Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിലെത്തിയ​ ശേഷം...

ഇന്ത്യയിലെത്തിയ​ ശേഷം റോസാപ്പൂവ്​ തന്നിട്ടെന്ത്​ കാര്യം; രോഷാകുലനായി യുക്രെയ്​നിലെ വിദ്യാർഥി

text_fields
bookmark_border
ഇന്ത്യയിലെത്തിയ​ ശേഷം റോസാപ്പൂവ്​ തന്നിട്ടെന്ത്​ കാര്യം; രോഷാകുലനായി യുക്രെയ്​നിലെ വിദ്യാർഥി
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനവുമായി യുക്രെയ്​നിൽ നിന്നും ഇന്ത്യയിലെത്തിയ വിദ്യാർഥി. ബിഹാർ സ്വദേശിയായ ദിവ്യാൻഷു സിങ്ങാണ്​ വിമർശവുമായി രംഗത്തെത്തിയത്​. ഇന്ത്യയിലെത്തിയതിന്​ ശേഷം തങ്ങൾക്ക്​ റോസാപൂവ്​ നൽകിയത്​ കൊണ്ട്​ കാര്യമില്ലെന്ന്​ ദിവ്യാൻഷു പറഞ്ഞു.

ഹംഗറി അതിർത്തി കടന്നതിന്​ ശേഷമാണ്​ ഞങ്ങൾക്ക്​ സഹായം ലഭിച്ചത്​. അതിന്​ മുമ്പ് ഇന്ത്യൻ എംബസിയുടെ ഭാഗത്ത്​ നിന്ന്​ ​ ഒരു സഹായവും ലഭിച്ചി​രുന്നില്ലെന്ന്​ വിദ്യാർഥി പറഞ്ഞു. ഞങ്ങൾ സ്വ​ന്തമായി പരിശ്രമിച്ചാണ്​ അതിർത്തിയിലെത്തിയത്​. പത്ത്​ പേരു​ടെ സംഘമായി ചേർന്നായിരുന്നു അതിർത്തിയിലേക്കുള്ള യാത്ര. പ്രദേശവാസികളാണ്​ സഹായിച്ചത്​.

ഒരാളും മോശമായി പെരുമാറിയില്ല. എന്നാൽ ചില വിദ്യാർഥികൾക്ക്​ പോളണ്ട്​ അതിർത്തിയിൽ മോശം അനുഭവമുണ്ടായി. അതിന്​ ഉത്തരവാദി കേന്ദ്രസർക്കാറാണ്​. സർക്കാർ കൃത്യസമയത്ത്​ ഇടപ്പെട്ടിരുന്നുവെങ്കിൽ ഇത്തരമൊരു സാഹചര്യമുണ്ടാവില്ലായിരുന്നുവെന്നും വിദ്യാർഥി പറഞ്ഞു.

ഇപ്പോൾ ഞങ്ങൾ ഇന്ത്യയിലെത്തി. ഇനി റോസാപ്പൂവ്​ തന്നിട്ട്​ എന്ത്​ കാര്യം. ഞങ്ങൾക്ക്​ എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിൽ രക്ഷിതാക്കൾ ഇതുകൊണ്ട്​ എന്ത്​ ചെയ്യുമായിരുന്നുവെന്നും ദിവ്യാൻഷു ചോദിച്ചു. അതേസമയം, ഇന്ന്​ എട്ട്​ വിമാനങ്ങളിലായി 3,726 വിദ്യാർഥികളെ നാട്ടിലെത്തിക്കുമെന്ന്​ വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russia Ukraine War
News Summary - "What To Do With This (Rose)?": Back From Ukraine, Student Slams Centre
Next Story