വാട്സ്ആപ് ചാരപ്പണി ശശി തരൂർ അധ്യക്ഷനായ സഭാസമിതി അന്വേഷിച്ചേക്കും
text_fieldsന്യൂഡൽഹി: വാട്സ്ആപ് വഴി മൊബൈൽ ഫോണിൽ ചാരപ്പണി നടത്തിയ സംഭവം കോൺഗ്രസ് നേതാവ ് ശശി തരൂർ അധ്യക്ഷനായ പാർലമെൻറ് സമിതി അന്വേഷിച്ചേക്കും. ഇക്കാര്യത്തിൽ അഭിപ്രായം തേടി അദ്ദേഹം അംഗങ്ങൾക്ക് കത്തയച്ചു. പൊതുജനാഭിപ്രായത്തിെൻറ അടിസ്ഥാനത്തിൽ ഈ മാസം 20ന് വിഷയം സമിതി പരിഗണിച്ചേക്കും.
വിവരസാേങ്കതിക വിദ്യയുമായി ബന്ധപ്പെട്ട പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനാണ് തരൂർ. ചാരപ്പണിയെക്കുറിച്ച് ബന്ധപ്പെട്ടവരിൽനിന്ന് സർക്കാർ ഇനിയും വിശദാംശങ്ങൾ തേടിയിട്ടില്ലെന്നു കരുതുന്നതായി തരൂർ പറഞ്ഞു. ചാരപ്പണി നടത്തിയത് ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒയാണ്. അവരാണ് പെഗാസസ് എന്ന സ്പൈവേയർ മൊബൈൽ ഫോണുകളിൽ കടത്തിവിട്ടത്. ഈ സാഹചര്യങ്ങൾ പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് തരൂർ പറഞ്ഞു.
