Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുന്നാക്ക സംവരണത്തിന്...

മുന്നാക്ക സംവരണത്തിന് കേരളം സമിതി ഉണ്ടാക്കിയതിന്‍റെ അടിസ്ഥാനം എന്തെന്ന് സുപ്രീംകോടതി

text_fields
bookmark_border
supreme court
cancel

ന്യൂഡൽഹി: കേരളം പോലുള്ള സംസ്ഥാനങ്ങൾ മുന്നാക്ക സംവരണത്തിന്​ സമിതികളുണ്ടാക്കിയത്​ എന്ത്​ അടിസ്ഥാനത്തിലാണെന്ന്​ സുപ്രീംകോടതി. മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യ ​ക്വോട്ടയിലെ ഒ.ബി.സി, മുന്നാക്ക സംവരണങ്ങൾക്കെതിരെയുള്ള ഹരജികളിൽ അവസാന ദിവസത്തെ വാദത്തിനിടയിലായിരുന്നു​ സുപ്രീംകോടതിയുടെ ​ചോദ്യം. വാദം പൂർത്തിയാക്കിയ ബെഞ്ച്​ കേസ്​ വിധി പറയാനായി മാറ്റി.

എട്ടു​ ലക്ഷം വാർഷിക വരുമാനമുള്ള മുന്നാക്കക്കാർക്ക്​ 10 ശതമാനം സംവരണം ഏർ​പ്പെടുത്തിയത്​ ചോദ്യം ചെയ്ത മുതിർന്ന അഭിഭാഷകൻ അരവിന്ദ്​ ദത്താർ കേരള സർക്കാർ സമിതിയെ നിയോഗിച്ച കാര്യം അറിയിച്ചപ്പോൾ ജസ്റ്റിസ്​ ഡി.വൈ. ചന്ദ്രചൂഡ്​ ആണ്​ ഈ ചോദ്യമുന്നയിച്ചത്​. കേരളം കമ്മിറ്റിയുണ്ടാക്കിയെന്നാണ്​ താങ്കൾ പറയുന്നത്​. മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താൻ എല്ലാ സംസ്ഥാനങ്ങളും ഇതുപോലെ കമ്മിറ്റിയുണ്ടാക്കിയാൽ എന്താകും? എന്ത്​ അടിസ്ഥാനത്തിലാണ്​ കമ്മിറ്റിയുണ്ടാക്കു​ന്നതെന്ന്​ ജസ്റ്റിസ്​ ച​ന്ദ്രചൂഡ്​ ചോദിച്ചു.

മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താൻ ദേശീയതലത്തിൽ സമവായം വേണമെന്ന്​ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഇതിനു​ മറുപടി നൽകി. ഇത്​ നിർണയിക്കാൻ കേന്ദ്രവും സംസ്​ഥാനങ്ങളും ചേർന്ന്​ കമീഷനെ നിയമിക്കണമെന്ന്​ ദത്താർ ആവശ്യപ്പെട്ടു. കൃഷിഭൂമി അഞ്ചേക്കർ വരെയാകാമെന്ന പരിധി യുക്തിരഹിതമാണെന്നും കേരളം പോലുള്ള സംസ്ഥാനങ്ങളിൽ എത്ര പേർക്ക്​ അഞ്ചേക്കർ കൃഷിഭൂമിയുണ്ടാകുമെന്നും ദത്താർ ചോദിച്ചു.

ആദായനികുതി പരിധി അഞ്ച്​ ലക്ഷമാണെങ്കിലും രാജ്യത്തെ 80 ശതമാനം ജനങ്ങളും പൂജ്യത്തിനും രണ്ടര ലക്ഷത്തിനും ഇടയിൽ വാർഷിക വരുമാനമുള്ളവരാണെന്ന്​ മുതിർന്ന അഭിഭാഷകനായ ആനന്ദ്​ ഗ്രോവർ ബോധിപ്പിച്ചു. അഞ്ച്​ ലക്ഷം പരിധി വെച്ചാൽ പോലും ബഹുഭൂരിഭാഗം മുന്നാക്കക്കാരും അതിൽപെടും. അതിനാൽ എട്ട്​ ലക്ഷം രൂപ വരുമാന പരിധിയാക്കിയതിന്​ ഒരു ന്യായവുമില്ല.

മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താൻ കുടുംബ വരുമാനവും മറ്റു സൂചകങ്ങളും കൂടി പരിഗണിക്കണമെന്ന്​ ഗ്രോവർ ആവശ്യപ്പെട്ടു. എത്ര ലക്ഷം വരുമാനപരിധിയാക്കിയാലും മെഡിക്കൽ പ്രവേശനത്തിനുള്ള കൗൺസലിങ്​ എത്രയും പെട്ടെന്ന്​ തുടങ്ങണമെന്ന്​ സമരം നയിക്കുന്ന ​ ഫെഡറേഷൻസ്​ ഓഫ്​ റസിഡൻഷ്യൽ ഡോക്​ടേഴ്​സിനെ പ്രതിനിധീകരിച്ച്​ അഡ്വ. അർച്ചന പഥക്​ ദവെ ബോധിപ്പിച്ചു. 45,000 റസിഡൻഷ്യൽ ഡോക്ടർമാരുടെ കുറവാണ്​ ഇപ്പോഴുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forward Reservationsupreme court
News Summary - What is the basis of the Kerala Committee for Forward Reservation?
Next Story