Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅർണബിനെ കുരുക്കിയ...

അർണബിനെ കുരുക്കിയ കേസ്: ആരാണീ അൻവയ്​ നായിക്​​? അർണബ്​ ഒരു കുടുംബത്തെ ആത്മഹത്യയിലേക്ക്​ തള്ളിവിട്ട വിധം

text_fields
bookmark_border
അർണബിനെ കുരുക്കിയ കേസ്: ആരാണീ അൻവയ്​ നായിക്​​? അർണബ്​ ഒരു കുടുംബത്തെ ആത്മഹത്യയിലേക്ക്​ തള്ളിവിട്ട വിധം
cancel

അർണബ്​ ഗോസ്വാമി അഴികൾക്കുള്ളലാകു​േമ്പാൾ വീണ്ടും ചർച്ചയാവുകയാണ്​ നാടിനെ നടുക്കിയ ആ ഇരട്ട മരണങ്ങൾ. 2018ലാണ്​ നിലവിലെ അറസ്​റ്റിലേക്ക്​ നയിച്ച സംഭവവികാസങ്ങൾ അരങ്ങേറുന്നത്​. 2017ലാണ്​ അർണബ്​ റിപ്പബ്ലിക് ടി വി എന്ന പേരിൽ പുതിയൊരു ചാനലുമായി രംഗത്തുവരുന്നത്​. ചാനൽ ഒാഫീസിനായി ഇൻറീരിയർ വർക്കുകൾ ചെയ്​ത കോൺകോർഡ് ഡിസൈൻസ് എന്ന കമ്പനിയാണ്​. അതി​െൻറ ഉടമ അൻവയ്​ നായികും അമ്മ കുമുദ് നായികും 2018ൽ ആത്മഹത്യചെയ്​തു. അൻവയുടെ ആത്മഹത്യാ കുറിപ്പിൽ അർണബി​​െൻറ പേരും എഴുതിവച്ചിട്ടുണ്ടായിരുന്നു. തെളിവില്ല എന്ന പേരിൽ പൊലീസ്​ അവസാനിപ്പിച്ച കേസ്​ അൻവയുടെ മകൾ അദന്യ നായിക് പരാതിയുമായി വീണ്ടും രംഗത്തുവന്നതോടെയാണ്​ മുംബൈ സി.​െഎ.ഡി വിഭാഗം ഏറ്റെടുക്കുന്നത്​.


ഇരട്ട മരണം

അൻവയ്​ നായിക് എന്ന ഇൻറീരിയർ ഡിസൈനറേയും അമ്മ കുമുദ് നായിക്കിനേയും 2018 മെയിലാണ്​ അലിബാഗിലെ അവരുടെ ബംഗ്ലാവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. അൻവയ്​ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന്​ പോലീസ് പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അൻവയ്​ അമ്മയെ കൊല്ലുകയായിരുന്നു എന്നാണ്​ പൊലീസ് നിഗമനം. അന്ന്​ പൊലീസ് അപകട മരണത്തോടൊപ്പം കൊലപാതക കേസും രജിസ്റ്റർ ചെയ്​തിരുന്നു. കുമുദി​െൻറ മൃതദേഹം താഴത്തെ നിലയിലെ സോഫയിലാണ്​ കണ്ടെത്തിയത്​. അൻവയ്​ ഒന്നാം നിലയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. വീട്ടുജോലിക്കാരാണ്​ മൃതദേഹങ്ങൾ കണ്ടെത്തിയത്​.


അർണബ് ഗോസ്വാമിയുടെ പങ്ക്​

സംഭവത്തെ തുടർന്ന്​ പൊലീസ്​ നടത്തിയ പരിശോധനയിൽ അൻവയ്​ ഇംഗ്ലീഷിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. മൂന്ന് കമ്പനികളുടെ ഉടമകൾ തനിക്ക്​ തരാനുള്ള പണം നൽകാത്തതാണ്​ ജീവനൊടുക്കാൻ കാരണമെന്നാണ്​ കുറിപ്പിൽ പറഞ്ഞത്​. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ താനും അമ്മയും അമ്മയും കടുത്ത നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായും അൻ‌വയ്​ കുറിപ്പിൽ പറഞ്ഞു. റിപ്പബ്ലിക് ടിവിയിലെ ടെലിവിഷൻ ജേണലിസ്​റ്റ്​ അർണബ് ഗോസ്വാമി, ഐകാസ്റ്റ് എക്​സ്​​ / സ്​കീമീഡിയയിലെ ഫിറോസ് ഷെയ്ഖ്, സ്​മാർട്ട് വർക്​സി​െൻറ നിതീഷ് സർദ എന്നിവരാണ്​ തനിക്ക്​ പണം നൽകാനുള്ള മൂന്നുപേർ എന്നും അൻവയ്​ കുറിപ്പിൽ പറഞ്ഞിരുന്നു. മൂന്ന്​ കമ്പനികളും കൂടി യഥാക്രമം 83 ലക്ഷം, 4 കോടി, 55 ലക്ഷം രൂപ കുടിശ്ശിക വരുത്തിയതായും കുറിപ്പിലുണ്ടായിരുന്നു. അന്വേഷണത്തിനിടെ അൻവയുടെ കമ്പനിയായ കോൺകോർഡ് ഡിസൈൻസ് പ്രൈവറ്റ് ലിമിറ്റഡ്​ കനത്ത കടത്തിലാണെന്നും കരാറുകാർക്ക് പണം തിരിച്ചടയ്ക്കാൻ പാടുപെടുകയാണെന്നും തെളിഞ്ഞിരുന്നു. മുംബൈയിലെ ചില കരാറുകാർ അൻവയെ ഭീഷണിപ്പെടുത്തിയതായും പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ കുറിപ്പിലെ ആരോപണം നിഷേധിച്ച ഗോസ്വാമി താൻ പണം നൽകിയെന്നാണ്​​ വാദിച്ചിരുന്നത്​.

അന്വേഷണത്തിന് സംഭവിച്ചത്​

ഗോസ്വാമി ഉൾപ്പെടെ ആത്മഹത്യാകുറിപ്പിൽ പറഞ്ഞ പ്രതികൾക്കെതിരെ തെളിവുകൾ കണ്ടെത്തിയില്ലെന്ന് പറഞ്ഞ് പ്രാദേശിക റായ്​ഗഡ് പൊലീസ് 2019 ഏപ്രിലിൽ കേസ് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന്​ 2020 മെയിൽ അൻവയുടെ മകൾ കേസ് വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്​മുഖിനെ സമീപിച്ചു. ഇതുസംബന്ധിച്ച്​ അനിൽ ദേശ്​മുഖ് കഴിഞ്ഞ മേയിൽ ട്വീറ്റ് ചെയ്തിരുന്നു. 'അർണബ് ഗോസ്വാമി കുടിശ്ശിക അടയ്ക്കാത്തത് സംബന്ധിച്ച് അലിബാഗ് പോലീസ് അന്വേഷണം നടത്തിയിട്ടില്ലെന്ന് അദന്യ നായിക് എന്നോട് പരാതിപ്പെട്ടിരുന്നു. കേസി​െൻറ പുനരന്വേഷണം സി.ഐ.ഡി വിഭാഗ​െത്ത ഏൽപ്പിക്കുകയാണ്​'-മന്ത്രി ട്വിറ്ററിൽ കുറിച്ചു. മെയിൽതന്നെ ആഭ്യന്തര വകുപ്പ് കേസ് സിഐഡിക്ക് കൈമാറിയിരുന്നു. നിലവിൽ അർണബിനെ കസ്​റ്റഡിയിലെടുത്ത്​ പൊലീസ്​ ചോദ്യംചെയ്യുകയാണ്​. മുംബൈ പോലീസുമായി ബന്ധപ്പെട്ട് ഗോസ്വാമി നേരിടുന്ന മറ്റ്​ കേസുകളുമായി ഇതിന് ബന്ധമില്ലെന്നും അധികൃതർ​ പറയുന്നു.


മുംബൈയിൽ അർബണിനെതിരേ നിരവധി കേസുകൾ

ടിആർപി കുംഭകോണം മുതൽ വർഗീയത പരത്തുക തുടങ്ങി നിരവധി കേസുകളിൽ അന്വേഷണം നേരിടുന്നയാളാണ്​ അർണബ്​ ഗോസ്വാമി. ടിആർപി കേസിൽ തെറ്റിദ്ധാരണ പരത്തിയതും ബാന്ദ്ര റെയിൽ‌വേ സ്റ്റേഷന് പുറത്ത് കുടിയേറ്റക്കാരെ ഒത്തുകൂടിയതിനെ വർഗീയവത്​കരിച്ചതിനും അർണബിനെതിരേ എഫ്​.​െഎ.ആറുകൾ നിലവിലുണ്ട്​. പൽഘറിൽ സന്യാസിമാരെ തല്ലിക്കൊന്നെന്ന വ്യാജവാർത്ത നൽകിയതിനും ഇയാൾക്കെതിരേ കേസുണ്ട്​. ഇൗ എഫ്‌ഐ‌ആറുകൾ​െക്കതിരേ ഗോസ്വാമി സുപ്രീംകോടതിയെ സമീച്ചിരുന്നു. എന്നാൽ ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി ആവശ്യപ്പെടുകയായിരുന്നു. നടൻ സുശാന്ത് സിങ്​ രാജ്​പുതി​െൻറ മരണവുമായി ബന്ധപ്പെട്ട റിപ്പോർട്ടിങിൽ പ്രത്യേകാവകാശ പ്രമേയം ലംഘിച്ചതിന് മഹാരാഷ്ട്ര നിയമസഭ കാരണം കാണിക്കൽ നോട്ടീസും അർണബിന്​ നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arnab goswamirepublic tvMaharashtra Policesuicide caseArnab Goswami arrested
Next Story