12,000 സ്‌പെഷൽ ട്രെയിനുകൾ എവിടെ? ഇരട്ട എൻജിൻ സർക്കാർ തികഞ്ഞ പരാജയം -രാഹുൽ ഗാന്ധി
text_fieldsരാഹുൽ ഗാന്ധി
ഡൽഹി: ഉത്സവ സീസണുകളിലെ ട്രെയിനുകളിൽ യാത്രക്കാരുടെ തിക്കിത്തിരക്കും തിരക്കിനിടയിൽ അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടും കണക്കിലെടുത്ത് ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശനിയാഴ്ച കേന്ദ്രത്തേയും ബിഹാർ സർക്കാറിനെയും പ്രതിക്കൂട്ടിലാക്കി. വാക്കുപാലിക്കാത്ത ഇരട്ട എൻജിൻ സർക്കാർ പരാജയമാണെന്നും ഇവരുടെ അവകാശവാദങ്ങൾ പൊള്ളയാണെന്നും അദ്ദേഹം ആരോപിച്ചു. എവിടെ പോയി 12,000 സ്‌പെഷൽ ട്രെയിനുകളെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
ഒക്ടോബർ 1 മുതൽ നവംബർ 30 വരെ ഷെഡ്യൂൾ ചെയ്ത 12,011 ട്രെയിനുകളുടെ പട്ടിക റെയിൽവേ മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഉത്സവ സീസണിലെ വലിയ തിരക്ക് കണക്കിലെടുത്ത്, രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രതിദിനം ശരാശരി 196 പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തുന്നുണ്ടെന്ന് അതിൽ പറയുന്നു. ഇതുവരെ ഒരു ദിവസം ഏറ്റവും കൂടുതൽ സ്‌പെഷൽ ട്രെയിനുകൾ സർവിസ് നടത്തിയത് ഒക്ടോബർ 18ന് മാത്രമായിരുന്നും 280 സർവിസ്, ഏറ്റവും കുറവ് ഒക്ടോബർ എട്ടിനും 166 സർവിസ്.
ചില ട്രെയിനുകളിലെ തിരക്കേറിയ യാത്ര വിഡിയോകൾ പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി എക്‌സിൽ പോസ്റ്റ് ചെയ്തു, "ഉത്സവങ്ങളുടെ മാസമാണ് - ദീപാവലി, ഭായ് ദൂജ്, ഛത്ത്. ബിഹാറിൽ, ഈ ഉത്സവങ്ങൾ വിശ്വാസങ്ങളേക്കാൾ വലുതാണ്. മണ്ണും മനുഷ്യനുമായുളള ബന്ധത്തേയും ഉൽസവങ്ങളിൽ കാണാം അവരുടെ വീട്ടിലേക്കെത്താനുള്ള അവ വീട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം ആഗ്രഹം ഇപ്പോൾ ഒരു പോരാട്ടമായി മാറിയിരിക്കുകയാണ്. ബിഹാറിലേക്കുള്ള ട്രെയിനുകൾ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്, ടിക്കറ്റുകൾ കിട്ടാൻ സാധ്യതയില്ല, യാത്ര മനുഷ്യത്വരഹിതമായി മാറി. പല ട്രെയിനുകളിലും ആളുകൾ വാതിലുകളിലും മേൽക്കൂരകളിലും തൂങ്ങിക്കിടക്കുന്നു.
ഈ ഇരട്ട എൻജിൻ സർക്കാറിന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് അദ്ദേഹം ആരോപിച്ചു. 12,000 പ്രത്യേക ട്രെയിനുകൾ എവിടെയാണ്? എല്ലാ വർഷവും സ്ഥിതി കൂടുതൽ വഷളാകുകയാണ്. ബിഹാറിലെ ജനങ്ങൾക്ക് ജോലിയും മാന്യമായ ജീവിതവും ലഭ്യമായിരുന്നെങ്കിൽ, അവർക്ക് ആയിരക്കണക്കിന് കിലോമീറ്ററുകൾ അലഞ്ഞുതിരിയേണ്ടിവരില്ലായിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇവർ നിസ്സഹായരായ യാത്രക്കാരല്ല; എൻ.ഡി.എയുടെ വഞ്ചനാപരമായ നയങ്ങളുടെ ജീവിക്കുന്ന തെളിവാണെന്നും സുരക്ഷിതവും മാന്യമായതുമായ യാത്ര ഔദാര്യമല്ല, അവകാശമാണെന്നും മുൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

