മുംബൈ: രാജ്യത്തെ ഞെട്ടിച്ച ബാങ്ക് തട്ടിപ്പ് നടത്തിയ നീരവ് മോദിയും വ്യവസായരംഗത്തെ അതികായരായ അംബാനിമാരും അടുത്ത ബന്ധുക്കളെന്ന് റിപ്പോർട്ട്. ഗോവയിലെ സമ്പന്ന കുടുംബാംഗമായ ഇഷിത സാൽഗോക്കർ ദീപ്തി സാൽഗോക്കറുടെ മകളാണ്. ദീപ്തി, മുകേഷ് അംബാനിയുടെയും അനിൽ അംബാനിയുടെയും സഹോദരിയാണ്. എന്നുെവച്ചാൽ, ധീരുഭായിയുടെ മകൾ. നീരവ് മോദിയുടെ ഇളയ സഹോദരൻ നിഷാൽ മോദിയുടെ ഭാര്യയാണ് ഇഷിത. അതായത്, മുകേഷിെൻറയും അനിലിെൻറയും സഹോദരിയുടെ മകളുടെ ഭർത്താവിെൻറ ജ്യേഷ്ഠനാണ് ഇപ്പോൾ രാജ്യം ചർച്ചചെയ്യുന്ന നീരവ് മോദി.
അല്ലെങ്കിൽ, അംബാനിമാരുടെ മരുമകളെയാണ് നീരവിെൻറ സഹോദരൻ വിവാഹം ചെയ്തിരിക്കുന്നത്. എന്നാൽ, ഇൗ ബന്ധം നീരവ് പി.എൻ.ബിയിലെ തട്ടിപ്പിന് ഉപയോഗപ്പെടുത്തിയതായി വിവരമില്ല.