സിദ്ദു എപ്പോൾ രാഷ്ട്രീയം വിടും? ലുധിയാനയിൽ പോസ്റ്ററുകൾ
text_fieldsലുധിയാന: സിദ്ദു എപ്പോഴാണ് രാഷ്ട്രീയം വിടുന്നതെന്ന് ചോദിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ ശനിയാഴ്ച ലുധി യാനയിലും പരിസരങ്ങളിലും പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിൽ പരാജയപ്പെട്ടാൽ താൻ രാഷ് ട്രീയം വിടുമെന്ന് ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിദ്ദു പറഞ്ഞിരുന്നു. ഈ പ്രസ്താവന സഹിതം ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.
സിദ്ദുവിൻറ ചിത്രം സഹിതമാണ് പോസ്റ്റർ പ്രിൻറ് ചെയ്തിട്ടുള്ളത്. ‘‘എപ്പോഴാണ് നിങ്ങൾ രാഷ്ട്രീയം വിടുന്നത്.? വാക്ക് പാലിക്കാൻ സമയമായിരിക്കുന്നു. നിങ്ങളുടെ രാജിക്കായി ഞങ്ങൾ കാത്തിരിക്കുന്നു’’ പോസ്റ്ററിൽ പറയുന്നു.
ഗാന്ധി കുടുംബത്തിൻെറ ഉറച്ച സീറ്റായ അമേഠി ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയോട് 55,120 വോട്ടുകൾക്ക് കനത്ത തോൽവിയാണ് ഇത്തവണ രാഹുൽ ഏറ്റുവാങ്ങിയത്.
