ന്യൂഡൽഹി: ഷഹീൻബാഗിൽ പൗരത്വ നിയമത്തിനെതിരെ സ്ത്രീകൾ നടത്തുന്ന സമരത്തിനെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യേ ാഗി ആദിത്യനാഥ്. സ്ത്രീകളെയും കുട്ടികളെയും തണുപ്പിൽ പ്രതിഷേധിക്കാനായി അയച്ച് പുരുഷൻമാർ വീടുകളിൽ സുഖമായി കിടന്നുറങ്ങുകയാണെന്ന് യോഗി ആദിത്യനാഥ് പരിഹസിച്ചു. പ്രതിഷേധങ്ങൾക്കായി രംഗത്തിറങ്ങാൻ അവർക്ക് ധൈര്യമില്ലെന്നും ആദിത്യനാഥ് പറഞ്ഞു.
ഇതൊരു വലിയ കുറ്റമാണ്. പുരുഷൻമാർ വീടുകളിൽ സുഖമായി കിടന്നുറങ്ങുേമ്പാൾ സ്ത്രീകൾ തണുപ്പത്ത് പ്രതിഷേധിക്കുകയാണ്. ഇത് അപമാനകരമാണ്. പൊതുമുതൽ നശിപ്പിക്കുകയാണെങ്കിൽ സ്വത്ത് കണ്ടുകെട്ടുമെന്ന് പുരുഷൻമാർക്ക് നന്നായി അറിയാം. കോൺഗ്രസ്, സമാജ്വാദി പാർട്ടി, ഇടതുപക്ഷം എന്നിവരാണ് സ്ത്രീകളെ പ്രതിഷേധിക്കാൻ പ്രേരിപ്പിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
40 ദിവസമായി ഷഹീൻബാഗിൽ സ്ത്രീകളുടെ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധം ഇല്ലാതാക്കാനുള്ള യു.പി പൊലീസിെൻറ ശ്രമങ്ങളെല്ലാം പാഴായിരുന്നു. കഴിഞ്ഞ ദിവസം ഷഹീൻബാഗിെല പ്രതിഷേധക്കാരുടെ പുതപ്പുകൾ യു.പി പൊലീസ് എടുത്തുകൊണ്ട് പോയത് വിവാദമായിരുന്നു.