Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ തെരുവിൽ...

ഗുജറാത്തിൽ തെരുവിൽ മരിച്ച കോവിഡ്​ രോഗിക്ക്​ ആംബുലൻസ്​ പോലും നൽകിയില്ലെന്ന്​ മകൻ

text_fields
bookmark_border
ഗുജറാത്തിൽ തെരുവിൽ മരിച്ച കോവിഡ്​ രോഗിക്ക്​ ആംബുലൻസ്​ പോലും നൽകിയില്ലെന്ന്​ മകൻ
cancel
camera_alt????????????? ???????? ????????????? ????? ????????? ???????????? ??????????? ?????? ???? ??????? ??????????? ???????. ????????? ?????? ?????

അഹമ്മദാബാദ്​: കോവിഡ്​ രോഗിയെ ബസ് സ്റ്റോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അധികൃതർ ഗുരുതരമായ അലംഭാവം കാണിച്ചതായി വെളിപ്പെടുത്തൽ. മൃതദേഹം ​കൊണ്ടുപോകാൻ ആംബുലൻസ്​ പോലും നൽകിയില്ലെന്ന്​ മരിച്ചയാളുടെ മകൻ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. 

‘‘ആശുപത്രിയിൽവെച്ച്​ മൃതദേഹത്തിൽ തളിക്കാനുള്ള സാനിറ്റൈസറിന്​ പോലും പണം ഈടാക്കി. മൃതശരീരം പൊതിയാനുള്ള പ്ലാസ്​റ്റിക്​ ഷീറ്റും എന്നെ കൊണ്ട്​ വാങ്ങിപ്പിച്ചു. ശ്​മശാനത്തിലേക്ക്​ ​കൊണ്ടുപോകാൻ ആംബുലൻസ്​ ഏർപ്പാടാക്കിത്തന്നില്ല. 102 ആംബുലൻസിന്​ വിളിച്ചെങ്കിലും അഞ്ചോ ആറോ മണിക്കൂർ കഴിഞ്ഞാലേ വരൂ എന്നാണ്​ മറുപടി കിട്ടിയത്​. ഒടുവിൽ പിതാവിനെ ചുമലിൽ വഹിച്ച്​ ഞാൻ ശ്​മശാനത്തിലെത്തിച്ചു” -മരിച്ച ഗണപത്​ ഭായ് വരുഭായ് മക്​വാനയുടെ മകൻ കീർത്തി മക്​വാന ‘ഹഫ്​ പോസ്​റ്റ്​’ ഓൺലൈനിനോട്​ പറഞ്ഞു.

മേയ് 10നാണ്​ ഗണപത്​ ഭായിയെ കോവിഡ്​ ലക്ഷണങ്ങളോടെ അഹമ്മദാബാദിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. രണ്ടുദിവസത്തിന്​ ശേഷം കോവിഡ്​ സ്​ഥിരീകരിച്ചതായി ഓൺലൈൻ വഴി അറിഞ്ഞതായി കീർത്തി പറഞ്ഞു. മേയ്​ 14ന് ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി ഹോം ക്വാറൻറീൻ പോസ്​റ്റർ പതിച്ചിരുന്നു. 

എന്നാൽ, മേയ്​ 15ന്​ അച്ഛനെ ഡാനിലിംഡയിലെ ബസ് സ്റ്റോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ്​ വിളിച്ചറിയിക്കുകയായിരുന്നു​. എസ്​.വി.പി ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷമാണ് പൊലീസ്​ വിളിച്ചത്​. അച്ഛ​​​െൻറ കുപ്പായക്കീശയിലുണ്ടായിരുന്ന എ​​െൻറ മൊബൈൽ ഫോൺ നമ്പർ എഴുതിയ പേപ്പർ അപ്പോഴാണ്​ അവർ കണ്ടതെന്നാണ്​ പൊലീസ്​ പറഞ്ഞത്​ -കീർത്തി പറഞ്ഞു. 

കൊറോണ ബാധിച്ച് അവശനിലയിലായിരുന്ന അച്ഛനെ എന്തിനാണ്​ ഡിസ്​ചാർജ്​ ചെയ്​തതതെന്ന്​ സർക്കാർ വ്യക്​തമാക്കണമെന്നും ടെക്സ്റ്റൈൽ മിൽ തൊഴിലാളിയായ കീർത്തി (45) ആവശ്യപ്പെട്ടു. ഡിസ്​ചാർജ്​ ചെയ്​ത വിവരം പോലും ഞങ്ങളെ അറിയിച്ചിട്ടില്ല. 67 വയസ്സുള്ള അച്ഛന്​ തനിച്ച്​ 100 മീറ്റർ നടക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. ആശുപത്രിയിലേക്ക് പോകു​മ്പോൾ ബസിൽ ഇരിക്കാൻ പോലുമാകാതെ ക്ഷീണിതനായിരുന്നു. ആംബുലൻസിൽ വീട്ടിനടുത്ത്​ ഇറക്കിവിട്ടുവെന്നാണ്​ ആശുപത്രിക്കാർ പറഞ്ഞത്​​. എന്നാൽ, ആംബുലൻസി​​​െൻറ ശബ്​ദമൊന്നും ഞങ്ങൾ കേട്ടിട്ടില്ല -അദ്ദേഹം പറഞ്ഞു.

എന്നാൽ, രോഗ തീവ്രത കുറഞ്ഞതിനാലാണ്​ ഗണപത്​ ഭായിയെ മേയ്​ 14ന്​ ഡിസ്​ചാർജ്​ ചെയ്​തതെന്നാണ്​  അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫിസർ ഡോ. എം.എം. പ്രഭാകർ പറഞ്ഞത്. ആശുപത്രിയുടെ വാഹനത്തിലാണ്​ രോഗിയെ കൊണ്ടുപോയത്​. വീടിനടുത്ത്​ എത്തിക്കാൻ കഴിയാത്തതിനാലാകും സമീപത്തെ ബസ് സ്റ്റാൻഡിൽ ഇറക്കിയതെന്നും ഡോക്​ടർ കൂട്ടിച്ചേർത്തു. 

അതേസമയം, ഗണപത്​ഭായിയുടെ മരണം സർക്കാറി​​​െൻറ കുറ്റകരമായ അവഗണനക്ക്​ ഉദാഹരണമാണെന്ന്​ ഗുജറാത്തിലെ സ്വതന്ത്ര എം.എൽ.എയും ആക്​ടിവിസ്​റ്റുമായ ജിഗ്നേഷ് മേവാനി പറഞ്ഞു. ഗുജറാത്ത് മോഡൽ എന്താണെന്ന്​ തുറന്നുകാട്ടുന്നതാണിത്​. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്നും മേവാനി ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി വിജയ് രൂപാനി ഞായറാഴ്​ച അന്വേഷണത്തിന്​ ഉത്തരവിട്ടിരുന്നു. 

ഏപ്രിൽ 24ന് 25 ഓളം കോവിഡ്​ ബാധിതർക്ക്​ അഹമ്മദാബാദിലെ സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതും വിവാദമായിരുന്നു. ആറ് മണിക്കൂറോളം തെരുവുകളിൽ ചെലവഴിച്ച ഇവരെ ഒടുവിൽ രോഗികളിൽ ഒരാൾ വീഡിയോ റെക്കോർഡുചെയ്‌ത് സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്​ത ശേഷമാണ് ചികിത്സക്ക്​ വിധേയമാക്കിയത്​.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്​ഥാനമായ ഗുജറാത്തിൽ 11,000 ത്തിലധികം പേർക്കാണ്​ ഇതിനകം കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതിൽ 659 പേർ മരണപ്പെട്ടു. രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനത്താണ് സംസ്​ഥാനം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujaratjignesh mevaniGujarat modelBJPcovid 19
News Summary - 'What Happened To My Father?' Ask Kin Of COVID 19 Patient
Next Story