Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.എ.എ ഭരണഘടനാ...

സി.എ.എ ഭരണഘടനാ വിരുദ്ധം; റദ്ദാക്കണമെന്ന്​ അമർത്യാസെൻ

text_fields
bookmark_border
amrthya-sen.
cancel

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന്​ നൊബേൽ പുരസ്​കാരജേതാവ്​ അമർത്യാ സെൻ. മതത്തി​​െൻറ അടി സ്ഥാനത്തിൽ പൗരത്വം നൽകുന്നത്​ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സുപ്രീംകോടതി ഇടപ്പെട്ട്​ നിയമം റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇൻഫോസിസ്​ സയൻസ്​ ഫൗണ്ടേഷൻ നടത്തിയ പരിപാടിയിലായിരുന്നു അദ്ദേഹത്തി​​െൻറ പരാമർശം.

എ​​െൻറ വായനയിൽ പൗരത്വ ദേഭഗതി നിയമം ഭരണഘടനയുടെ തത്വങ്ങളെ ലംഘിക്കുന്നുണ്ട്​. മതത്തി​​െൻറ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതി​നെ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

ജെ.എൻ.യുവിൽ വിദ്യാർഥികൾക്ക്​ നേരെ നടന്ന ആക്രമണത്തിലും അദ്ദേഹം അഭിപ്രായപ്രകടനം നടത്തി. പുറത്ത്​ നിന്നുള്ളവർ സർവകലാശാലയിലെത്തുന്നത്​ തടയുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന്​ അദ്ദേഹം നിരീക്ഷിച്ചു. യൂനിവേഴ്​സിറ്റിയും പൊലീസും തമ്മിലുള്ള ആശയ വിനിമയം വൈകിയെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amartya senmalayalam newsindia newsCitizenship LawCAA protest
News Summary - What Nobel Laureate Amartya Sen Said On Citizenship Law-India news
Next Story