സൊഹ്റാബുദ്ദീൻ കേസ്: അഭിഭാഷകനും ജഡ്ജിയും അമിത് ഷായും രവി ഭവനിൽ ഒരേദിവസം തങ്ങിയെന്ന്
text_fieldsമുംബൈ: സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിലെ സി.ബി.െഎ അഭിഭാഷകനും പ്രമുഖരായ പ്രതികളെ സി.ബി.െഎ കോടതി ഒഴിവാക്കിയതിനെതിരായ ഹരജിയിൽ വാദംകേൾക്കുന്ന ബോംബെ ഹൈകോടതി ജഡ്ജിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും നാഗ്പുരിലെ ‘രവി ഭവനി’ൽ ഒരേ ദിവസം താമസിച്ചതായി വെളിപ്പെടുത്തൽ. ‘നാഷനൽ ഹെറാൾഡ്’ പത്രം നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. രവി ഭവനിലെ രജിസ്റ്ററിെൻറ പകർപ്പ് ഉൾപ്പെടെയാണ് വാർത്ത പുറത്തുവിട്ടത്.
സൊഹ്റാബുദ്ദീൻ കേസിൽ വിചാരണ കേട്ട സി.ബി.െഎ പ്രത്യേക ജഡ്ജി ബി.എച്ച്. ലോയ ദുരൂഹസാഹചര്യത്തിൽ മരിക്കുന്നതിനുമുമ്പ് താമസിച്ചത് രവി ഭവനിലായിരുന്നു.ജഡ്ജി ബി.എച്ച്. ലോയ മരിച്ച് മൂന്നര മാസത്തിനുശേഷം 2015 മാർച്ചിലാണ് അമിത് ഷാ, സൊഹ്റാബുദ്ദീൻ കേസിലെ സി.ബി.െഎ അഭിഭാഷകനായ അഡീഷനൽ സോളിസിറ്റർ ജനറൽ അനിൽ സിങ്, പ്രതികളെ കേസിൽനിന്ന് ഒഴിവാക്കിയതിനെതിരായ ഹരജികളിൽ നിലവിൽ വാദംകേൾക്കുന്ന ബോംബെ ഹൈകോടതിയിലെ ജസ്റ്റിസ് എൻ.ഡബ്ല്യു. സാംെബ്ര എന്നിവർ രവി ഭവനിൽ ഒരേദിവസം താമസിച്ചത്.
2015 മാർച്ച് 13, 14 തീയതികളിലാണിത്. മൂന്ന്, ഏഴ് നമ്പർ മുറികൾ അമിത് ഷായുടെ പേരിലും എട്ട് അനിൽ സിങ്ങിെൻറ പേരിലും ഒമ്പതാം മുറി സാംെബ്രയുടെ പേരിലുമാണ്. മാർച്ച് 12 മുതൽ 15 വരെ അമിത് ഷാ രവി ഭവനിൽ താമസിച്ചപ്പോൾ അനിൽ സിങ്ങും ജ. സാംെബ്രയും 13ന് എത്തി 14ന് മടങ്ങി എന്നാണ് രേഖ. കഴിഞ്ഞ ഫെബ്രുവരിയിലാണ് ജ. സാംെബ്ര െഎ.പി.എസ് ഉദ്യോഗസ്ഥരെ സൊഹ്റാബുദ്ദീൻ കേസിൽനിന്ന് ഒഴിവാക്കിയതിനെതിരായ ഹരജികളിൽ വാദംകേൾക്കാൻ നിയുക്തനായത്.ജഡ്ജി രേവതി മൊഹിതെ ദെരെയായിരുന്നു അതുവരെ വാദംകേട്ടത്.
അമിത് ഷായെയും പ്രമുഖ െഎ.പി.എസുകാരെയും കേസിൽനിന്ന് ഒഴിവാക്കിയതിനെതിരെ ഹരജി നൽകാതെ മറ്റ് പൊലീസ് ഉദ്യോഗസ്ഥരെ വിട്ടതിന് എതിരെ മാത്രം അപ്പീൽ നൽകിയ സി.ബി.െഎയെ ജ. രേവതി വിമർശിച്ചിരുന്നു. കേസിൽ സി.ബി.െഎയിൽനിന്ന് ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.ഇതിന് തൊട്ടുപിന്നാലെയാണ് അവരെ മാറ്റി ജ. സാംെബ്രക്ക് ചുമതല നൽകിയത്.നാഗ്പുരിൽ അഭിഭാഷകനായിരുന്ന ജ. സാംെബ്ര 2014 ജനുവരിയിലാണ് ഹൈകോടതി ജഡ്ജിയായി നിയമിതനായത്. അമിത് ഷാ ബി.ജെ.പി ദേശീയ അധ്യക്ഷനായ സമയത്താണ് അനിൽ സിങ് അഡീഷനൽ സൊളിസിറ്റർ ജനറലായി നിയമിതനാകുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
