Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബീഫിനെതിരെ...

ബീഫിനെതിരെ വാട്​സ്​ആപ്​ കമൻറ്​; ​പൊലീസ്​ കസ്​റ്റഡിയിലെടുത്ത യുവാവ്​ മരിച്ചു

text_fields
bookmark_border
ബീഫിനെതിരെ വാട്​സ്​ആപ്​ കമൻറ്​; ​പൊലീസ്​ കസ്​റ്റഡിയിലെടുത്ത യുവാവ്​ മരിച്ചു
cancel

റാഞ്ചി​: ബീഫിനെതിരെയുള്ള വാട്​സ്​ആപ്​ കമൻറ്​ ഷെയർ ചെയ്​തെന്ന പേരിൽ ​​പൊലീസ്​ കസ്​റ്റഡിയിലെടുത്ത യുവാവ്​ മരിച്ചു. മിൻഹാജ്​ അൻസാരി എന്ന 22 കാരനാണ്​ ഞായറാഴ്​ച ആശുപത്രിയിൽ മരണത്തിന്​ കീഴടങ്ങിയത്​. കസ്​റ്റഡിയിൽ മിൻഹാജിനെ പൊലീസ്​ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്​തെന്നാണ്​ യുവാവി​െൻറ കുടുംബം പറയുന്നത്​.

എന്നാൽ മെഡിക്കൽ റെക്കോർഡ്​ ഉദ്ധരിച്ച്​ മരണ കാരണം മസ്​തിഷ്​ക വീക്കമെന്നാണ്​ ​പൊലീസ്​ നിരത്തുന്ന വാദം. സംഭവുമായി ബന്ധപ്പെട്ട്​ കൊലക്കുറ്റത്തിന്​ സബ്​ ഇൻസ്​പെക്​ടറായ ഹരീഷ്​ പതക്കിനെ മുതിർന്ന ഉദ്യോഗസ്​ഥർ സസ്​പെൻറ്​ പെൻറ്​ ചെയ്​തിട്ടുണ്ട്​​.

ഒക്​ടോബർ രണ്ടിന്​ ജാർഖണ്ഡിലെ ജംതാര ജില്ലയിലായിരുന്നു കേസിനാസ്​പദമായ സംഭവം. വാട്സ്​ആപ്​ സന്ദേശത്തെ തുടർന്ന്​ ഒക്​ടോബർ മൂന്നിനാണ്​ മിൻഹാജിനെ ​പൊലീസ്​ അറസ്​റ്റ്​​ ​െചയ്​തത്​.​ രണ്ട്​ ദിവസം കഴിഞ്ഞ്​ അവശനിലയിലായ മിൻഹാജിനെ ചികിത്സാവശ്യാർഥം പൊലീസ്​ ദൻബാദി​ലെ ആശുപ​​​ത്രിയിലേക്ക്​ മാറ്റി.

സംഭവത്തിലെ ദുരൂഹതയെത്തുടർന്ന്​ യുവാവി​െൻറ പിതാവ്​ ഉമർഷെയ്​ഖ്​ പൊലീസ്​ ഇൻസ്​പെക്​ടർക്കെതിരെ കേസ്​ നൽകുകയും​ ചെയ്​തു. നിലഗുരുതരമായതിനെ തുടർന്ന്​ രാജേന്ദ്രാ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡിക്കൽ സയൻസിലേക്ക്​ മാറ്റിയ മിൻഹാജ്​ ഒക്​ടോബർ ഏഴിനാണ്​ മരിച്ചത്​.​ മരിച്ച യുവാവി​​െൻറ കുടുംബത്തിന്​ രണ്ട്​ ലക്ഷം രൂപ നഷ്​ടപരിഹാരം ജാർഖണ്ഡ്​ മുഖ്യമന്ത്രി വാഗ്ദാനം ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beef
News Summary - WhatsApp message on beef
Next Story