Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ വാക്​സിന്​ കമ്പനി വിലയിട്ടു; മേയ്​ ഒന്നിനു ശേഷം നാം എത്ര നൽകണം?
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വാക്​സിന്​...

കോവിഡ്​ വാക്​സിന്​ കമ്പനി വിലയിട്ടു; മേയ്​ ഒന്നിനു ശേഷം നാം എത്ര നൽകണം?

text_fields
bookmark_border

മുംബൈ: കോവിഡ്​ വാക്​സിനായ കോവിഷീൽഡിന്​​ നിർമാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട്​ ഒാഫ്​ ഇന്ത്യ വിലയിട്ടു കഴിഞ്ഞെങ്കിലും ആശങ്ക ബാക്കി. മൊത്തം ഉൽപാദിപ്പിക്കുന്ന വാക്​സിനുകളുടെ പകുതി സംസ്​ഥാനങ്ങൾക്ക്​ 400 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക്​ 600 രുപക്കും അവശേഷിച്ച 50 ശതമാനം കേന്ദ്രത്തിന്​ 150 രൂപ നിരക്കിലും നൽകുമെന്നാണ്​ പ്രഖ്യാപനം.

എന്തുകൊണ്ടാകും എസ്​.ഐ.ഐ ഇപ്പോൾ കോവിഷീൽഡിന്​ വിലയിട്ടിരിക്കുന്നത്​?

18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും മേയ്​ ഒന്നിനുശേഷം വാക്​സിൻ എടുക്കാമെന്നും അവ പൊതുവിപണിയിലും ലഭ്യമാക്കുമെന്നും കേന്ദ്ര സർക്കാറിന്‍റെ പ്രഖ്യാപനമാണ്​ പിന്നിൽ. സംസ്​ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും മാത്രമല്ല, കമ്പനികൾക്കും ഇതോടെ വാക്​സിൻ സ്വന്തം ജീവനക്കാർക്ക്​ സ്വതന്ത്രമായി നൽകാനാകുമെന്ന്​ സാരം.

പക്ഷേ, ഒരു ഡോസിനാണ്​ എസ്​.ഐ.ഐ വില പറഞ്ഞിരിക്കുന്നത്​. ഓരോരുത്തരും രണ്ടു ഡോസ്​ എടുത്തിരിക്കണം. എന്നുവെച്ചാൽ ഇരട്ടി തുകയാകും. ആശുപത്രികൾക്ക്​ നൽകുന്ന തുകക്കാകില്ല അവർ വാക്​സിൻ നൽകുക. ചെലവു കൂടി കൂടു​േമ്പാൾ എത്രയാകും വരികയെന്ന്​ ​അടുത്ത ദിവസങ്ങളിൽ അറിയാനാകും.

44 വയസ്സിനും 18നുമിടയിലുള്ളവർ മുൻഗണനാ പട്ടികയിലില്ലാത്തതിനാൽ അവർ വാക്​സിന്​ തുക ഒടുക്കേണ്ടിവരും. സാമ്പത്തികമായി പിന്നാക്കമുള്ളവർക്ക്​ സർക്കാറുകൾ സൗജന്യമാക്കാമെങ്കിലും മറ്റുള്ളവർ അത്​ നൽകണം. എത്രയാണെന്നത്​ ഓരോ ആശുപത്രിയും നിശ്​ചയിക്കുമോ അതോ സർക്കാർ തന്നെ തീരുമാനിക്കുമോ എന്നേ അറിയാനുള്ളൂ. 45 വയസ്സിനു മുകളിലുള്ളവർ സ്വകാര്യ ​ആശുപത്രിയിൽനിന്ന്​ പണംകൊടുത്ത്​ ചെയ്​താൽ പോലും ഇളവ്​ ലഭിക്കും.

കോവിഷീൽഡിനൊപ്പം രാജ്യത്തുടനീളം ലഭ്യമായ ഭാരത്​ ബയോടെക്കിന്‍റെ കോവാക്​സിനു പക്ഷേ, വില പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ രണ്ടു ഡോസ്​ വാക്​സിനാണെങ്കിലും മൂന്നാം ഡോസ്​ കൂടി ഗവേഷണത്തിലാണെന്ന്​ റിപ്പോർട്ടുകൾ പറയുന്നു.

വിദേശ കമ്പനികളായ റഷ്യയുടെ സ്​പുട്​നിക്​ അഞ്ച്​​ മേയ്​ അവസാനത്തോടെ രാജ്യത്ത്​ ലഭ്യമാകും. പക്ഷേ, എത്രയാകും വിലയെന്ന്​ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഹൈദരാബാദ്​ ആസ്​ഥാനമായുള്ള ഡോ. റെഡ്​ഡീസ്​ ലാബ്​ ആണ്​ ഇവ ഇന്ത്യയിൽ ഇറക്കുമ​തി ചെയ്യുന്നത്​.

അമേരിക്കൻ കമ്പനികളായ ജോൺസൺ ആന്‍റ്​ ജോൺസൺ, മോഡേണ, ഫൈസർ എന്നിവ ഇനിയും ഇന്ത്യയിൽ വിപണി തുറക്കുന്നത്​ തീരുമാനിച്ചിട്ടില്ല. അതിനാൽ ഇവയുടെ വിലയും അറിയാനിരിക്കുന്നതേയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PrizeCovishield vaccine
News Summary - What will you have to pay for SII’s Covishield vaccine after May 1
Next Story