Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Nirmala Sitharaman
cancel
Homechevron_rightNewschevron_rightIndiachevron_rightപെട്രോൾ വില വർധന:...

പെട്രോൾ വില വർധന: 'ധർമ സങ്കട'മെന്ന് നിർമല, പണിയറിയില്ലെങ്കിൽ രാജിവെക്കണമെന്ന്​​ സമൂഹ മാധ്യമങ്ങൾ

text_fields
bookmark_border

ന്യൂഡൽഹി: ​രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധനയിൽ മറുപടിയില്ലാതെ ധനമന്ത്രി നിർമല സീതാരാമൻ. ഇന്ധനവില എന്നു കുറക്കുമെന്ന ചോദ്യത്തിന്​ പെട്രോൾ -ഡീസൽ വില ഉയരുന്നത്​ ധർമസങ്കടകരമാണെന്നായിരുന്നു നിർമലയുടെ മറുപടി.

രാജ്യത്തെ പെട്രോൾ, ഡീസൽ വില 'എപ്പോൾ കുറക്കാൻ കഴിയുമെന്ന്​ പറയാനാകില്ല... അതൊരു ധർമസങ്കടമാണ്​' -നിർമല സീതാരാമൻ പറഞ്ഞു. അഹ്​മദാബാദിൽ നടന്ന പരിപാടിക്കിടെയാണ്​ മന്ത്രിയുടെ പ്രതികരണം.

'ഇത്​ സെസ്​ മാത്രമല്ല. കേന്ദ്രം എക്​സൈസ്​ തീരുവ ഈടാക്കു​േമ്പാൾ സംസ്​ഥാനങ്ങൾ വാറ്റ്​ ഇൗടാക്കും. അതിനാൽ വരുമാനം ഉണ്ടെന്ന വസ്​തുത മറച്ചുപിടിക്കാനാകില്ല. ഇത്​ എനിക്ക്​ മാത്രമല്ല, നിങ്ങൾ എല്ലാ സംസ്​ഥാനങ്ങളോടും ചോദിക്കൂ. അവിടെയും വരുമാനമുണ്ടാകും' -​ധനമന്ത്രി പറഞ്ഞു.

കേന്ദ്രവും സംസ്​ഥാനങ്ങളും ചേർന്ന്​ ചർച്ച നടത്തിയാൽ മാത്രമേ പരിഹാരം കാണാനാകൂ. അത്തരം നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

രാജ്യത്ത്​ 25ലധികം തവണയാണ്​ 2021ൽ മാത്രം ഇന്ധനവില വർധിപ്പിച്ചത്​. ഇതോടെ പെട്രോൾ വില വിവിധ ഇടങ്ങളിൽ ​നൂറുകടക്കുകയായിരുന്നു. നിർമലയുടെ ധർമസങ്കടം പ്രസ്​താവനക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ഉയർന്നു. തെറ്റായ നടപടികൾ സ്വീകരിക്കുകയും അവസാനം ധർമ സങ്കടം എന്നുപറഞ്ഞ്​ ഒഴിയുകയും ചെയ്യുകയാണെന്നായിരുന്നു പ്രതികരണം. രാജ്യത്തെ സമ്പദ്​ വ്യവസ്​ഥ കൈകാര്യം ചെയ്യുന്നതിൽ ധനമന്ത്രി പരാജയപ്പെട്ടുവെന്നും ജോലി അറിയില്ലെങ്കിൽ രാജിവെച്ച്​ ഉത്തരവാദിത്തപ്പെട്ടവർക്ക്​ സ്​ഥാനം കൈമാറാനും ചിലർ നിർദേശിച്ചു.

കഴിഞ്ഞദിവസം രാജ്യത്ത്​ ഇന്ധനവില കുതിച്ചുയരുന്നതിൽ ആശങ്ക അറിയിച്ച്​ റിസർവ് ബാങ്ക്​ രംഗത്തെത്തിയിരുന്നു. കേന്ദ്രവും സംസ്​ഥാനങ്ങളും പെട്രോൾ, ഡീസൽ വില കുറക്കാൻ നടപടി സ്വീകരിക്കണമെന്നായിരുന്നു കേന്ദ്രബാങ്കിന്‍റെ നിർ​േദശം. ഇരുകൂട്ടരും നികുതി കുറക്കേണ്ടത്​ അനിവര്യമാണെന്നും ​റിസർവ്​ ബാങ്ക്​ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikedNirmala Sitharamandharam sankat
News Summary - when the Fuel prices will be reduced, its a dharam sankat Nirmala Sitharaman
Next Story