്ക്​ ഇൗ പേരുകൾ ഒാർമയുണ്ടോ എന്ന്​ നെറ്റിസൺസ്​. ഇപ്പോൾ മാത്രമാണോ അടിയന്തിരാവസ്​ഥയെ ഒാർമവന്നതെന്നും കഴിഞ്ഞുപോയ മാസങ്ങളിൽ ഇൗ മാധ്യമപ്രവർത്തകർ ജയിലിലായപ്പോൾ നിങ്ങൾ എവിടെയായിരുന്നെന്നും അവർ ചോദിക്കുന്നു. നിലവിൽ ജയിലിലുള്ള സിദ്ദീഖ്​ കാപ്പൻ ഉൾപ്പടെയുള്ളവരുടെ പേരുകൾ എടുത്തുപറഞ്ഞാണ്​ നെറ്റിസൺസ്​ രോഷംകൊള്ളുന്നത്​.

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്​മൃതി ഇറാനി, പ്രകാശ് ജാവദേക്കർ എന്നിവരുൾപ്പെടെ നിരവധി ബി.ജെ.പി നേതാക്കൾ അർണബ് ഗോസ്വാമിയുടെ അറസ്റ്റിൽ പ്രതിഷേധിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള മഹാരാഷ്​ട്ര സർക്കാരി​െൻറ കടന്നുകയറ്റം, അടിയന്തരാവസ്​ഥക്കാലത്തേതുപോലുള്ള നടപടി എന്നൊക്കെയാണ്​ ഇവർ പൊലീസ്​ നടപടിയെ വിശേഷിപ്പിച്ചത്​. മാധ്യമ സ്വാതന്ത്ര്യത്തോടുള്ള നേതാക്കളുടെ ആശങ്ക പ്രശംസനീയമാണെങ്കിലും, ഇന്ത്യയിലുടനീളമുള്ള ബിജെപി സർക്കാരുകൾ നിരവധി മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇൗ മന്ത്രിമാരൊന്നും അത്തരം കേസുകളിൽ സംസാരിച്ചിട്ടില്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകരുടെ പട്ടികയും ചിലർ പുറത്തിറക്കിയിട്ടുണ്ട്​. ഇവർക്കുവേണ്ടിയും ​ബി.ജെ.പിക്കാർ പ്രതിഷേധിക്കണമെന്നും നെറ്റിസൺസ്​ ആവ​ശ്യപ്പെട്ടു.


1.സിദ്ദീഖ്​ കാപ്പൻ

മലയാളം വാർത്താ പോർട്ടലായ അഴിമുഖത്തി​െൻറ റിപ്പോർട്ടറായ കാപ്പനെ ഒക്ടോബർ അഞ്ചിനാണ്​ പൊലീസ്​ പിടികൂടിയത്​.​ ദലിത് പെൺകുട്ടിയുടെ ബലാത്സംഗവും കൊലപാതകവും നടന്ന ഹാഥറസിലേക്ക്​ പോകുന്നതിനിടെയാണ്​ ഉത്തർപ്രദേശ് പോലീസ് അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയത്​. യു.എ.പി.എ ചുമത്തിയും സംസ്ഥാന സർക്കാരിനെതിരെ 'ഗൂഢാലോചന' നടത്തി എന്ന്​ കള്ളക്കേസുണ്ടാക്കിയുമാണ്​ ഇദ്ദേഹത്തെ ഇപ്പോഴും ജയിലിൽ അടച്ചിരിക്കുന്നത്​.

2. കിഷോർചന്ദ്ര വാങ്വിം

ബിജെപി നേതാവി​െൻറ ഭാര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റിനോട് പ്രതികരിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്​റ്റുചെയ്​ത മണിപ്പൂരി മാധ്യമപ്രവർത്തകനാണ്​ കിഷോർചന്ദ്ര വാങ്വിം. ഈ വർഷം ഒക്ടോബറിലായിരുന്നു അറസ്റ്റ്​. ഇത് രണ്ടാം തവണയാണ് വാങ്വിം അറസ്റ്റിലാകുന്നത്. 2018 ലും ആർ‌എസ്‌എസ്, മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്കെതിരെ അഭിപ്രായം പറഞ്ഞതിന്​ അദ്ദേഹത്തിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. 2019ൽ ഹൈക്കോടതി അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ റദ്ദാക്കി.

3. പ്രശാന്ത് കനോജിയ

ദി വയർ ഹിന്ദിയുടെ റിപ്പോർട്ടറായിരുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകൻ കനോജിയയെ രണ്ട് വർഷത്തിനിടെ രണ്ടുതവണ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്​തിട്ടുണ്ട്. രണ്ട് തവണയും സർക്കാർ രാജ്യദ്രോഹ കുറ്റമാണ്​ ചുമത്തിയത്​. അദ്ദേഹത്തി​െൻറ ട്വീറ്റുകൾക്കെതിരായാണ്​ കേസെടുത്തത്​. രണ്ട് കേസുകളിലും കോടതി അദ്ദേഹത്തെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു.

4. രാജിബ് ശർമ്മ

ജില്ലാ വനം ഉദ്യോഗസ്ഥ​െൻറ പരാതിയുടെ അടിസ്ഥാനത്തിൽ 2020 ജൂലൈ 16 നാണ് അസമീസ് ജേണലിസ്റ്റും ഡി വൈ 365​െൻറ ലേഖകനുമായ ശർമ്മയെ അറസ്റ്റ് ചെയ്തത്. കന്നുകാലി കള്ളക്കടത്തും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ​െൻറ ബന്ധത്തെക്കുറിച്ച് ശർമ്മ അന്വേഷിക്കുകയായിരുന്നു. വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന്​ അറസ്റ്റുമായി ബന്ധപ്പെട്ട കേസ് സി.​െഎ.ഡി വിഭാഗത്തിന്​ കൈമാറി സർക്കാർ ഉത്തരവിട്ടു.

5. ധവാൽ പട്ടേൽ

ഗുജറാത്തിയിലെ ന്യൂസ് പോർട്ടലി​െൻറ എഡിറ്ററായ ധവാൽ പട്ടേലിനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ്​ അറസ്​റ്റ്​ ചെയ്​തത്​. മെയ് ആദ്യമായിരുന്നു അറസ്റ്റ്​. സംസ്ഥാന മുഖ്യമന്ത്രി വിജയ് രൂപാനിയെക്കുറിച്ച് റിപ്പോർട്ട്​ പ്രസിദ്ധീകരിച്ചതിനെത്തുടർന്നായിരുന്നു നടപടി. അറസ്റ്റിലായി ആഴ്ചകൾക്ക് ശേഷം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.

6. നരേഷ് ഖോഹാൽ

ഹരിയാനയിലെ ജാജ്ജറിൽ നിന്നുള്ള ഹിന്ദി ദിനപത്രത്തി​​െൻറ ഫോട്ടോ ജേർണലിസ്റ്റായിരുന്നു നരേഷ് ഖോഹൽ. ഇദ്ദേഹത്തോട്​ വിരോധമുണ്ടായിരുന്ന പ്രാദേശിക പോലീസ്,​ അയൽക്കാർക്ക്​ ശല്യമുണ്ടാക്കുന്നെന്നും കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിക്കുന്നുവെന്നും പറഞ്ഞാണ്​ നരേഷിനെതിരേ കേസെടുത്തത്​. ഒരു മാസത്തിനുശേഷം അന്വേഷണത്തിൽ അദ്ദേഹത്തി​െൻറ അറസ്റ്റ് തെറ്റാണെന്ന് കണ്ടെത്തി വെറുതേവിടുകയായിരുന്നു.

7. രാഹുൽ കുൽക്കർണി

മുംബൈ ആസ്ഥാനമായുള്ള പത്രപ്രവർത്തകനും പ്രമുഖ മറാത്തി വാർത്താ ചാനലായ എ.ബി.പി മസാ എക്സിക്യൂട്ടീവ് എഡിറ്ററുമായ കുൽക്കർണിയെ ഏപ്രിലിലാണ്​ അറസ്റ്റുചെയ്​തത്​. വ്യാജ വാർത്ത പ്രചരിപ്പിച്ചു എന്നാരോപിച്ചായിരുന്നു അറസ്​റ്റ്​. നാലുമാസത്തിനുശേഷം അദ്ദേഹത്തെ എല്ലാ കുറ്റങ്ങളിൽ നിന്നും കോടതി ഒഴിവാക്കുകയായിരുന്നു.

8. രാജീവ് ശർമ

രണ്ട് വിദേശ പൗരന്മാർ ഉൾപ്പെടുന്ന ഒരു 'സ്പൈ റിങ്ങി​െൻറ' ഭാഗമാണെന്ന് പറഞ്ഞ് സെപ്റ്റംബറിൽ ദില്ലി പോലീസ് സ്വതന്ത്ര മാധ്യമപ്രവർത്തകനായ രാജീവ് ശർമയെ അറസ്​റ്റ്​ ചെയ്യുകയായിരുന്നു. ഒൗദ്യോഗിക രഹസ്യ നിയമപ്രകാരമായിരുന്നു നടപടി. ശർമയുടെ അറസ്റ്റിനെ മാധ്യമപ്രവർത്തകരുടെ സംഘടനകൾ ചോദ്യം ചെയ്​തിരുന്നു.

9. സെവാങ് റിഗ്​സിൻ

സ്റ്റേറ്റ് ടൈംസി​െൻറ ലേഖകൻ സെവാങ് റിഗ്​സിൻ സെപ്റ്റംബർ അഞ്ചിനാണ്​ അറസ്റ്റിലായത്​. ബി.ജെ.പി എം.പി നൽകിയ പരാതിയിലായിരുന്നു അറസ്​റ്റ്​. ഫേസ്​ബുക്കിൽ തനിക്കെതിരെ പ്രസ്​താവന നടത്തിയെന്നാരോപിച്ചാണ്​ എം.പി പരാതി നൽകിയത്​. കേസിൽ അന്നു തന്നെ സെവാങിന്​ ജാമ്യം ലഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:emergencyjournalists arrestedBJP LeadersArrested JournalistsBJP
Next Story