Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യം കാണാൻ...

രാജ്യം കാണാൻ പാടില്ലാത്ത എന്താണ്​ മോദിയുടെ ഹെലികോപ്​റ്ററിൽ ?-കോൺഗ്രസ്​

text_fields
bookmark_border
രാജ്യം കാണാൻ പാടില്ലാത്ത എന്താണ്​ മോദിയുടെ ഹെലികോപ്​റ്ററിൽ ?-കോൺഗ്രസ്​
cancel

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഹെലികോപ്​റ്റർ പരിശോധിച്ചതി​ന്​ ഒഡിഷയിൽ നിരീക്ഷകനായ ഐ.എ.എസ്​ ഉദ്യോഗസ്​ഥനെ സസ ്​പെൻഡ്​​ ചെയ്​ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച്​ കോൺഗ്രസ്​. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ്​ കോൺഗ്രസ്​ പ്രധാനമന്ത്രിയെ കടന്നാക്രമിച്ചത്​.

വാഹനങ്ങൾ പരിശോധനക്ക്​ വിധേയമാക്കുകയെന്ന ത​​​െൻറ കർത്തവ്യം നിർവഹിച്ച ഒരു ഉദ്യോഗസ്​ഥനെ തെരഞ്ഞെടുപ്പ്​ കമീഷൻ സസ്​പെൻഡ്​ ചെയ്​തിരിക്കുന്നു. തെരഞ്ഞെടുപ്പ്​ പ്രചരണത്തിന്​ ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കുന്നതിന്​ നിയന്ത്രണമുണ്ട്​. പരിശോധനയിൽ നിന്ന്​ പ്രധാനമന്ത്രിയുടെ വാഹനത്തെ ഒഴിവാക്കിയിട്ടില്ല. രാജ്യം​ കാണാൻ പാടില്ലാത്ത എന്താണ്​ മോദി ഹെലികോപ്​റ്ററിൽ വെച്ചിരിക്കുന്നത്​​? -കോൺഗ്രസ്​ ട്വീറ്റ്​ ചെയ്​തു.

മോദിയുടെ ഹെലികോപ്​റ്റർ പരിശോധിച്ചതായുള്ള പരാതിയിൽ തെരഞ്ഞെടുപ്പ്​ കമീഷൻ നിരീക്ഷകനായ 1996 ബാച്ച്​ കർണാടക കാഡർ ​െഎ.എ.എസ്​ ഉദ്യോഗസ്​ഥൻ മുഹ്​സിനെയാണ്​ സസ്​പെൻഡ്​ ചെയ്​തത്​. എസ്​.പി.ജി സുരക്ഷയു​ള്ള വി.ഐ.പികളുടെ ഹെലികോപ്​റ്ററുകൾ പരിശോധിക്കരുതെന്ന നിർദേശം ലംഘിച്ചെന്നാണ്​ ഇയാൾക്കെതിരെയുള്ള പരാതി. മുന്നറിയിപ്പു​കൂടാതെ നടത്തിയ പരിശോധനയെ തുടർന്ന്​ പ്രധാനമന്ത്രിക്ക്​ 15 മിനിറ്റ്​ യാത്ര വൈകിയിരുന്നു.

സമാനമായി ഒഡിഷ മുഖ്യമന്ത്രി നവീൻ പട്​നായിക്കി​​​​െൻറ ഹെല​ികോപ്​റ്റർ റൂർക്കലയിലും പെട്രോളിയം മന്ത്രി ധർമേന്ദ്ര ​പ്രധാ​​​​െൻറത്​ സംബൽപൂരിലും തടഞ്ഞ്​ പരിശോധന നടത്തിയതിലും അന്വേഷണം നടക്കുന്നുണ്ട്​. ജില്ല കലക്​ടറും പൊലീസ്​ ഡി.ഐ.ജിയും നൽകിയ റിപ്പോർട്ടി​​​​െൻറ അടിസ്​ഥാനത്തിലാണ് മുഹ്​സിനെതിരെ​ നടപടിയെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressNarendra Modimalayalam newsmalayalam news onlineModi's helicopter
News Summary - What is Modi carrying in the helicopter that he doesn’t want India to see asks congress-india news
Next Story