Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഏതു തരം ഹിന്ദുവാണ്​...

‘ഏതു തരം ഹിന്ദുവാണ്​ മോദി’?- രാഹുൽ ഗാന്ധി

text_fields
bookmark_border
‘ഏതു തരം ഹിന്ദുവാണ്​ മോദി’?- രാഹുൽ ഗാന്ധി
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ ഹിന്ദുത്വത്തി​​െൻറ അടിസ്ഥാന തത്വം പോലും അറിയില്ലെന്ന്​ ​കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. എന്താണ്​ ഹിന്ദുത്വത്തി​​െൻറ സത്ത​? എന്താണ്​ ഭഗവത്​ ഗീതയിൽ പറയുന്നത്​? ഇൗ വിവരങ്ങളെല്ലാം എല്ലാവർക്കുമറിയാം, അത്​ നിങ്ങൾക്ക്​ ചുറ്റിലുമായുണ്ട്​. നമ്മുടെ പ്രധാനമന്ത്രി പറയുന്നു അദ്ദേഹം ഹിന്ദുവാണെന്ന്​.എന്നാൽ അദ്ദേഹത്തിന്​ ഹിന്ദുത്വത്തി​​െൻറ അടിസ്ഥാന തത്ത്വങ്ങൾ പോലും മനസിലാക്കാൻ കഴിയുന്നില്ല. ഏതു തരം ഹിന്ദുവാണ്​ അദ്ദേഹം’’- രാഹുൽ ഗാന്ധി ചോദിച്ചു. ഉദയ്​പൂരിൽ ബിസിനസുകാരുടെയും ഉദ്യോഗസ്ഥരുടെയും സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി വിശ്വസിക്കുന്നത്​ അദ്ദേഹത്തിന്​ എല്ലാകാര്യങ്ങളെ കുറിച്ചും വ്യക്തമായി അറിയാമെന്നും ലോകത്തെ മുഴുവൻ ജ്​ഞാനവും അദ്ദേഹത്തി​​െൻറ മസ്​തിഷ്​കത്തിൽ നിന്നും വരുന്നുവെന്നുമാണ്​-രാഹുൽ പരിഹസിച്ചു.

മൻമോഹൻ സിങ്​ പ്രധാനമന്ത്രിയായിരുന്ന യു.പി.എ ഭരണകാലത്ത്​ മൂന്ന്​ മിന്നലാക്രമണങ്ങൾ ഇന്ത്യൻ സൈന്യം നടത്തിയെന്ന്​ മേവാറിൽ തെരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടിയിൽ രാഹുൽ ഗാന്ധി വെളിപ്പെടുത്തിയിരുന്നു. മിന്നലാക്രമണങ്ങളെ കുറിച്ച്​ ആരും അറിഞ്ഞിരുന്നില്ല. സൈന്യത്തെ ആരുടെയും നേട്ടത്തിനായി ഉപയോഗിക്കരുതെന്ന്​ നിർബന്ധമുണ്ടായിരുന്നു. സൈന്യത്തി​​​​​െൻറ തീരുമാനമായ മിന്നാലാക്രമണങ്ങൾ രാഷ്​ട്രീയ ആയുധമാക്കാനുള്ള ശ്രമമാണ്​ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressNarendra ModihinduRahul Gandhi
News Summary - What sort of Hindu is PM Modi,- Congress chief Rahul Gandhi - India news
Next Story