കാർഡ് ഇടുന്നതിന് മുമ്പ് എ.ടി.എം കാൻസൽ ബട്ടൺ 2 തവണ അമർത്തിയാൽ എന്ത് സംഭവിക്കും?; സോഷ്യൽമീഡിയ അവകാശ വാദങ്ങളുടെ യാഥാർഥ്യം
text_fieldsഎ.ടി.എമ്മിൽ കാർഡ് ഇൻസെർട്ട് ചെയ്യുന്നതിന് മുമ്പ് രണ്ട് തവണ കാൻസൽ ബട്ടൺ അമർത്തിയാൽ പിൻ നമ്പർ ഹാക്ക് ചെയ്യുന്നത് ഒഴിവാക്കാമെന്ന് വാദിക്കുന്ന സോഷ്യൽമീഡിയ പോസ്റ്റുകൾ കുറച്ച് മാസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ആർബിഐയുടെയും സർക്കാർ ഏജൻസികളുടെയും പേരിലാണ് ഈ വാദം പ്രചരിച്ചിരുന്നത്. എന്നാൽ നിലവിൽ ഇതിന്‍റെ യാഥാർഥ്യം പുറത്ത് വന്നിരിക്കുകയാണ്.
ആർ. ബി .ഐയോ ഏതെങ്കിലും സർക്കാർ ഏജൻസിയോ പിൻ നമ്പർ സുരക്ഷയെപ്പറ്റി ഇത്തരമൊരു അറിയിപ്പ് നൽകിയിട്ടില്ല. മെഷീനിലെ കാൻസൽ ബട്ടൺ അമർത്തിയാൽ കറണ്ട് ട്രാൻസാക്ഷൻ കാൻസലാവുകയും ഡിഫോൾട്ട് സ്റ്റേറ്റിലേക്ക് പോവുകയും ചെയ്യും. എന്നാൽ അത് എ.ടി.എമ്മിലെ ഒളിഞ്ഞിരിക്കുന്ന മാൽവെയറുകളെയോ ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങളെയോ തടയില്ല എന്നതാണ് യാഥാർഥ്യം.
കാൻസൽ ബട്ടൺ എന്തിന്
തെറ്റായ ബട്ടൺ അമർത്തുമ്പോഴും അല്ലെങ്കിൽ ട്രാൻസാക്ഷൻ കാൻസൽ ചെയ്യാനോ
എ.ടിഎം സ്ക്രീൻ സ്റ്റാർട്ടിങ് സ്റ്റേറ്റിലാക്കാൻ എടി.എം സുരക്ഷാ നുറുങ്ങുകൾ
- എ.ടി.എം ഉപയോഗിക്കുമ്പോൾ സംശയാസ്പദമായ ഉപകരണമുണ്ടോ എന്ന് പരിശോധിക്കുക
- പിൻ നമ്പർ അടിക്കുമ്പോൾ കീപാഡ് മറച്ചുവെക്കുക
- ട്രാൻസാക്ഷൻ കഴിഞ്ഞ ശേഷം കാൻസൽ ബട്ടൺ അമർത്തുക
- ഇടക്കിടക്ക് എ.ടി.എം പിൻ മാറ്റുക
- എടിഎം കാർഡ് കളഞ്ഞു പോയാൽ ഉടൻ തന്നെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

