വിവാദ പോസ്റ്റിട്ടതിന് വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ജയിലിൽ; നിരപരാധിയെന്ന് കുടുംബം
text_fieldsഭോപാൽ: വാട്സ്ആപ്പില്‍ വിവാദ പോസ്റ്റ് പങ്കുവെച്ചതുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുകയാണ് മധ്യപ്രദേശിലെ രാജ്ഘട്ട് സ്വദേശിയായ ജുനൈദ് ഖാൻ (21). ഇർഫാൻ എന്ന യുവാവ് ഇട്ട പോസ്റ്റുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് അഡ്മിനായിരുന്ന ജുനൈദിനെ കഴിഞ്ഞ ഫെബ്രുവരി മാസമായിരുന്നു അറസ്റ്റ് ചെയ്തത്.
എന്നാൽ സംഭവത്തെ കുറിച്ച് ജുനൈദിെൻറ മാതാപിതാക്കൾ പറയുന്നത് ഇങ്ങനെ- ഗ്രൂപ്പിൽ കേസിനാസ്പദമായ സംഭവം പോസ്റ്റ് ചെയ്തതിന് പിന്നാലെ അഡ്മിനായിരുന്ന ഇർഫാൻ എന്നയാൾ ഗ്രൂപ്പ് വിട്ട് പോയെന്നും തുടർന്ന് ‘‘ഡിഫോൾട്ട്’’ അഡ്മിനായി ജുനൈദ് മാറുകയായിരുന്നുവെന്നും കുടുംബം ചൂണ്ടിക്കാട്ടി.
ജുനൈദ് ഗ്രൂപ്പിലെ മെമ്പർ മാത്രമാണ്. സംഭവം നടക്കുേമ്പാൾ അവൻ റത്ലം എന്ന സ്ഥലത്തായിരുന്നു. ഇർഫാൻ പുറത്തുപോയതോടെ താനെ ജുനൈദ് ഗ്രൂപ്പ് അഡ്മിനായി മാറുകയായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. അതേസമയം ജുനൈദിെൻറ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള രേഖകൾ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
