Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rahul Gandhi
cancel
Homechevron_rightNewschevron_rightIndiachevron_rightതാൻ പ്രധാനമന്ത്രിയായാൽ...

താൻ പ്രധാനമന്ത്രിയായാൽ എന്തുചെയ്യും? രാഹുൽ ഗാന്ധിയുടെ പ്രതികരണം

text_fields
bookmark_border

ന്യൂഡൽഹി: താൻ പ്രധാനമന്ത്രിയായാൽ സാമ്പത്തിക വളർച്ചയിൽ കേന്ദ്രീകൃതമായ നയങ്ങളിൽനിന്ന്​​ തൊഴിൽ കേന്ദ്രീകൃതമായ നയങ്ങളിലേക്ക്​ മാറുമെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. മുൻ യു.എസ്​ സെക്രട്ടറി നികോളാസ്​ ബേൺസും രാഹുൽ ഗാന്ധിയും നടത്തിയ സംവാദത്തിൽ പ്രധാനമന്ത്രിയായാൽ പ്രഥമ പരിഗണന നൽകുന്നത്​ ഏതിനായിരിക്കുമെന്ന ചോദ്യത്തിനോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വളർച്ച നിരക്ക്​ ഉയർത്തുന്നതിനേക്കാൾ ഉപരി തൊഴിൽ സൃഷ്​ടിക്കുന്നതിനായിരിക്കും പ്രഥമ പരിഗണന. വളർച്ച ആവശ്യമാണ്​. എന്നാൽ അവ ഉൽപാദനവും തൊഴിൽ വർധനയും മറ്റു മൂല്യവർധനയും ഉയർത്തികൊണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇപ്പോൾ നമ്മുടെ വളർച്ച പരി​േശാധിക്കുകയാണെങ്കിൽ, തൊഴിലും ഉൽപാദനവും മൂല്യവർധനയും തമ്മിലുള്ള അനുപാതവുമായി ബന്ധവുമില്ല. തൊഴിൽ അവസരങ്ങൾ സൃഷ്​ടിക്കുകയെന്നത്​ ഒരു പ്രശ്​നമായി പറയുന്ന ഒരു ചൈനീസ്​ നേതാവിനെയും ഇതുവരെ കണ്ടിട്ടില്ല.

തൊഴിലുകളുടെ എണ്ണം ഉയർന്നില്ലെങ്കിൽ ഒമ്പതുശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുന്നതിൽ താൽപര്യമില്ല -രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

2014ന്​ ശേഷം ബി.ജെ.പി രാജ്യത്തിന്‍റെ ​ഭരണഘടന സ്​ഥാപനങ്ങളെ പിടിച്ചെടുത്തതോടെ സുതാര്യമായ രാഷ്​ട്രീയ പോരാട്ടത്തെയും ബാധിച്ചു. ന്യായമായ രാഷ്​ട്രീയ പോരാട്ടത്തെ പിന്തുണക്കേണ്ട സ്​ഥാപനങ്ങൾക്ക്​ അതിന്​ സാധിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

അസമിൽ ഞങ്ങളുടെ പാർട്ടി പ്രവർത്തകർ ബി.ജെ.പി സ്​ഥാനാർഥി വോട്ടിങ്​ മെഷീനുമായി പോകുന്ന വിഡിയോ അയച്ചുതന്നിരുന്നു.

കോൺഗ്രസിന്‍റെ മാത്രം സ്​ഥിതിയല്ല. ഒരു തെരഞ്ഞെടുപ്പിൽ പോലും ബി.എസ്​.പി വിജയിക്കുന്നില്ല. എസ്​.പി ജയിക്കുന്നില്ല. എൻ.സി.പിയും ഇല്ല. തെരഞ്ഞെടുപ്പിനെ നേരിടണമെങ്കിൽ കൃത്യമായ ഭരണഘടന സ്​ഥാപനങ്ങളുടെ പ്രവർത്തനവും ജുഡീഷ്യറി സംവിധാനവും സ്വതന്ത്ര മാധ്യമങ്ങളും ആവശ്യമാണ്​. എന്നാൽ ഇപ്പോൾ അതിവിടെയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prime MinisterCongressRahul Gandhi
News Summary - What Would You Do As Prime Minister, Rahul Gandhis Reply
Next Story