ഓരോ സോണിലേയും ഇളവുകൾ; കേന്ദ്രസർക്കാർ മാർഗനിർദേശം പുറത്തിറക്കി
text_fieldsന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തിൽ വിവിധ സോണുകളിലെ ഇളവുകളെ കുറിച്ച് കേന്ദ്രസർക്കാർ പുതിയ മാനദണ്ഡം പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോട്ടൽ, റസ്റ്ററൻറുകൾ, സിനിമശാലകൾ, മാളുകൾ, ജിംനേഷ്യം, സ്പോർട്സ് കോംപ്ലക്സ് എന്നിവയുടെ പ്രവർത്തനത്തിന് എല്ലാ സോണുകളിലും വിലക്ക് തുടരും. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരകമായ കൂടിചേരലിനും വിലക്കുണ്ടാവും. പൊതുഗതാഗതമുണ്ടാവില്ല. എന്നാൽ, എല്ലാ സോണുകളിലും കേന്ദ്രസർക്കാർ അനുവദിക്കുന്ന കാര്യങ്ങൾക്കായി റോഡ്, റെയിൽ ഗതാഗതം അനുവദിക്കാം.
റെഡ്സോൺ
കേന്ദ്രസർക്കാർ അനുവദിച്ച പ്രവർത്തനങ്ങൾക്കായി വാഹനങ്ങൾ ഉപയോഗിക്കാം. കാറുകളിൽ പരമാവധി രണ്ട് യാത്രക്കാർ മാത്രം. ഇരുചക്രവാഹനങ്ങളിൽ ഒരാൾക്ക് മാത്രമാണ് യാത്രാനുമതി. നഗരങ്ങളിലെ വ്യാപാര കേന്ദ്രങ്ങൾ, സെസ്, കയറ്റുമതി സ്ഥാപനങ്ങൾ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഇൻഡസ്ട്രിയൽ ടൗൺഷിപ്പ്, അവശ്യവസ്തുക്കളുടെ നിർമ്മാണം നടത്തുന്ന സ്ഥാപനങ്ങൾ, ഐ.ടി ഹാർഡ്വെയർ, പാക്കേജിങ് മെറ്റിരിയൽ എന്നീ സ്ഥാപനങ്ങൾക്ക് സാമൂഹിക അകലം പാലിച്ച് പ്രവർത്താനാനുമതിയുണ്ട്.
നഗരപ്രദേശങ്ങളിലെ കൺസ്ട്രക്ഷൻ സൈറ്റുകളിലെ തൊഴിലാളികളെ ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താം. റെഡ്സോണിൽ അവശ്യവസ്തുക്കളുടെ ഇ-കോമഴ്സ് വ്യാപാരവും അനുവദിക്കും. എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവർത്തിക്കാം. പക്ഷേ 33 ശതമാനം ജീവനക്കാർ മാത്രം. ആരോഗ്യം, സാമൂഹിക-കുടുംബക്ഷേമം, പൊലീസ്, ജയിൽ, ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, ഫയർഫോഴ്സ് തുടങ്ങിയ അവശ്യ സർവീസുകൾ നിയന്ത്രങ്ങൾക്ക് വിധേയമായി പൂർണ ജീവനക്കാരുമായി പ്രവർത്തിക്കാം.
ഓറഞ്ച് സോൺ
റെഡ്സോണിൽ നൽകിയ ഇളവുകൾക്ക് പുറമേ ഒരു ഡ്രൈവറും ഒരു യാത്രക്കാരനുമായി കാബുകൾക്കും ടാക്സികൾക്കും ഓറഞ്ച് സോണിൽ പ്രവർത്തനാനുമതിയുണ്ട്. കേന്ദ്രസർക്കാർ നിർദേശിച്ച കാര്യങ്ങൾക്കായി അന്തർജില്ലാ ഗതാഗതത്തിനും അനുമതിയുണ്ട്.
ഗ്രീൻസോൺ
50 ശതമാനം ആളുകളുമായി ബസ് യാത്ര അനുവദിക്കും. അതേസമയം രാജ്യത്ത് ചരക്ക് നീക്കത്തിന് തടസമുണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
