Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
എപ്പോഴാണ്​ സ്​കൂളുകൾ തുറക്കുന്നത്​? പഠനരീതി ഏതുവിധം മാറും?
cancel
Homechevron_rightNewschevron_rightIndiachevron_rightഎപ്പോഴാണ്​ സ്​കൂളുകൾ...

എപ്പോഴാണ്​ സ്​കൂളുകൾ തുറക്കുന്നത്​? പഠനരീതി ഏതുവിധം മാറും?

text_fields
bookmark_border

രാജ്യ​ത്തൊന്നാകെ മാർച്ചിൽ അടച്ചിട്ടതാണ്​ വിദ്യാലയങ്ങൾ. പ്രതി​രോധ നീക്കങ്ങൾക്ക്​ പിടികൊടുക്കാതെ കോവിഡ്​ മഹാമാരി പടർന്നുകയറു​േമ്പാൾ സ്​കൂളുകളും കോളജുകളും എന്നു തുറക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. കോവിഡ്​ വ്യാപനത്തിന്​ തടയിടാനായാൽ അധ്യയനത്തിന്​ വീണ്ടും വിദ്യാലയങ്ങളുടെ പടി കയറാനാകുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ. എന്നാൽ,ലോക്​ഡൗണിൽ അയവു നൽകിയിട്ടും രോഗം പടരുന്നതോടെ സ്​കൂൾ തുറക്കുന്ന തീയതി നീണ്ടുപോവുകയായിരുന്നു. ഒടുവിൽ, ഇക്കഴിഞ്ഞ തിങ്കളാഴ്​ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സ്​കൂളുകൾ തുറക്കാനുള്ള തീരുമാനമെടുത്തു.

എപ്പോൾ സ്​കൂൾ തുറക്കാം?

​കേന്ദ്ര തീരുമാനം അനുസരിച്ച്​, ഒക്​ടോബർ 15ന്​ ശേഷം ഘട്ടങ്ങളായി സ്​കൂൾ തുറക്കാം. എന്നാൽ, വിദ്യാലയങ്ങൾ തുറക്കുന്ന തീയതിയും രീതികളും ബന്ധപ്പെട്ട സംസ്​ഥാന സർക്കാറുകൾക്ക്​ തീരുമാനിക്കാം. അതനുസരിച്ചാവും രാജ്യത്ത്​ എവിടെയൊക്കെ കുട്ടികൾ സ്​കൂളുകളിൽ മടങ്ങിയെത്തുമെന്ന കാര്യത്തിൽ ഉത്തരം പറയാനാവുക. ഉദാഹരണത്തിന്​, കേന്ദ്രം അനുമതി നൽകിയെങ്കിലും ഒക്​ടോബർ അവസാനം വരെ കുട്ടികളെ സ്​കൂളുകളിൽ തിരിച്ചെത്തിക്കേണ്ടതില്ലെന്ന്​ ഡൽഹി തീരുമാനമെടുത്തു കഴിഞ്ഞു. കേരളം ഉൾപെടെയുള്ള പല സംസ്​ഥാനങ്ങളും ഈ രീതിയിലാണ്​ ചിന്തിക്കുന്നത്​. എന്നാൽ, ഘട്ടംഘട്ടമായി സ്​കൂൾ തുറക്കുമെന്ന്​ ഉത്തർ പ്രദേശ്​ തീരുമാനിച്ചിട്ടുണ്ട്​. അവിടെ, പ്രാദേശിക കോവിഡ്​ സാഹചര്യങ്ങൾ പരിഗണിച്ച്​ അന്തിമ തീരുമാനം ബന്ധപ്പെട്ട ജില്ല അധികൃതരാണ്​ എടുക്കുക.

ചെറിയ കുട്ടികളോ, മുതിർന്നവരോ ആരാണ്​ ആദ്യം സ്​കൂളിലെത്തുക?

ഇക്കാര്യത്തിലും അന്തിമ തീരുമാനം ബന്ധപ്പെട്ട സംസ്​ഥാന സർക്കാറുകളുടേതാവും. ഇതിലുള്ള മുൻഗണനയുടെ കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ നിലപാട്​ വ്യക്​തമാക്കിയിരുന്നു. ഒമ്പത്​ മുതൽ 12 വരെ ക്ലാസുകളിലുള്ള കുട്ടികൾക്ക്​ സ്​കൂളിലെത്തി അധ്യയനം തുടരാമെന്നാണ്​ അവരുടെ നിലപാട്​. എന്നാൽ, ചെറിയ ക്ലാസുകളിലെ കുട്ടികളെ ആദ്യം സ്​കൂളിൽ തിരിച്ചെത്തിക്കണമെന്ന്​ ഏതെങ്കിലും സംസ്​ഥാനം തീരുമാനിച്ചാൽ, കേന്ദ്രം അതിൽ ഇടപെടില്ല.

ഹാജറി​െൻറ കാര്യത്തിൽ എന്താണ്​ നിലപാട്​?

സ്​കൂളിലെത്തി ക്ലാസുകൾ അറ്റൻഡ്​ ചെയ്യണമെന്ന്​ കുട്ടികളെ ഒരുതരത്തിലും നിർബന്ധിക്കരുതെന്നാണ്​ വിദ്യാഭ്യാസ, ആഭ്യന്തര വകുപ്പുകളുടെ നിർദേശം. ഹാജറി​െൻറ കാര്യത്തിൽ ഒരു കടുംപിടിത്തവും പാടി​​ല്ലെന്നും രക്ഷിതാവി​െൻറ അനുമതിയെ ആശ്രയിച്ചായിരിക്കണം​ കുട്ടിയുടെ സ്​കൂളിലെ സാന്നിധ്യമെന്നും വിദ്യാഭ്യാസ മന്ത്രാലയം സംസ്​ഥാനങ്ങൾക്ക്​ നൽകിയ മാർഗരേഖയിൽ പറയുന്നു. സ്​കൂളിൽ പോവേണ്ടതി​ല്ലെന്ന്​ തീരുമാനിക്കുന്ന കുട്ടികൾക്ക്​ ഓൺലൈനായി ക്ലാസുകൾ അറ്റൻഡ്​ ചെയ്യാമെന്നും മാർഗരേഖ വ്യക്​തമാക്കുന്നു.

മഹാമാരിക്കാല​ത്തെ സ്​കൂൾ ജീവിതത്തിൽ മാറ്റങ്ങളുണ്ടാവുമോ?

ക്ലാസിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഷിഫ്​റ്റുകളായി ക്ലാസെടുക്കാം. ഷിഫ്​റ്റിനനുസരിച്ച്​ ക്ലാസ്​ സമയം കുറയും. സ്​കൂളിൽ കുട്ടികളും അധ്യാപകരും മറ്റു സ്​റ്റാഫും നിർബന്ധമായും മാസ്​ക്​ ധരിക്കണം. ക്ലാസ്​മുറികളിൽ ആറടി അകലം പാലിക്കണം. കൈകളുടെ ശുചിത്വം സംബന്ധിച്ച നിർദേശങ്ങൾ കർശനമായി പിന്തുടരണം. നോട്ട്​ബുക്കുകൾ, ഭക്ഷണം, കളിപ്പാട്ടങ്ങൾ തുടങ്ങിയവയൊന്നും പങ്കുവെക്കരുത്​. കാലാവസ്​ഥ അനുകൂലമാണെങ്കിൽ പകലിൽ മുറികൾക്ക്​ പുറത്തായിരിക്കണം ക്ലാസ്​ എടു​ക്കേണ്ടത്​.

ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലെ കുട്ടികൾ ദിനേന സ്​കൂൾ ബാഗുകൾ കൊണ്ടുവരുന്നത്​ നിരുത്സാഹപ്പെടുത്തണം. എല്ലാവിധ പഠനോപകരണങ്ങളും ക്ലാസ്​മുറികളിൽതന്നെ സൂക്ഷിക്കണം. കഴിയുന്നിടത്തോളം, രക്ഷിതാക്കൾ വ്യക്​തിപരമായ ഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കുട്ടികളെ സ്​കൂളി​ൽ എത്തിക്കണം. പ്രായമായ അധ്യാപകരും സ്​റ്റാഫും കണ്ടെയ്​ൻമെൻറ്​ സോണിൽനിന്നുള്ളവരും സ്​കൂളിൽ പ്രവേശിക്കാൻ പാടുള്ളതല്ല.

എഴുത്തുപരീക്ഷകൾ പാടില്ല

സ്​കൂൾ തുറന്ന്​ രണ്ടുമൂന്ന്​ ആഴ്​ചകളിൽ കുട്ടികൾക്ക്​ പരീക്ഷകളൊന്നും നടത്താൻ പാടില്ല. അതിനുശേഷം നടത്തുന്ന പരീക്ഷകൾ ഒരു ക്ലാസിലും പേനയും പേപ്പറും ഉപയോഗിച്ചുള്ളതായിരിക്കരുത്​. ക്ലാസ്​ ക്വിസ്​, പസ്​ൽസ്​, ഗെയിംസ്​, ബ്രോഷർ ഡിസൈനിങ്​, പ്രസ​േൻറഷൻ, ജേണൽ, പോർട്​ഫോളിയോ തുടങ്ങിയവയുടെ സഹായത്തോടെയായിരിക്കണം അസസ്​മെൻറുകൾ നടത്തേണ്ടതെന്ന്​​ മാർഗരേഖയിൽ വ്യക്​തമാക്കുന്നു.

Show Full Article
TAGS:Covid 19 Education Ministry schools reopen 
Web Title - When will schools Reopen During Covid 19 Days?
Next Story