വ്യാജ സന്ദേശങ്ങൾ: ഉറവിടം കണ്ടെത്താൻ വാട്സ്ആപ് ഇന്ത്യയിൽ സംവിധാനം ഒരുക്കണമെന്ന് സർക്കാർ
text_fieldsന്യൂഡൽഹി: വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ സമൂഹമാധ്യമമായ വാട്സ്ആപ് പ്രാദേശിക സംവിധാനം ഒരുക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. വാട്സ്ആപ് മേധാവി ക്രിസ് ഡാനിയേൽസുമായുള്ള ചർച്ചയിൽ െഎ.ടി മന്ത്രി രവി ശങ്കർ പ്രസാദാണ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയുടെ ഡിജിറ്റൽ പുരോഗതിയിൽ വാട്സ്ആപ് നിർണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ, ഇതോടൊപ്പം ഉയർന്ന മോശം പ്രവണതകളെ അവഗണിക്കാനാകില്ലെന്നും ചർച്ചക്കുശേഷം മന്ത്രി വ്യക്തമാക്കി. ആൾക്കൂട്ട കൊല, പ്രതികാരത്തിനായി നഗ്നവിഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് മന്ത്രി പരാമർശിച്ചത്. ഇന്ത്യൻ നിയമസംവിധാനത്തിന് ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യങ്ങളാണ് ഉണ്ടാകുന്നത്.
അത് ശക്തമായി നേരിടേണ്ടതുണ്ട്. ഇതിനായി വാട്സ്ആപ് ഇന്ത്യയിൽ കോർപറേറ്റ് സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പുറമെ, പരാതി പരിഹരിക്കാനുള്ള ഉദ്യോഗസ്ഥനെ നിയമിക്കുക, വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ സാേങ്കതിക സംവിധാനം ഒരുക്കുക എന്നീ കാര്യങ്ങളും നിർദേശിച്ചിട്ടുണ്ട്. സർക്കാർ നിർദേശത്തിന് അനുകൂലമായ നടപടികളുണ്ടായില്ലെങ്കിൽ വാട്സ്ആപ്പിനെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. നിർദേശങ്ങൾ നടപ്പാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് വാട്സ്ആപ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
