ആഗോളതലത്തിൽ ഭീഷണിയുണ്ടാവുമ്പോൾ പ്രാദേശികതലത്തിൽ മാത്രം മറുപടി നൽകിയാൽ മതിയാവില്ല -മോദി
text_fieldsന്യൂഡൽഹി: അഴിമതിക്കാർ, തീവ്രവാദികൾ, മയക്കുമരുന്ന് കച്ചവടക്കാർ, സംഘടിത കുറ്റകൃത്യങ്ങൾ ഏർപ്പെട്ടവർ എന്നിവർക്ക് സുരക്ഷിതമായ ഒരു സ്ഥലവുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷിതമായ ഒരു ലോകം എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും മോദി പറഞ്ഞു. 90ാമത് ഇന്റർപോൾ ജനറൽ അസംബ്ലിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
2023ൽ ചരിത്രപരമായ ഒരു ദൗത്യം ഇന്റർപോൾ പിന്നിടുകയാണ്. അടുത്ത വർഷം ഏജൻസി 100 വർഷം തികക്കും. ലോകത്തെ കുറച്ചുകൂടി മെച്ചപ്പെട്ട സ്ഥലമാക്കി മാറ്റുന്നതിൽ ഇന്റർപോൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. യു.എന്നിന്റെ സമാധാന ദൗത്യങ്ങൾക്ക് ഇന്ത്യയും വലിയ പങ്കുവഹിച്ചു.
900 ദേശീയ നിയമങ്ങളും 10,000 സംസ്ഥാന നിയമങ്ങളും പരിപാലിക്കുന്ന രാജ്യത്തെ പൊലീസ് സംവിധാനത്തേയും മോദി അഭിനന്ദിച്ചു. വിവിധ സംസ്കാരം, ഭാഷകൾ എന്നിവയുള്ള ഇന്ത്യയിലെ നീതിപരിപാലനം പൊലീസ് സേനക്ക് വലിയ ദൗത്യമാണെങ്കിലും അതവർ മനോഹരമായി നിർവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

