വാട്സ് ആപ് നിലച്ചത് 40 മിനിട്ട് മാത്രം; ബംഗാളിൽ വികസനം ഇല്ലാതായിട്ട് 50 വർഷം -മോദി
text_fieldsകൊൽക്കത്ത: വാട്സ് ആപ് നിലച്ചത് 40 മിനിറ്റ് മാത്രമാണെങ്കിൽ പശ്ചിമ ബംഗാളിൽ വികസനം നിലച്ചിട്ട് 50 വർഷം കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 40 മിനിറ്റ് നേരത്തേക്ക് വാട്സ് ആപ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ നിലച്ചപ്പോൾ നമ്മളെല്ലാവരും ആശങ്കയിലായി. എന്നാൽ ബംഗാളിൽ വികസനം നിലച്ചിട്ട് 50 വർഷം കഴിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബംഗാൾ കോൺഗ്രസ്, തൃണമൂൽ, ഇടതുപാർട്ടികൾ എന്നിവർക്കെല്ലാം അവസരം നൽകി. എന്നാൽ, എല്ലാവരും ബംഗാളിനെ ചൂഷണം ചെയ്യുകയാണ് ചെയ്തത്. ഞങ്ങൾക്ക് അഞ്ചു വർഷം തന്നാൽ പശ്ചിമബംഗാളിനെ വികസനത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കാൻ മമത ബാനർജി തയാറായിട്ടില്ല. പശ്ചിമബംഗാളിലെ യുവാക്കളുടെ ഭാവിയിൽ മമതക്ക് ആശങ്കയില്ല. മാഫിയ വ്യവസായം മാത്രമാണ് ബംഗാളിൽ വികസിക്കുന്നതെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

